സച്ചിയുടെ ആത്മാര്‍പ്പണത്തിനുള്ള അംഗീകാരം, ദേശീയ പുരസ്‌കാര മികവില്‍ തിളങ്ങി മലയാളം

തിരുവനന്തപുരം:സച്ചിയുടെ ആത്മാര്‍പ്പണത്തിനുള്ള അംഗീകാരം, ദേശീയ പുരസ്‌കാര മികവില്‍ തിളങ്ങി മലയാള ചിത്രം അയ്യപ്പനും കോശിയും. മികച്ച സംവിധാനത്തിനുള്‍പ്പെടെ നാല് പുരസ്‌കാരങ്ങളാണ് സിനിമ സ്വന്തമാക്കിയത്.

തിങ്കളാഴ്ച നിശ്ചയം, വാങ്ക് , കപ്പേള, തുടങ്ങിയ ചിത്രങ്ങള്‍ക്കും അംഗീകാരമുണ്ട്.

മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം അയ്യപ്പനും കോശിയുടെയും സംവിധാനത്തിന് സച്ചിയ്ക്ക് ലഭിച്ചു. ചിത്രത്തിലെ അഭിനയം ബിജു മേനോനെ മികച്ച സഹനടനുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കി. അയ്യപ്പന്‍ എന്ന കഥാപാത്രത്തെയാണ് ബിജു മോനോന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.

നാഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായിക. കലകാത്ത എന്ന ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് പുരസ്‌കാരം ലഭിച്ചത്. ഇവയ്ക്ക് പുറമേ മികച്ച സംഘട്ടനത്തിനുള്ള പുരസ്‌കാരവും അയ്യപ്പനും കോശിയ്ക്കും ലഭിച്ചു. മാഫിയ ശശിയാണ് ചിത്രത്തിലെ സംഘട്ടനം നിര്‍വ്വഹിച്ചിരിക്കുന്നത്.

Advertisement