സൗദിയിൽ ഷോക്കേറ്റ് മലയാളി യുവാവ് മരിച്ചു

Advertisement

മക്ക:മക്കയിൽ മലപ്പുറം സ്വദേശി വൈദ്യുതി ആഘാതമേറ്റ് മരിച്ചു. ബ്രോസ്റ്റഡ് കമ്പനിയിൽ ജീവനക്കാരനായ മലപ്പുറം ചുങ്കത്തറ കാട്ടിച്ചിറയിലെ അനസ് മാട്ടറ (23) ആണ് ശനി പുലർച്ചെ മൂന്നിന് മരിച്ചത്. കട വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റതെന്നാണ് വിവരം. പിതാവ് കുഞ്ഞിമുഹമ്മദ് ഖത്തറിലാണ്. മാതാവ്: സുനിത. സഹോദരങ്ങൾ: ഹാരിസ്, ഹർഷ.

Advertisement