Advertisement
ദുബായ്: ദുബായില്‍ താമസസ്ഥലത്ത് കുഴഞ്ഞു വീണ് യുവതി മരിച്ചു. കരുവാപ്പടി തെക്കേക്കര വെട്ടിയാട്ടില്‍ അനിലന്റെ മകള്‍ അമൃത (23)യാണ് മരിച്ചത്.
35 വര്‍ഷമായി ഗള്‍ഫില്‍ ബിസിനസ് നടത്തുന്ന അനിലന്‍ കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം. ഓഗസ്റ്റില്‍ വിവാഹം നിശ്ചയിച്ചിരുന്ന അമൃത ഒരാഴ്ച മുന്പാണ് നാട്ടില്‍വന്ന് തിരിച്ച് പോയത്.
മരണകാരണം ഹൃദയസ്തംഭനമാണെന്നാണ് പ്രാഥമിക നിഗമനം. അമ്മ: ഉല്ലേഖ. സഹോദരങ്ങള്‍: ലൈഷ്, അക്ഷയ്.