ചരിത്രത്തിലാദ്യമായി നേപ്പാള്‍ ഇന്ത്യയിലേക്ക് സിമന്റ് കയറ്റി അയക്കുന്നു

കാഠ്മണ്ഡു: ചരിത്രത്തിലാദ്യമായി നേപ്പാള്‍ ഇന്ത്യയിലേക്ക് സിമന്റ് കയറ്റി അയക്കുന്നു. ഇതിനുള്ള ഔദ്യോഗിക നടപടികള്‍ ആരംഭിച്ചു. പാല്‍പ്പ സിമന്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് അവരുടെ ടാന്‍സന്‍ ബ്രാന്‍ഡ് ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നത്.

പശ്ചിമ നവല്‍ പരശിയിലെ സണ്‍വാണ്‍ മുനിസിപ്പാലിറ്റിയിലാണ് കമ്പനി സ്ഥിതി ചെയ്യുന്നത്. ഇവിടെ നടന്ന ചടങ്ങിലാണ് കയറ്റുമതി ചടങ്ങുകള്‍ക്ക് തുടക്കമായത്. തദ്ദേശീയ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സിമന്റ് കയറ്റുമതി ചെയ്യുന്നതിന് എട്ട് ശതമാനം കാഷ് ഡിസ് കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മൂവായിരം ചാക്ക് സിമന്റാണ് ആദ്യഘട്ടത്തില്‍ നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക് കയറ്റി അയക്കുക. പിന്നീട് ആവശ്യമനുസരിച്ച് നിത്യവും കയറ്റുമതി ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. നേപ്പാള്‍ സിമന്റ് ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിച്ചതില്‍ വ്യവസായികള്‍ അഭിനന്ദിച്ചു.

Advertisement