ഒളിമ്പിക്‌സിൽ ഇനി മുതൽ ക്രിക്കറ്റും; തുടക്കം 2028ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സ് മുതൽ

Advertisement

മുംബൈ:
ക്രിക്കറ്റും സ്‌ക്വാഷും ഒളിമ്പിക്‌സിൽ ഉൾപ്പെടുത്താൻ ഔദ്യോഗികമായി അനുമതി. മുംബൈയിൽ നടന്ന രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റിയാണ് അന്തിമ അനുമതി നൽകിയത്. വോട്ടെടുപ്പിലൂടെയാണ് തീരുമാനം. 2028ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിൽ ഈ ഇനങ്ങളുണ്ടാകും. ടി20 ക്രിക്കറ്റ്, ബേസ്‌ബോൾ/ സോഫ്റ്റ് ബോൾ, ഫ്‌ളാഗ് ഫുട്‌ബോൾ, ലാക്രോസ്, സ്‌ക്വാഷ് എന്നിവ ഉൾപ്പെടുത്തുമെന്ന് ഐഒസി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രണ്ട് ഐഒസി അംഗങ്ങൾ ഇതിനെ എതിർക്കുകയും ഒരാൾ വോട്ടിംഗിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തുവെന്ന് ഐഒസി പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു. ലോസ് ഏഞ്ചൽസ് 2028ലെ ഒളിമ്പിക്‌സ് ഗെയിംസിന്റെ സംഘടാക സമിതിയുടെ അഞ്ച് പുതിയ കായിക ഇനങ്ങളെ പ്രോഗ്രാമിൽ ഉൾപ്പെടുത്താനുള്ള നിർദേശം ഐഒസി സെഷൻ അംഗീകരിച്ചു

Advertisement