ബംഗ്ലൂരു:ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഭാഗമായി കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ശിവശക്തി പോയിന്റിന് സമീപം പ്രഗ്യാന്‍ റോവര്‍ സഞ്ചരിക്കുന്നെന്ന തലക്കെട്ടിലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വിക്രം ലാന്‍ഡറിലെ ഇമേജര്‍ ക്യാമറയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
റോവര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ സഞ്ചാരം തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ നേരത്തെ വ്യക്തമാക്കിയിരുന്നു. 25-ാം തീയതി പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടത്. കഴിഞ്ഞദിവസം റോവര്‍ ലാന്‍ഡറില്‍ നിന്ന് പുറത്തിറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു.
Advertisement