പാകിസ്താന്‍ സ്ഫോടനം, 39 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Advertisement

ഇസ്ലാമബാദ്.പാകിസ്താനിൽ സ്ഫോടനം 39 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഇരുപതോളം പേരുടെ നില ഗുരുതരമായി തുടരുന്നു.സ്ഫോടനത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റു.ഇന്ന് ഉച്ചയോടെ ബജൗർ ജില്ലയിലെ ഖർ നഗരത്തിൽ ജാമിയത്ത് ഉലമ-ഇ- ഇസ്ലാം ഫസൽ പാർട്ടി സംഘടിപ്പിച്ച കൺവെൻഷൻ വേദിയിലാണ് സ്ഫോടനം ഉണ്ടായത്.സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തതായി സ്ഥിരീകരിച്ചിട്ടില്ല.

ഇന്ന് ഉച്ചതിരിഞ്ഞാണ് ഖൈബർ പഖ്തുൻഖ്വാ പ്രവിശ്യയിലെ ബജൗർ ജില്ലയിലെ ഖർ നഗരത്തിൽ ജാമിയത്ത് ഉലമ-ഇ- ഇസ്ലാം ഫസൽ എന്ന പാർട്ടി സംഘടിപ്പിച്ച കൺവെൻഷൻ വേദിയിൽ സ്ഫോടനം ഉണ്ടാകുന്നത്.കൺവെൻഷൻ വേദിയിൽ ധാരാളം പ്രവർത്തകർ ഉണ്ടായിരുന്നത് സ്ഫോടനത്തെ തുടർന്ന് മരണസംഖ്യ ഉയരുന്നതിന് കാരണമായി.നാനൂറോളം പാർട്ടി പ്രവർത്തകരും അനുയായികളുമാണ് സ്ഥലത്തുണ്ടായിരുന്നത്.123 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഖൈബർ പഖ്തുൻഖ്വയുടെ ആരോഗ്യമന്ത്രി റിയാസ് അൻവർ ഇതിന് പിന്നാലെ പ്രതികരിച്ചു.പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്.പാർട്ടിയുടെ മുതിർന്ന നേതാവ് ഹമീസ് ഹംദുള്ളയാണ് ചടങ്ങിനെ അഭിസംബോധന ചെയ്യേണ്ടിയിരുന്നു.

എന്നാൽ, അദ്ദേഹം വേദിയിലേക്ക് എത്തുന്നതിന് മുൻപാണ് സ്ഫോടനമുണ്ടായത്.ഭീകരാക്രമണമാണ് ഉണ്ടായത് എന്ന് അദ്ദേഹം ആരോപിച്ചു. സംഭവം നടന്ന സ്ഥലത്തേക്ക് ആരെയും കടത്തി വിടാതിരിക്കുവാനും സ്ഫോടനം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുവാനും സൈന്യവും പോലീസുമെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും പ്രാദേശികമായി സ്വാധീനമുള്ള പാർട്ടിയാണ് ജെ യു ഐ എഫ്

Advertisement