ഗ്രീൻലാൻഡിലെ മഞ്ഞുപാളി ഉരുകുന്നു; ആഗോള സമുദ്രനിരപ്പ് ഉയരും, സമുദ്രതീര നഗരങ്ങൾ മുങ്ങുമെന്നും പഠനം

Advertisement

ഉരുകാത്ത ഐസ് കട്ടയാൽ നിർമ്മിതമായതെന്ന് കരുതിയ ഗ്രീൻലാൻറിലെ മഞ്ഞുരുക്കം ശക്തമായെന്ന് വീണ്ടും ശാസ്ത്രലോകത്തിൻറെ മുന്നറിയിപ്പ്. സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിൽ, “കാലാവസ്ഥാ വ്യതിയാനത്തോട് നേരത്തെ മനസ്സിലാക്കിയതിനേക്കാൾ കൂടുതൽ സെൻസിറ്റീവായി ഗ്രീൻലാൻഡ് പ്രതികരിക്കുന്നെന്നും ഇതിന് ശക്തവും കൃത്യവുമായ തെളിവുകൾ ലഭ്യമാണെന്നും അവകാശപ്പെട്ടു.

ഭൂമിയിലെ ജലത്തിൻറെ വലിയൊരു ശതമാനം ആർട്ടിക്കിലും അൻറാർട്ടിക്കിലുമായി ഐസ് രൂപത്തിലായിരുന്നു പ്രകൃത്യാ തന്നെ സംരക്ഷിക്കപ്പെട്ടിരുന്നത്. ഇത് ഉരുകിയാൽ ലോകത്തിലെ കടൽ നിരപ്പ് ഉയരുമെന്ന് നേരത്തെ തന്നെ ശാസ്ത്രസമൂഹം മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ പഠനത്തിൽ ഗ്രീൻലാൻറിലെ മഞ്ഞുരുക്കം തിരിച്ചെടുക്കാനാകാത്ത വിധം ഉരുകിപ്പോകാനുള്ള ഗുരുതരമായ അപകട സാധ്യത നിലനിർത്തുന്നതായി മുന്നറിയിപ്പ് നൽകുന്നു.

രണ്ട് വർഷം മുമ്പ്, 1,400 മീറ്റർ താഴ്ചയിൽ നിന്നാണ് ആദ്യം ഗ്രീൻലാൻഡ് ഐസ് കോർ കുഴിച്ചെടുത്തത്. എന്നാൽ, ആകസ്മികമായി ഇത് വീണ്ടും കണ്ടെത്തി. ഇത് മറൈൻ ഐസോടോപ്പ് 11 -ാം ഘട്ടത്തിലെതേണെന്നും ഇത് 4,24,000 മുതൽ 3,74,000 വർഷം മുമ്പത്തേതാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ലഭ്യമായ ഐസ് കോറിനെ കുറിച്ച് പഠിക്കുന്നതിനായി നൂതന ലുമിനസെൻസ് സാങ്കേതികവിദ്യയും അപൂർവ ഐസോടോപ്പ് വിശകലനവും ഗവേഷകർ ഉപയോഗിച്ചു. യൂട്ടാ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ശാസ്ത്രജ്ഞനും പഠനത്തിൻറെ സഹ-എഴുത്തുകാരനുമായ ടാമി റിറ്റനോറിൻറെ ലാബിലാണ് ലൂമിനസെൻസ് വിശകലനങ്ങൾ നടന്നത്. ഐസ് കോർ അവശിഷ്ടത്തിൽ നിന്നുള്ള പാറയുടെയും മണലിൻറെയും കഷണങ്ങൾ “ലുമിനെസെൻസ് സിഗ്നലിനായി” വിശകലനം ചെയ്തു. മഞ്ഞുവീഴ്ചയ്‌ക്കോ പാറയ്‌ക്കോ അടിയിൽ വീണ്ടും കുഴിച്ചിടുന്നതിനുമുമ്പ്, കാറ്റോ വെള്ളമോ വഴി സൂര്യപ്രകാശം അവരുടെ സിഗ്നലിനെ അസാധുവാക്കുന്നു.

പഠനത്തിന് നേതൃത്വം നൽകിയ യുവിഎം ശാസ്ത്രജ്ഞനായ പോൾ ബിയർമാൻറെ ലാബിലാണ് ഐസോടോപ്പ് വിശകലനം നടത്തിയത്. ഇവിടെ വച്ച് ഐസ് കോർ അവശിഷ്ടം ഹിമത്തിനടിയിൽ നിക്ഷേപിക്കപ്പെടുന്നതിന് 14,000 വർഷങ്ങൾക്ക് സൂര്യപ്രകാശം ഏറ്റിരുന്നതായി കണ്ടെത്തി. അതായത് 14,000 വർഷങ്ങൾക്ക് ശേഷം ഗ്രീൻലാൻറിൻറെ ഭൂമിയിലേക്ക് സൂര്യപ്രകാശം എത്തുന്നതരത്തിൽ അവിടെ മഞ്ഞുരുക്കം ശക്തമായെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ആഗോള സമുദ്രനിരപ്പിൻറെ ഏകദേശം 23 അടി ഉയരം ഈ ഹിമവുമായി ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെ നോക്കുമ്പോൾ ഗ്രീൻലാൻറിലെ മഞ്ഞുരുക്കം ലോകമെമ്പാടുമുള്ള തീരപ്രദേശങ്ങളെ ഒന്നാകെ ഭീഷണിക്ക് കീഴിൽ നിർത്തുന്നു. 4000 വർഷം മുമ്പ് സമുദ്രതീരത്ത് പറയത്തക്ക നഗരങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന്, ലോകമെങ്ങുമുള്ള നഗരങ്ങൾ ഉയർന്ന് വന്നത് സമുദ്രതീരത്താണെന്നത് ആശങ്ക ഇരട്ടിയിലേറെയാക്കുന്നുവെന്ന് റിട്ടനൂർ ചൂണ്ടിക്കാണിക്കുന്നു.

Advertisement