26.7 C
Kollam
Monday 26th October, 2026 | 08:38:52 AM
Home News Breaking News നാളെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

നാളെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

Advertisement

കൊച്ചി: കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഒക്ടോബർ 27ന് ട്രെയിൻ ഗതാഗതത്തിൽ ഭാഗിക നിയന്ത്രണം. ബംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസ് ഭാഗികമായി റദ്ദാക്കി. ചില ട്രെയിനുകൾ വൈകിയോടുമെന്നും റെയിൽവേ അറിയിച്ചു.

കെഎസ്ആർ ബംഗളൂരു–എറണാകുളം ജങ്ഷൻ വന്ദേഭാരത് എക്സ്പ്രസ് (26651) ചൊവ്വാഴ്ച തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ സർവീസ് നടത്തില്ല. ട്രെയിൻ തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും. എറണാകുളം ജങ്ഷൻ–കെഎസ്ആർ ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (26652) തൃശ്ശൂരിൽനിന്നാകും സർവീസ് ആരംഭിക്കുക. എറണാകുളം–തൃശ്ശൂർ റൂട്ടിൽ സർവീസ് റദ്ദാക്കി. വൈകിട്ട് 3.20ന് ട്രെയിൻ തൃശ്ശൂരിൽനിന്ന് പുറപ്പെടും.

എറണാകുളം ജങ്ഷൻ–ഹസ്രത്ത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12617) 27ന് ഉച്ചയ്ക്ക് 2.55ന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടും.

മംഗളൂരു സെൻട്രൽ–കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) ഒരു മണിക്കൂർ 15 മിനിറ്റും തിരുവനന്തപുരം സെൻട്രൽ–ലോകമാന്യതിലക് നേത്രാവതി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (16346) ഒരു മണിക്കൂർ 20 മിനിറ്റും വൈകും. തിരുനെൽവേലി–ജാംനഗർ എക്സ്പ്രസ് (19577) 40 മിനിറ്റും വൈകിയോടും.

LEAVE A REPLY

Please enter your comment!
Please enter your name here