ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. അര്‍ധസെഞ്ചുറി നേടിയ മലയാളി താരം സഞ്ജുവിന്റെയും (67) നായകന്‍ ശ്രേയസ് അയ്യരുടെയും (42) നമന്‍ ധീറിന്റെയും (42) തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. സ്‌കോര്‍: ന്യൂസിലന്‍ഡ് 225/5. ഇന്ത്യ 230/6 (19.4)
ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 226 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മിന്നും തുടക്കമാണ് സഞ്ജുവും അഭിഷേക് ശര്‍മയും നല്‍കിയത്. 5.5 ഓവറില്‍ 93 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് ഓപ്പണിങ് കൂട്ടുകെട്ട് പിരിഞ്ഞത്. 12 പന്തില്‍ 29 റണ്‍സുമായി അഭിഷേക് മടങ്ങി. പിന്നാലെ 33 പന്തില്‍ 67 റണ്‍സുമായി സഞ്ജുവും മടങ്ങി. തുടര്‍ന്നെത്തിയ തിലക് വര്‍മയും (6), ഇഷാന്‍ കിഷനും (1) വീണതോടെ ഇന്ത്യ പരുങ്ങലിലായി. പിന്നീട് ക്യാപറ്റന്‍ അയ്യര്‍, അക്‌സര്‍ പട്ടേലുമായി (24) ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. അവസാന ഓവറില്‍ അടിച്ച് തകര്‍ത്ത നമന്‍ ധീര്‍ ഇന്ത്യന്‍ വിജയം അനായാസമാക്കി. 15 പന്തില്‍ നിന്ന് 42 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.
അര്‍ധസെഞ്ചുറി നേടിയ ഗ്ലെന്‍ ഫിലിപ്സ് (82) ആണ് ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍ നല്‍കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് എടുത്തത്. ഒപ്പണര്‍ ടിം സെയ്ഫെര്‍ടും (24) ഫിന്‍ അല്ലെനും (45) ചേര്‍ന്ന് മികച്ച തുടക്കമാണ് ന്യൂസിലന്‍ഡിന് നല്‍കിയത്. ടിം സെയ്ഫെര്‍ട് പുറത്തായതിന് പിന്നാലെയെത്തിയ ഡാരില്‍ മിച്ചെല്‍ (28) വേഗം മടങ്ങി. തുടര്‍ന്ന് കളത്തിലെത്തിയ ഗ്ലെന്‍ ഫിലിപ്സ് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 40 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സുമാണ് താരം നേടിയത്. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, അക്സര്‍ പട്ടേല്‍, മായങ്ക് യാദവ് എന്നിവര്‍ ഒരോ വിക്കറ്റ് നേടി. നാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കളത്തിലെത്തിയ പേസര്‍ ഭുവനേശ്വര്‍ കുമാറിന് വിക്കറ്റ് നേടാന്‍ കഴിഞ്ഞില്ല.
Home News Breaking News കത്തിക്കയറി സഞ്ജു…. ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ട്വന്റി20-യില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം



























