26.4 C
Kollam
Thursday 22nd October, 2026 | 11:45:54 AM
Home News Breaking News വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച ആദ്യ തീവണ്ടി ആര്യങ്കാവ് ചുരം താണ്ടി സംസ്ഥാനത്തെത്തും

വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച ആദ്യ തീവണ്ടി ആര്യങ്കാവ് ചുരം താണ്ടി സംസ്ഥാനത്തെത്തും

വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച ആദ്യ തീവണ്ടി ആര്യങ്കാവ് ചുരം താണ്ടി സംസ്ഥാനത്തെത്തും. ചില്ലുമേൽക്കൂരയും കണ്ണാടി ജാലകങ്ങളും ഘടിപ്പിച്ച കോച്ചിലിരുന്ന് യാത്രക്കാർക്ക് സഹ്യപർവതനിരയും അരുവികളും പുഴയും കുന്നുകളുടെ പച്ചപ്പും കേരളത്തിന്റെ വനവും ആസ്വദിക്കാം. കേരളത്തിൽ ആദ്യമായി വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച തീവണ്ടി കൊല്ലം-ചെങ്കോട്ടപ്പാതയിലൂടെ വ്യാഴാഴ്ച കന്നിയോട്ടം നടത്തും. രാവിലെ 11.35-ന് മധുരയിൽനിന്ന് പുറപ്പെട്ട് പുലർച്ചെ രണ്ടുമണിയോടെ ഗുരുവായൂരിലെത്തുന്ന എക്‌‌സ്‌പ്രസ് ട്രെയിനാണ് ആദ്യ വിസ്റ്റാഡോം കോച്ചുമായി സർവിസ് നടത്തുന്നത്. തിരുവിതാംകൂറിലെ ആദ്യ തീവണ്ടിപ്പാതയായ കൊല്ലം-ചെങ്കോട്ട പാതയിലെ തീവണ്ടികളിൽ വിസ്റ്റാഡോം കോച്ച് ഘടിപ്പിക്കണമെന്ന കാലങ്ങളായുള്ള ആവശ്യത്തിനാണ് ദക്ഷിണ റെയിൽവേ വ്യാഴാഴ്ച പച്ചക്കൊടി കാട്ടുന്നത്.

പുനലൂരിൽ കല്ലടയാറിന് കുറുകേ പാലത്തിലൂടെയുള്ള കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാതയിലൂടെയാണ് വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച തീവണ്ടി കടന്നുവരുന്നത്. വലിയ ചില്ലുജാലകങ്ങളോട് കൂടിയ വിസ്റ്റാഡോം കോച്ചിൽ 44 എക്‌സിക്യുട്ടീവ് ചെയർകാർ സീറ്റുകളാണുള്ളത്. യാത്രക്കാർക്ക് സൗജന്യമായി വൈഫൈ സൗകര്യം ലഭ്യമാകും. ആഴ്ചയിൽ നാലുദിവസമായിരിക്കും സർവിസ്. മധുരയിൽനിന്ന് ഗുരുവായൂരിലേക്ക് വ്യാഴം മുതൽ ഞായർ വരെയും ഗുരുവായൂരിൽനിന്ന് മധുരയിലേക്ക് വെള്ളി മുതൽ തിങ്കൾ വരെയുമാണ് സർവിസ് നടത്തുക. മധുരയിൽനിന്ന് ഗുരുവായൂർവരെ 1,875 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിൽ പശ്ചിമഘട്ടം ഉൾപ്പെടുന്ന ചെങ്കോട്ട മുതൽ പുനലൂർവരെ 515 രൂപയും. നവംബർ അഞ്ചുവരെയുള്ള ബുക്കിങ് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. റെയിൽവേ റിസർവേഷൻ കൗണ്ടറുകൾ വഴിയോ www.irctc.co.in എന്ന വെബ്‌സൈറ്റ് വഴിയോ ടിക്കറ്റുകൾ ബുക്കുചെയ്യാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here