29.7 C
Kollam
Monday 7th September, 2026 | 11:50:05 AM
Home News Breaking News ഫിഫ ലോകകപ്പ് 2026 ഫൈനല്‍ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അര്‍ജന്റീന ആരാധകര്‍

ഫിഫ ലോകകപ്പ് 2026 ഫൈനല്‍ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അര്‍ജന്റീന ആരാധകര്‍

ഫിഫ ലോകകപ്പ് 2026 ഫൈനല്‍ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അര്‍ജന്റീന ആരാധകര്‍. ഒരുലക്ഷത്തോളം ആരാധകരാണ് അര്‍ജന്റീന – സ്പെയിന്‍ പോരാട്ടം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ഫിഫയ്ക്ക് ഓണ്‍ലൈന്‍ മുഖാന്തരം ഹര്‍ജി നല്‍കിയത്.

മത്സരത്തില്‍ നിശ്ചിത സമയത്തും ഇരുടീമുകളും ഗോള്‍ നേടാതെ വന്നതോടെ അധികസമയത്തായിരുന്നു സ്പെയിനിന്റെ വിജയം. പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സ്പെയിന്‍ ലോകകപ്പ് കിരീടം ഉയര്‍ത്തുന്നത്.

മത്സരത്തിനിടയില്‍ റഫറിയിംഗിലെ പിഴവുകള്‍ ആരോപിച്ചാണ് മത്സരം റദ്ദാക്കാനും വീണ്ടും നടത്താനും അര്‍ജന്റീന ആരാധകര്‍ ആവശ്യപ്പെട്ടത്. ചേഞ്ച് ഡോട്ട് ഓആര്‍ജി ആരംഭിച്ച ഓണ്‍ ലൈന്‍ ഹര്‍ജിയില്‍ ഇതിനകം ഒരുലക്ഷത്തോളം ആളുകളാണ് ഒപ്പുവച്ചത്.
ഫൈനല്‍ മത്സരം നിയന്ത്രിച്ച സ്ലോവേനിയന്‍ റഫറി സ്ലാവാകോ വിന്‍സിച്ചിനെതിരെ രൂക്ഷ ആരോപണങ്ങളാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.
മത്സരത്തിലെ റഫറിയുടെ വിവിധ തീരുമാനങ്ങള്‍ ഫിഫ പുനഃപരിശോധിക്കണം. റഫറിയുടെ തെറ്റായ തീരുമാനങ്ങള്‍ മത്സരഫലത്തെ സ്വാധീനിച്ചതായും ക്രമക്കേടുകള്‍ നടന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഫിഫയുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.