28.1 C
Kollam
Wednesday 24th June, 2026 | 02:14:39 PM
Home News Kerala വൃദ്ധസദനത്തിലെ പീഡനം, സ്ഥാപന നടത്തിപ്പുകാരെ ഹിയറിംഗിന് വിളിപ്പിക്കുമെന്ന് ഓർഫനേജ് കൺട്രോൾ ബോർഡ്

വൃദ്ധസദനത്തിലെ പീഡനം, സ്ഥാപന നടത്തിപ്പുകാരെ ഹിയറിംഗിന് വിളിപ്പിക്കുമെന്ന് ഓർഫനേജ് കൺട്രോൾ ബോർഡ്

Advertisement

പത്തനംതിട്ട. എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിനു കീഴിലെ വൃദ്ധസദനത്തിലെ പീഡനത്തിൽ സ്ഥാപന നടത്തിപ്പുക്കാരെ ഹിയറിംഗിന് വിളിപ്പിക്കുമെന്ന് ഓർഫനേജ് കൺട്രോൾ ബോർഡ്. സ്ഥാപനത്തിന്റെ
ലൈസൻസ് റദ്ദാക്കുന്നതിൽ അടക്കമുള്ള തീരുമാനം ഹിയറിങ്ങിന് ശേഷമേ ഉണ്ടാകു.
അതേസമയം എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിലേക്ക് മാർച്ച്‌ നടത്തിയ ആക്ഷൻ കൗൺസിൽ പ്രവർത്തകർക്ക് എതിരെ പത്തനംതിട്ട പോലീസ് കേസെടുത്തു.



പത്തനംതിട്ട ചെന്നീർക്കരയിൽ പ്രവർത്തിക്കുന്ന സ്നേഹതണൽ എന്ന സ്ഥാപനത്തിലെ ബാലപീഡനത്തിൽ പ്രതിഷേധിച്ചയിരുന്നു ആക്ഷൻ കൗൺസിലന്റെ മാർച്ച്‌. എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിന്റെ ഓമല്ലൂരിലുള്ള പ്രാർത്ഥന കേന്ദ്രത്തിലേക്ക് ആയിരുന്നു കഴിഞ്ഞ
ഞായറാഴ്ച പ്രതിഷേധം നടന്നത്. ആക്ഷൻ കൗൺസിലന്റെ പ്രതിഷേധത്തിൽ പ്രാർത്ഥന സ്വാതന്ത്ര്യം തടസപ്പെട്ടു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ആതിര ഉൾപ്പെടെയുള്ളവർക്കെതിരെ പത്തനംതിട്ട പോലീസ് കേസെടുത്തു. ആതിരയെ കൂടാതെ
കണ്ടാൽ തിരിച്ചറിയാവുന്ന 30 പേരും കേസിലെ പ്രതികളാണ്. അതേസമയം എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിനു കീഴിലെ സ്നേഹ തണൽ എന്ന വൃദ്ധസദനത്തിൽ നടന്നത് ഗുരുതര നിയമ ലംഘനമാണെന്നാണ് orphanage കണ്ട്രോൾ ബോർഡിന്റെ വിലയിരുത്തൽ.

വൃദ്ധസദനത്തിൽ
കുട്ടികളെ പാർപ്പിച്ചത് ഉൾപ്പെടെ നിയമലംഘന ആണെന്നും ബാലവേല ചെയ്യിപ്പിച്ചതും മർദിച്ചതും കുറ്റകൃത്യമാണെന്നും ഇന്നലെ ചേർന്ന orphanage കണ്ട്രോൾ ബോർഡിന്റെ യോഗം വിലയിരുത്തി.
ബിനു വാഴമുട്ടം ഉൾപ്പെടെയുള്ള സ്ഥാപനത്തിന്റെ നടത്തിപ്പുക്കാരെ വരും ദിവസങ്ങളിൽ ഹിയറിങ്ങിന് വിളിപ്പിക്കും. ലൈസൻസ് റദ്ദാക്കുന്നതിൽ അടക്കമുള്ള തീരുമാനം ഹിയറിങ്ങിന് ശേഷമേ ഉണ്ടാകു. കുട്ടികളെ
വൃദ്ധസധനത്തിൽ എത്തിച്ചു മർദിച്ച കേസിൽ
സ്ഥാപനത്തിലെ മാനേജർ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിലാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here