സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാതിരിക്കാന്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ 150 കോടിരൂപ വാങ്ങിയെന്ന ഗുരുതര ആരോപണവുമായി പി.വി.അന്‍വര്‍

കേരളത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാതിരിക്കാന്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന് 150 കോടിരൂപ ലഭിച്ചെന്ന് നിയമസഭയില്‍ ഗുരുതര ആരോപണവുമായി പി.വി.അന്‍വര്‍. കര്‍ണാടക ഐ.ടി. ലോബിക്കുവേണ്ടിയാണ് സില്‍വര്‍ലൈന്‍ പദ്ധതിക്ക് പ്രതിപക്ഷ നേതാവ് തുരങ്കം വച്ചതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പായാല്‍ കേരളത്തിന്റെ ഐ.ടി. മേഖലയില്‍ ഉണ്ടാകാന്‍പോകുന്ന കുതിച്ചുചാട്ടം ഇല്ലാതാക്കാന്‍ അന്യസംസ്ഥാനങ്ങളിലെ ഐ.ടി. ഭീമന്മാര്‍ കേരളത്തിലെ കോണ്‍ഗ്രസിനെ കൂടെനിര്‍ത്തി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് കെ-റെയിലുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന പ്രക്ഷോഭങ്ങളെന്നും അദ്ദേഹം ആരോപിച്ചു. കെ.സി.വേണുഗോപാലുമായി ഇവര്‍ ഗൂഢാലോചന നടത്തിയെന്നും മീന്‍ ലോറികളിലും ആംബുലന്‍സുകളിലുമാണ് പണമെത്തിച്ചതെന്നും പി.വി.അന്‍വര്‍ പറഞ്ഞു.
നിങ്ങളുടെ ഗതികേട് ഓര്‍ത്ത് കരയുന്നെന്നായിരുന്നു വിഷയത്തില്‍ വി.ഡി. സതീശന്റെ മറുപടി. നിങ്ങളെ ഓര്‍ത്ത് ചിരിക്കണോ?, ഈ ആരോപണം ഉന്നയിക്കാന്‍ അനുവദിച്ച മുഖ്യമന്ത്രിയോട് സഹതാപം തോന്നുന്നു. ആരോപണം ഉന്നയിക്കുന്നവരെക്കുറിച്ച് വരുംതലമുറ പഠിക്കട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.

Advertisement