Home Blog Page 555

തലയുടെ സ്വന്തം ‘മങ്കാത്ത’ റീ റിലീസിന്‌

തമിഴകത്തിന്റെ സ്വന്തം തലയാണ് അജിത് കുമാർ. അജിത്തിന്റെ കരിയറിലെ വൻ ഹിറ്റായ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ക്രൈം ത്രില്ലർ ‘മങ്കാത്ത’ റീ റിലീസിനെത്തുന്നതാണ് സിനിമ ലോകത്തെ പുതിയ വാർത്ത. മങ്കാത്തയിൽ അജിത്തിന്റെ ഹിറ്റായ ‘കിംഗ് മേക്കർ’ എന്ന ഡയലോഗ് അടിക്കുറിപ്പായി നൽകിയാണ് സംവിധായകൻ വെങ്കിട്ട് പ്രഭു റീ റിലീസ് സൂചന എക്സിൽ പങ്കുവെച്ചത്.

അർജുൻ സർജ, തൃഷ കൃഷ്ണൻ , റായ് ലക്ഷ്മി, അഞ്ജലി, ആൻഡ്രിയ ജെർമിയ, വൈഭവ്, അശ്വിൻ കകുമാനു, പ്രേംജി അമരൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനങ്ങൽ ഒന്നും നൽകിയില്ലെങ്കിലും ജനുവരി ആദ്യത്തോടെ ചിത്രമെത്തുമെന്നാണ് വിവരം.

മഗിഴ് തിരുമേനി സംവിധാനം ചെയ്ത ‘വിടാമുയർച്ചി’, ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്ത ‘ഗുഡ് ബാഡ് അഗ്ലി’ എന്നിവയാണ് അവസാനം പുറത്തിറങ്ങിയ അജിത് ചിത്രങ്ങൾ.

ടൈറ്റാനിക് സിനിമ കണ്ടിട്ടില്ലെന്ന് ജാക്കിന്റെ വേഷമിട്ട ലിയോനാര്‍ഡോ ഡി കാപ്രിയോ

ലോക ക്ലാസിക്കുകളില്‍ ഒന്നാണ് ടൈറ്റാനിക് എന്ന ചലച്ചിത്രാവിഷ്‌ക്കാരം. ഇതില്‍ ജാക്കിനെയും റോസിനേയും ആരും മറക്കില്ല. ചിത്രത്തില്‍ ജാക്കിന്റെ വേഷമിട്ട ലിയോനാര്‍ഡോ ഡി കാപ്രിയോ താന്‍ ഇതുവരെ ടൈറ്റാനിക് സിനിമ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തിയ അഭിമുഖമാണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയം.
ജെനിഫര്‍ ലോറന്‍സുമായുള്ള സംഭാഷണത്തിനിടയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ടൈറ്റാനിക് വീണ്ടും കാണുമോ എന്നുള്ള ജെനിഫറിന്റെ ചോദ്യത്തിന് ‘ഇല്ല, ഞാനിതുവരെ ടൈറ്റാനിക് കണ്ടിട്ടില്ല’ എന്നായിരുന്നു നായകന്റെ മറുപടി. അഭിനയിച്ച സിനിമകള്‍ വീണ്ടും കാണുന്ന ശീലം തനിക്കില്ലെന്നും താന്‍ ചെയ്ത സിനിമകള്‍ വളരെ വിരളമായി മാത്രമേ ഞാന്‍ ആവര്‍ത്തിച്ച് കാണാറുള്ളൂവെന്നും താരം വ്യക്തമാക്കി.
ജെയിംസ് കാമറൂണ്‍ 1997-ല്‍ ടൈറ്റാനിക് എന്ന കപ്പലിന്റെ അപകടത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച സിനിമയ്ക്ക് ഭാഷാതിര്‍ത്തികള്‍ കടന്ന് ഇന്നും ലോകമെമ്പാടും ആരാധകര്‍ ഏറെയാണ്.

വികസിത് ഭാരത് – ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)ബില്ലിന് രാഷ്ട്രപതി അംഗീകാരം

ന്യൂഡെൽഹി. വികസിത് ഭാരത് – ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)ബില്ലിന് രാഷ്ട്രപതി അംഗീകാരം.ഇതോടെ ബില്ല് നിയമമായി മാറി.കഴിഞ്ഞ ആഴ്ചയാണ് ബില്ല്  പാർലമെന്റ് പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടയായിരുന്നു ബില്ല് ഇരു സഭകളിലും പാസാക്കിയത്.മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക്‌ പകരമായാണ് VB G RAM G ബില്ല്.100 ദിവസത്തെ തൊഴിൽ എന്നത് 125 ദിവസമായി ഉയർത്താൻ ബില്ലിൽ നിർദ്ദേശിക്കുന്നു. ജോലി പൂർത്തിയായതിന് ശേഷം 15 ദിവസത്തിനുള്ളിൽ വേതനം നൽകണമെന്നും നിർദേശമുണ്ട്. സമയപരിധിക്കുള്ളിൽ വേതനം നൽകാത്ത പക്ഷം തൊഴിൽരഹിത വേതനത്തിനും ബില്ലിൽ വ്യവസ്ഥയുണ്ട്.പുതിയ ബിൽ പ്രകാരം വേതനത്തിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാരുകളും വഹിക്കണം എന്ന വ്യവസ്ഥയാണ് പ്രതിപക്ഷ പ്രതിഷേധത്തിന്റെ പ്രധാന കാരണം.

കൊല്ലപ്പെട്ട റാം നാരായൺ ബഗേലിൻ്റെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം


തൃശ്ശൂർ. വാളയാർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട റാം നാരായൺ ബഗേലിൻ്റെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം. ഛത്തീസ്ഗഡിൽ നിന്നും ഭാര്യ ലളിതയും കുടുംബാംഗങ്ങളും തൃശ്ശൂരിലെത്തി മൃതദേഹം കണ്ടു. കേസിൽ ശക്തമായ വകുപ്പുകൾ ചുമത്തുകയും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്താൽ മാത്രമേ മൃതദേഹം ഏറ്റെടുക്കൂ എന്ന നിലപാടിലാണ് കുടുംബം

തൃശ്ശൂർ മെഡിക്കൽ കോളേജ്  ആശുപത്രിയിലെത്തി ബഗേലിൻ്റെ  മൃതദേഹം  കണ്ട് വിങ്ങിപ്പൊട്ടിയ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും ആക്ഷൻ കൗൺസിൽ പ്രവർത്തകരും പ്രയാസപ്പെട്ടു. കുടുംബത്തിൻറെ അത്താണിയായിരുന്ന റാം നാരായണന്റെ മരണം രണ്ടു കുഞ്ഞുങ്ങളെയും തന്നെയും അനാഥമാക്കിയെന്ന് ഭാര്യ ലളിത

25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ആൾക്കൂട്ട കൊലപാതകത്തിനുള്ള വകുപ്പ് ഉൾപ്പെടെ ചേർത്ത് കേസ് ശക്തിപ്പെടുത്തണം.  തങ്ങൾ  ചത്തീസ്ഗഡിലെ ദളിത് സമുദായ അംഗങ്ങളാണെന്നും അതുകൊണ്ട് തന്നെ SC – ST പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും  കുടുംബം പറഞ്ഞു

റാം നാരായൺ ബഗേലിന്റെ ശരീരത്തിൽ അടിയേൽക്കാത്ത സ്ഥലങ്ങളില്ലെന്ന്  
പൊലീസ് സർജൻ ഡോക്ടർ ടി എസ് ഹിതേഷ് ശങ്കർ പറഞ്ഞു.

പ്രത്യേക അന്വേഷണസംഘത്തെ പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ്സും ആവശ്യപ്പെട്ടു.


ആൾക്കൂട്ട മർദ്ദനത്തിൽ സ്ത്രീകൾക്കും പങ്കുണ്ട് എന്ന നിലപാടിലാണ് പോലീസ്. ആക്രമണത്തിൽ പതിനഞ്ചോളം പേർ പങ്കെടുത്തിട്ടുണ്ട് എന്നാണ് പോലീസിന്റെ നിഗമനം.

ആനച്ചാലിലെ അനധികൃത ഗ്ലാസ് ബ്രിഡ്ജ് ജില്ലാ കലക്ടർ അടപ്പിച്ചു


ഇടുക്കി. ആനച്ചാലിൽ അനധികൃതമായി നിർമ്മിച്ച് പ്രവർത്തനം തുടങ്ങിയ ഗ്ലാസ് ബ്രിഡ്ജ് ജില്ലാ കളക്ടർ അടപ്പിച്ചു. റെഡ് സോണിൽ ഉൾപ്പെട്ട സ്ഥലത്ത് യാതൊരു അനുമതിയില്ലാതെ നിർമ്മാണം നടത്തിയെന്ന് കണ്ടെത്തിയതിനാലാണ് നടപടി.


ഏഷ്യയിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് എന്ന പ്രചരണത്തോടെയാണ് ആനച്ചാലിൽ മൂന്നാർ ഗ്ലാസ് ബ്രിഡ്ജ് എന്ന സംരംഭം തുടങ്ങിയത്. നിർമ്മാണ പ്രവർത്തികൾ തുടങ്ങിയ മുതൽ തന്നെ റവന്യൂ വകുപ്പും, പള്ളിവാസൽ പഞ്ചായത്തും സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇത് അവഗണിച്ചാണ് ഗ്ലാസ് ബ്രിഡ്ജിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പള്ളിവാസൽ പഞ്ചായത്തിന്റെയോ, സാഹസിക ടൂറിസം വകുപ്പിന്റെയും യാതൊരു അനുമതിയുമില്ല. ജില്ലാ കളക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിവാസൽ, ദേവികുളം പഞ്ചായത്ത് സെക്രട്ടറിമാർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റെഡ് സോണിൽ ഉൾപ്പെട്ട സ്ഥലത്ത് ജെസിബി ഉപയോഗിച്ച് അനധികൃതമായി മണ്ണ് നീക്കം ചെയ്തു. പിന്നീട് കോൺക്രീറ്റ് ചെയ്ത് ഇരുമ്പ് തൂണുകൾ സ്ഥാപിച്ചാണ് 20 അടി ഉയരത്തിൽ 122 മീറ്റർ നീളമുള്ള ഗ്ലാസ് ബ്രിഡ്ജ് പണിത്. നിയമത്തെ വെല്ലുവിളിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഗ്ലാസ് ബ്രിഡ്ജ് ഡിസംബർ ഇരുപതിന് തുറന്നു പ്രവർത്തനം ആരംഭിച്ചു. സ്റ്റോപ്പ് മെമ്മോ ലംഘിച്ച് ഗ്ലാസ് ബ്രിഡ്ജ് വീണ്ടും പ്രവർത്തനം നടത്താതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവിക്കും കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ കടുവയിറങ്ങി,ആടിനെ കൊന്നു

പത്തനംതിട്ട .വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ കടുവയിറങ്ങി. ആടിനെ കടുവ കടിച്ചുകൊന്നു. പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു. RRT സംഘവുമായി നാട്ടുകാർ നേരിയതോതിൽ വാക്ക് തർക്കം ഉണ്ടായി.

വടശ്ശേരിക്കരയുടെ വിവിധ ഭാഗങ്ങളിൽ അടുത്തകാലത്തായി വന്യജീവി ആക്രമണം രൂക്ഷമാണ്. ആനയും കടുവയും കുരങ്ങും അടക്കമുള്ള ജീവികൾ ജനവാസ മേഖലയിലേക്ക് എത്തുന്നു. ഇന്ന് രാവിലെയോടു കൂടി ഇറങ്ങിയ കടുവ ആടിനെ കൊന്നു. കടുവ ജനവാസ മേഖലയിൽ തന്നെയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. ആടിനെ കൊണ്ടുപോയ വഴി നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചു. ആടിനെ കൊണ്ടുപോയത് കടുവയാണെന്ന് വനം വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിരീക്ഷണം ശക്തമാക്കി. RRT ടീമും നാട്ടുകാർ തമ്മിൽ വാക്ക് തർക്കം ഉണ്ടായി.

വന്യമൃഗ ശല്യം രൂക്ഷമായിട്ടും വനം വകുപ്പ് ഇടപെടൽ പര്യാപ്തമല്ലെന്ന് ആക്ഷേപവും നാട്ടുകാർക്കുണ്ട്. ജനവാസ മേഖലയിൽ ഇറങ്ങി ആടിനെ കടുവ കൊണ്ടുപോയതോടെ ഭീതിയിലാണ് വടശ്ശേരിക്കര കുമ്പളാത്തമണ്ണിലെ ജനങ്ങളുടെ ജീവിതം.


സര്‍ക്കാരിന് തിരിച്ചടി, ശബരിമല  വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈ കോടതി റദ്ദാക്കി

കൊച്ചി.സര്‍ക്കാരിന് തിരിച്ചടി. ശബരിമല  വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈകോടതി റദ്ദാക്കി. ആവശ്യമായ ഭൂമി ഏത്രയെന്ന് കൃത്യമായി കണക്കാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നാണ് കോടതി നീരിക്ഷണം.


ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിനായി
2570 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ്  സർക്കാർ
വിജ്ഞാപനം ഇറക്കിയത്. എന്നാൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് വലിയ വിമാനങ്ങൾ ഇറങ്ങുന്ന വിമാനത്താവളങ്ങൾക്ക് പോലും 1200 ഏക്കർ മതിയാകും എന്ന് കോടതി നിരീക്ഷിച്ചു. ഭാവി വികസനം മുന്നിൽ കണ്ടാണ്
2570 ഏക്കർ ഭൂമി കണക്കാക്കിയത് എന്ന സർക്കാർ വാദവും കോടതി തള്ളി. എന്തൊക്കെയാണ് വികസന പ്രവർത്തനങ്ങൾ എന്ന് റിപ്പോർട്ടിൽ പറഞ്ഞിട്ടിലെന്നും കോടതി ചൂണ്ടികാണിച്ചു. സാമൂഹിക ആഘാത പഠനത്തിലും കാര്യമായ ഗൗരവം പുലർത്തിയില്ല.
ഭൂമിയുടെ കൃത്യമായ അളവ് നിർണ്ണയിക്കാൻ പുതിയ സോഷ്യൽ ആഘാതം പഠനം നടത്തണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ ജില്ലാതല ഖോ ഖോ മത്സരം

ശാസ്താംകോട്ട: വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ കൊല്ലം ജില്ലാ സഹോദയ യുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളെ സംഘടിപ്പിച്ചുകൊണ്ട്  ജില്ലാതല ഖോ ഖോ മത്സരം സംഘടിപ്പിച്ചു. അണ്ടർ 14 അണ്ടർ 19 വിഭാഗങ്ങളിലായി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 20 ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു . ചാമ്പ്യൻഷിപ്പ് ജില്ലാ ഖോ ഖോ അസോസിയേഷൻ സെക്രട്ടറിയും ഹായ് എന്ന സംഘടനയുടെ ചെയർമാനുമായ റിട്ടയേർഡ് എസ് ഐ ശ്രീമാൻ നജീബ്. ടി. എ അവർകൾ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ സ്വാഗത പ്രസംഗം നടത്തി. സ്കൂൾ ചെയർമാനും നിയുക്ത വാർഡ് മെമ്പറുമായ ശ്രീമാൻ എ എ റഷീദ്,പിടിഎ പ്രസിഡന്റ് കുറ്റിയിൽ നിസാം എന്നിവർ ആശംസകൾ അർപ്പിച്ചു.സ്കൂൾ പ്രിൻസിപ്പൽ മഹേശ്വരി.  എസ് ചടങ്ങിന് നന്ദി പറഞ്ഞു.  ചാമ്പ്യൻഷിപ്പിൽ മൂന്നു വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് വിദ്യാരംഭം സെൻട്രൽ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ  ജെ യാസിർഖാൻ, അക്കാഡമിക് കോഡിനേറ്റർ അഞ്ജനി തിലകം, സ്റ്റാഫ് സെക്രട്ടറി വിനീത, പി ടി എ സെക്രട്ടറി പ്രിയമോൾ എന്നിവർ സന്നിഹിതരായിരുന്നു. കായികധ്യാപകരായ സന്ദീപ് വി ആചാര്യ,റാം കൃഷ്ണൻ, പ്രോഗ്രാം കോഡിനേറ്റർമാരായ മുഹമ്മദ് സാലിം, സുബി സാജ് എന്നിവർ ചാമ്പ്യൻഷിപ്പിന് നേതൃത്വം നൽകി.

ബിജെപിയുടെ കണ്ണിലൂടെ RSS നെ കാണുന്നത് തെറ്റെന്ന് മോഹൻ ഭാഗവത്

കൊൽക്കത്ത. ബി.ജെ.പിയുടെ കണ്ണിലൂടെ RSS നെ കാണുന്നത് തെറ്റെന്ന് മോഹൻ ഭാഗവത്
ആർ.എസ്.എസിന് രാഷ്ട്രീയ അജണ്ടയില്ലെന്നും RSS മേധാവി

ബംഗ്ലാദേശിൽ ഹിന്ദുക്കൾ ന്യൂന പക്ഷം
ഹിന്ദുക്കൾ ഒന്നിച്ച് നിന്നാൽ ബംഗ്ലാദേശിലെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകും
ഹിന്ദുക്കൾക്കുള്ള ഏക രാജ്യം ഇന്ത്യയാണെന്നും മോഹൻ ഭാഗവത്

പരാമർശം കൊൽക്കത്ത സയൻസ് സിറ്റിയിൽ നടന്ന RSS പരിപാടിക്കിടെ

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ 21 ഒഴിവിൽ റഗുലർ/കരാർ നിയമനം

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ തസ്തികകളിൽ17 ഒഴിവ്. റഗുലർ നിയമനം. ജനുവരി 12 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙ഒഴിവുള്ള തസ്തികകൾ: ചീഫ് മാനേജർ, മാനേജർ, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്, അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ജൂനിയർ അസിസ്റ്റന്റ്, ജൂനിയർ അക്കൗണ്ടന്റ്.

∙കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റിൽ അഡ്മിൻ അസോഷ്യേറ്റ്, ജൂനിയർ അക്കൗണ്ടിങ് അസിസ്റ്റന്റ്, ടെക്നിക്കൽ സപ്പോർട്ട് സ്റ്റാഫ് തസ്തികകളിൽ 4 ഒഴിവ്. കരാർ നിയമനം. ഡിസംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായം, ശമ്പളം:

∙അഡ്മിൻ അസോഷ്യേറ്റ്; പിജി, 1–2 വർഷ പരിചയം; 35; 26,300.

∙ജൂനിയർ അക്കൗണ്ടിങ് അസിസ്റ്റന്റ്; സിഎ ഇന്റർമീഡിയറ്റ് ഫസ്റ്റ് ഗ്രൂപ് ജയം വിത് ആർട്ടിക്കിൾഷിപ് അല്ലെങ്കിൽ ബികോം, ഒരുവർഷ പരിചയം; 40; 24,300.

∙ടെക്നിക്കൽ സപ്പോർട്ട് സ്റ്റാഫ്: പ്ലംബർ/ഡ്രാഫ്റ്റ്സ്മെൻ (സിവിൽ) ട്രേഡിൽ എൻടിസി, പ്ലംബിങ് ലൈസൻസ്; 35; 23,100. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ അയക്കാനും www.iimk.ac.in സന്ദർശിക്കുക.