ദേശീയഗാനം വീണ്ടും തെറ്റിച്ചു പാടി കോണ്‍ഗ്രസ് നേതാക്കള്‍. കെപിസിസി ആസ്ഥാനത്ത് നടന്ന കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷ പരിപാടിയിലാണ് നേതാക്കള്‍ ദേശീയഗാനം തെറ്റിച്ചു പാടിയത്. പരസ്യമായി ഇത് രണ്ടാം തവണയാണ് ദേശീയ ഗാനം കോണ്‍ഗ്രസ് നേതാക്കള്‍ തെറ്റായി പാടുന്നത്.
കോണ്‍ഗ്രസിന്റെ 140-ാം വാര്‍ഷിക പരിപാടി നടക്കുന്ന ഇന്ദിരാ ഭവനില്‍ ദേശീയപതാക ഉയര്‍ത്തിയതിന് ശേഷമായിരുന്നു സംഭവം. ‘ജന ഗണ മന അധിനായക ജയഹേ’ എന്ന ആദ്യവരിയില്‍ തന്നെ അമളി പറ്റി. ‘ജന ഗണ മംഗള’ എന്നാണ് നേതാക്കള്‍ പാടിയത്. മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി, വി എം സുധീരന്‍, പാലോട് രവി, ദീപാ ദാസ് മുന്‍ഷി എന്നിവരുള്‍പ്പെടെയുള്ളവര്‍ നില്‍ക്കുമ്പോഴാണ് തെറ്റ് ആവര്‍ത്തിച്ചത്. മുന്‍പ് ദേശീയഗാനം തെറ്റിച്ചു പാടി വിവാദത്തില്‍ ആയ പാലോട് രവിയും ചടങ്ങില്‍ ഉണ്ടായിരുന്നു. നേരത്തെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സമരാഗ്‌നി യാത്രയുടെ സമാപന സമ്മേളനത്തിലാണ് പാലോട് രവി ദേശീയ ഗാനം തെറ്റായി ആലപിച്ചത്. പിന്നാലെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേരിട്ടത്.
ദേ…. പിന്നേയും തെറ്റിച്ചു….ദേശീയഗാനം വീണ്ടും തെറ്റിച്ചു പാടി കോണ്‍ഗ്രസ് നേതാക്കള്‍
ആറ് വയസുകാരന്‍ സുഹാന്‍റേത് മുങ്ങിമരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്
പാലക്കാട്: ചിറ്റൂരിൽ ശനിയാഴ്ച കാണാതായി പിന്നീട് കുളത്തില്‍ കണ്ടെത്തിയ ആറ് വയസുകാരന്‍ സുഹാന്‍റേത് മുങ്ങിമരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. സുഹാൻറെ ശരീരത്തിൽ സംശയാസ്പദമായ മുറിവുകളും പരിക്കുകളും ഇല്ലെന്ന് കണ്ടെത്തി. സുഹാനെ കാണാതായി 21 മണിക്കൂറിനു ശേഷമാണ് മൃതദേഹം വീട്ടിൽ നിന്നും അല്പം മാറിയുള്ള കുളത്തിൽ കണ്ടെത്തിയത്.
സുഹാനെ കാണാതായത് മുതൽ ഊർജിത അന്വേഷണമാണ് പൊലീസ് നടത്തിയിരുന്നത്. പൊലീസുകാർക്കൊപ്പം നാട്ടുകാരും ചേർന്നെങ്കിലും സിസിടിവി ദൃശ്യത്തിൽ പോലും കൃത്യമായ വിവരങ്ങൾ ലഭിക്കുകയുണ്ടായില്ല. കുട്ടിയുടെ വീടിനടുത്തുള്ള കുളങ്ങളിലും മറ്റ് ജലാശയങ്ങളിലുമെല്ലാം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഡോഗ് സ്ക്വാഡ് അടക്കമെത്തി നടത്തിയ ശ്രമവും വിഫലമാകുകയായിരുന്നു.
തുടർന്ന് ഇന്ന് രാവിലെ ഫയർഫോഴ്സ് താമര നിറഞ്ഞ മറ്റൊരു കുളത്തിൽ തെരച്ചിൽ നടത്തി. എന്നാൽ ഈ കുളത്തിലെ പരിശോധനയിലും കുട്ടിയെ കണ്ടെത്തിയില്ല. തുടർന്ന് അൽപം ദൂരെയുള്ള കുളത്തിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത് .
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കൾ പറയുന്നു. സാധാരണ കുട്ടികൾ തമ്മിൽ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു അത്. എന്നാൽ കുറച്ചു നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെയാണ് തെരച്ചിൽ നടത്തിയത്. സുഹാൻറെ അമ്മ നീലഗിരി പബ്ലിക് സ്കൂൾ അധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോൾ അമ്മ സ്കൂളിലെ ഒരു ആവശ്യത്തിനായി പോയതായിരുന്നു. സുഹാൻറെ പിതാവ് അനസ് വിദേശത്ത് നിന്ന് പാലക്കാട് എത്തി.
വീണ്ടും KSRTC ജീവനക്കാരുടെ ക്രൂരത,ഗൂഗിൾ പേ വഴി പണം നൽകുന്നത് പരാജയപ്പെട്ടതിനാൽ യുവതിയെ രാത്രി
നടുറോഡിൽ ഇറക്കി വിട്ടു
തിരുവനന്തപുരം. വെള്ളറടയിൽ
ഗൂഗിൾ പേ വഴി പണം നൽകുന്നത് പരാജയപ്പെട്ടതിനാൽ യുവതിയെ രാത്രി
നടുറോട്ടിൽ ഇറക്കി വിട്ട് കണ്ടക്ടർ.വെള്ളറട സ്വദേശി ദിവ്യക്കാണ് ദുരനുഭവം ഉണ്ടായത്. ദിവ്യ കെഎസ്ആർടിസി അധികൃതർക്ക് പരാതി നൽകി.
തിരുവനന്തപുരം കുന്നത്തുകാലിൽ
സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്നീഷ്യൻ ആണ് പരാതിക്കാരിയായ ദിവ്യ. ഈ മാസം 26ന് സുഖമില്ലാത്തതിനാൽ ഡ്യൂട്ടി കഴിഞ്ഞ് നേരത്തെ ഇറങ്ങി.രാത്രി 8 45 ന് വെള്ളറട ബസ്സിൽ കയറി.പേഴ്സ് എടുക്കാൻ വിട്ടുപോയതിനാൽ ഗൂഗിൾ പേ വഴി പണം നൽകാൻ ശ്രമിച്ചു. സർവ്വർ ബിസി ആയതിനാൽ ആ ശ്രമം പരാജയപ്പെട്ടു. തുടർന്ന് രാത്രി നടുറോട്ടിൽ ഇറക്കി വിട്ടെന്നാണ് പരാതി.
തന്നെ കാത്തുനിൽക്കുന്ന ഭർത്താവ് ബസ് വെള്ളറടയിൽ എത്തിയാൽ ഉടൻ പണം നൽകുമെന്ന് പറഞ്ഞെങ്കിലും കണ്ടക്ടർ കേട്ടില്ല.വളരെ മോശമായാണ് കണ്ടക്ടർ തന്നോട് പെരുമാറിയതെന്നും യുവതി 24 നോട് പറഞ്ഞു. നിലവിൽ വെള്ളറട ഡിപ്പോയിലെ അധികൃതർക്ക് ദിവ്യ പരാതി നൽകി എന്നാൽ രണ്ടു ദിവസമായിട്ടും ഒരുതരത്തിലുള്ള അന്വേഷണവും ഡിപ്പോ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നാണ് ദിവ്യയുടെ ആക്ഷേപം.
മർദ്ദനത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു
കണ്ണൂർ. ശ്രീകണ്ഠാപുരത്ത് മർദ്ദനത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. യുപി സ്വദേശി നയിം സൽമാനിയാണ് മരിച്ചത്. മരണ കാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ക്രിസ്മസ് ദിവസം ശ്രീകണ്ഠാപുരം ചേപ്പറമ്പിലാണ് സംഭവം നടന്നത്. ബാർബർ ഷോപ്പിലെ തൊഴിലാളിയായ നയിം, ഫേഷ്യൽ ചെയ്തതിന്റെ കൂലിയുമായി ബന്ധപ്പെട്ട് ഒരു യുവാവുമായി തർക്കമുണ്ടായിരുന്നു. ഫേഷ്യലിന് 300 രൂപ ആവശ്യപ്പെട്ടെങ്കിലും യുവാവ് 200 രൂപ മാത്രമാണ് നൽകിയത്. ഇതിനെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ യുവാവ് സുഹൃത്തുക്കളെ കൂട്ടി വന്ന് നയിമിനെ മർദ്ദിക്കുകയായിരുന്നു.
നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും, രാത്രിയിൽ അക്രമിസംഘം നയിം താമസിക്കുന്ന സ്ഥലത്തെത്തി വീണ്ടും സംഘർഷമുണ്ടാക്കുകയും സ്കൂട്ടർ തകർക്കുകയും ചെയ്തു.
പിറ്റേദിവസം കടയുടമ ജോണിയോടൊപ്പം പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോകുന്നതിനിടെ നയിം റോഡരികിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ മരണം സംഭവിച്ചു.
നയിം നേരത്തെ തന്നെ ഹൃദ്രോഗിയായിരുന്നുവെന്നും മർദ്ദനത്തെത്തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാകാം ഹൃദയാഘാതത്തിന് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം.
മകന്റെ പരാതിയിൽ ശ്രീകണ്ഠാപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
മൃതദേഹം ജന്മനാടായ യുപിയിലെ ബിജ്‌നോറിലേക്ക് കൊണ്ടുപോയി.
സംഭവത്തിൽ ഉൾപ്പെട്ട അക്രമികളെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂർ’ ഈ വർഷം ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന്റെ പ്രതീകമായി മാറി, പ്രധാനമന്ത്രി
ഡൽഹി. 2025 ൽ ഇന്ത്യ എല്ലാമേഖലകളിലും ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ചുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി.ഓപ്പറേഷൻ സിന്ദൂർ’ ഈ വർഷം ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന്റെ പ്രതീകമായി മാറിയെന്ന് മൻ കീ ബാത്ത് പരിപാടിയിൽ പ്രധാന മന്ത്രി.കാശി തമിഴ് സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
വർഷവസാനത്തിലെ മൻ കീ ബാത്ത് പരിപാടി യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി,പോയവർഷത്തെ രാജ്യത്തിന്റ നേട്ടങ്ങളെ എടുത്തു പറഞ്ഞു.
ദേശീയ സുരക്ഷ മുതൽ കായികം വരെയും ശാസ്ത്ര ലബോറട്ടറികൾ മുതൽ ലോകത്തിലെ ഏറ്റവും വലിയ വേദികൾ വരെയും എല്ലായിടത്തും രാജ്യം ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ചു.
ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ നിരവധി നിമിഷങ്ങൾ ഉണ്ടായി,ഓപ്പറേഷൻ സിന്ദൂർ, ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന്റെ പ്രതീകമായി മാറി. ഇന്ത്യ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന് ലോകം വ്യക്തമായി കണ്ടു.
കായിക മേഖലയിൽ നേട്ടങ്ങൾ കൊയ്ത താരങ്ങളെ പ്രധാനമന്ത്രി ഒരിക്കൽ കൂടി അഭിനന്ദിച്ചു.
തമിഴ് ഭാഷയുടെ സംരക്ഷണത്തിനായി രാജ്യത്ത് തുടർച്ചയായ പ്രവർത്തനങ്ങൾ നടക്കുന്നുഎന്ന് പറഞ്ഞ പ്രധാനമന്ത്രി കാശി തമിഴ് സംഘത്തെ അഭിനന്ദിച്ചു.
വീക്ഷിത് ഭാരതത്തിന്റെ പൂർത്തീകരണത്തിലേക്കുള്ള യാത്രയിൽ 2026 ഒരു പ്രധാന നാഴികക്കല്ലായിരിക്കുമെന്ന് പ്രധാനമന്ത്രി.
ലോകം ഇന്ന് ഇന്ത്യയെ വലിയ പ്രതീക്ഷയോടെയാണ് നോക്കുന്നതെന്നും യുവശക്തിയാണ് ഇതിന് ഏറ്റവും വലിയ കാരണമെന്നും പ്രധാനമന്ത്രി.
കളഞ്ഞുകിട്ടിയ രണ്ടു പവൻ പൊലിസിലേൽപിച്ച്
തൊട്ടിൽപാലം. കളഞ്ഞുകിട്ടിയ രണ്ടു പവനിൽ ഏറെ തൂക്കമുള്ള സ്വർണാഭരണം പോലീസിലേൽപ്പിച്ച്
തൊട്ടിൽപ്പാലം ടൗണിലെ പൂക്കച്ചവടക്കാരനായ യുവാവ്.
പോലീസും, നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ ഉടമയെ കണ്ടെത്തി ആഭരണം തിരിച്ചു നൽകി.
ഡിസംബർ അഞ്ചിനാണ് ഫൂട്ട്പാത്തിൽ നിന്ന് ധനിലിനു ആഭരണം കളഞ്ഞു കിട്ടിയത്.
ആഭരണം തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.
ആഭരണം കളഞ്ഞു കിട്ടിയ കാര്യം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു
പോലീസും ധനിലും ചേർന്ന് നടത്തിയ പരിശ്രമത്തിനോടുവിൽ മുള്ളൻകുന്നിലെ ഐശ്വര്യയുടേതാണ് സ്വർണാഭരണമെന്ന് കണ്ടെത്തുകയം ചെയ്തു
എൻ.എസ്.എസ് വിദ്യാഭ്യാസ ധനസഹായവും, യൂണിയൻ സ്കോളർഷിപ്പ് വിതരണവും നടത്തി
ശാസ്താംകോട്ട. കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ പള്ളിക്കൽ പഞ്ചായത്തിലെ 24 കരയോഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് നായർ സർവീസ് സൊസൈറ്റിയുടെ വിദ്യാഭ്യാസധന സഹായവും, യൂണിയൻ സ്കോളർഷിപ്പ്, വിവിധ മെറിറ്റ് സ്കോളർഷിപ്പുകൾ, യൂണിയന്റെ വിവാഹ ചികിത്സാ
എൻഡോവ്മെന്റുകൾ കരയോഗം നിർമ്മാണ ഗ്രാന്റ് എന്നിവകളുടെ വിതരണം നടത്തി ആലുംമൂട് കെ.വി.യു.പി.എസിൽ വച്ച് യൂണിയൻ പ്രസിഡന്റ് ശ്രീ.വി.ആർ.കെ.ബാബു അവർകൾ വിതരണ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ ഭരണസമിതി അംഗം ഉഷാമുരളി സ്വാഗതം പറഞ്ഞ യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് തോട്ടുവാ മുരളി അധ്യക്ഷത വഹിച്ചു. കരയോഗ പ്രവർത്തന വിശദീകരണം യൂണിയൻ സെക്രട്ടറി എം അനിൽകുമാർ സംസാരിച്ചു.sslc മെറിറ്റ് അവാർഡ് യൂണിയൻ പഞ്ചായത്ത് സമിതി പ്രസിഡന്റ് എൻ.സോമൻ പിള്ള നിർവഹിച്ചു.hss മെറിറ്റ് എസ് എസ് ഗീതാ ഭായി, വിവാഹ,
ചികിത്സാധന സഹായവിതരണം ഡി.ബസന്ത് തുടങ്ങിയവർ നിർവഹിച്ചു. എൻഎസ്എസ് ഇൻസ്പെക്ടർ ഷിജു കൃതജ്ഞ പറഞ്ഞു. കരയോഗവനിതാ സമാജ ഭാരവാഹികൾ അനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥി കൾ അവരുടെ രക്ഷിതാക്കൾ വിവാഹ ചികിത്സ എൻഡോവ് മെന്റുകൾ എന്നിവയ്ക്ക് അർഹരായവർ പങ്കെടുത്തു.
സർവ്വം മായയിലെ “ക്യൂട്ട് ഡെലുലു”, ഈ ഇരുപതുകാരി ചില്ലറക്കാരിയല്ല
അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’ എന്ന ചിത്രത്തിലെ ഡെലൂലു എന്ന കഥാപാത്രത്തെ തിരയുകയാണ് ആരാധകർ.
നിവിന്‍ പോളിയെക്കാള്‍ അധികം ആളുകള്‍ സംസാരിക്കുന്നത് റിയ ഷിബു എന്ന നടിയെ കുറിച്ചാണ്.

ആരാണ് ഈ ഇരുപതുകാരി.ഒരു ഫീല്‍ ഗുഡ്, കോമഡി ഹൊറര്‍ ചിത്രം എന്ന നിലയില്‍ നിവിനും അജുവും ഒന്നിച്ച സര്‍വ്വം മായ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.പ്രീതി മുകുന്ദന്‍ എന്ന തമിഴ് നടിയാണ് ചിത്രത്തിലെ നായിക. എന്നാല്‍ പ്രീതിയെക്കാള്‍, നിവിനൊപ്പം ചിത്രത്തില്‍ കൈയ്യടി നേടിയത് റിയ ഷിബു എന്ന നടിയാണ്. ഡെലുലു എന്ന പ്രേതകഥാപാത്രമായാണ് റിയ എത്തിയിരിക്കുന്നത്. ഇത്രയധികം തന്മയത്വത്തോടെ, രസകരമായി ഈ കഥാപാത്രം ചെയ്ത റിയ ആരാണെന്ന് തിരയുകയാണ് സോഷ്യല്‍ മീഡിയ. പ്രത്യേകിച്ചും നിവിനൊപ്പമുള്ള കോംമ്പിനേഷന്‍ എല്ലാം ഗംഭീരമായിരുന്നു. ജെൻസി തലമുറയെ പ്രതിനിധീകരിച്ച് എത്തിയ കഥാപാത്രമായാണ് റിയ ചിത്രത്തിലെത്തിയത്. ‘ക്യൂട്ട്നെസ് വാരി വിതറി ഓവർ ആകേണ്ടിയിരുന്ന പെർഫോർമൻസ് ആയിരുന്നു…പക്ഷേ റിയ കറക്റ്റ് മീറ്ററിൽ പിടിച്ചു കൊണ്ട് ഗംഭീരം ആയി ചെയ്തു’ എന്നാണ് നടിയുടെ പ്രകടനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

എ ബി സി ഡി ,പുലി ,
ഇരുമുഖന്‍, ജാക്ക് ആന്റ് ഡാനിയല്‍ പോലുള്ള ഒത്തിരി ചിത്രങ്ങള്‍ നിര്‍മിച്ച ഷിബു തമീന്‍സിന്റെ മകളാണ് റിയ. എന്നാല്‍ റിയ അച്ഛന്റെ പാരമ്പര്യം പിന്‍തുടര്‍ന്ന് നേരിട്ടങ്ങ് സിനിമയിലേക്ക് വരികയായിരുന്നില്ല. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായിരുന്നു താരം. ടിക്ക് ടോക്കിലൂടെയും ഡബ്‌സ്മാഷിലൂടെയുമെല്ലാമാണ് പ്രേക്ഷക ശ്രദ്ധ നേടിയത്.ഇൻസ്റ്റഗ്രാമിൽ അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട് താരത്തിന്.
ട്രാന്‍സ്ഫര്‍മേഷന്‍ വീഡിയോകള്‍ ചെയ്ത് ശ്രദ്ധ നേടിയ താരം പിന്നീടൊരു ബിസിനസ് എന്ന നിലയിലാണ് സിനിമ പ്രൊഡക്ഷന്‍സിലേക്ക് ഇറങ്ങിയത്. ആദ്യം പ്രൊഡക്ഷനെന്നത് വലിയൊരു വെല്ലുവിളിയാവുമെന്ന് കരുതിയെങ്കിലും, പിന്നീട് അച്ഛനിലൂടെ സിനിമയെ കുറിച്ച് കൂടുതല്‍ പഠിച്ചു. അത് ജോലി എളുപ്പമാക്കി. അഭിനയത്തിലേക്ക് കൂടെ വന്നതോടെ അതിന് പിന്നിലെ പ്രോസസിങും തനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു എന്നാണ് റിയ പറഞ്ഞത്.

എച്ച് ആര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ തഗ്‌സ് എന്ന ചിത്രം നിര്‍മിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് മുംബൈക്കാര്‍, മുറ, വീര ധീര സൂരന്‍ എന്നീ ചിത്രങ്ങളും നിര്‍മിച്ചു. ആര്‍ ആര്‍ ആര്‍ പോലുള്ള ചിത്രങ്ങള്‍ മലയാളത്തിലേക്ക് വിതരണത്തിനെടുത്തതും റിയ ഷിബുവിന്റെ എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ്.ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’, ‘മുറ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ഹൃദു ഹാറൂണിന്റെ സഹോദരി കൂടിയാണ് റിയ. ഇതിനിടയില്‍ കപ് എന്ന ചിത്രത്തിലൂടെ 2024 ല്‍ അഭിനയത്തിലേക്കും വരികയായിരുന്നു.ബേസിൽ ജോസഫ് നിർമിക്കുന്ന ‘അതിരടി’ എന്ന ചിത്രത്തിലും റിയ പ്രധാന വേഷത്തിലെത്തുന്നുണ്ട് അഭിനയത്തില്‍ റിയയുടെ ഭാവി എന്താണെന്ന് സര്‍വ്വം മായ തീരുമാനിച്ചു കഴിഞ്ഞു.
പഞ്ചായത്ത് വാഹനം വേണമെന്ന് പ്രസിഡന്റ്, തരില്ലെന്ന് സെക്രട്ടറി; നടുറോഡിൽ വാക്കേറ്റം
തിരുവനന്തപുരം: പഞ്ചായത്ത് വാഹനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നടുറോഡിൽ പ്രസിഡന്റും സെക്രട്ടറിയും തമ്മിൽ വാക്കേറ്റം. ഇന്നലെ വെെകിട്ട് ആറിന് വെള്ളനാട് കുളക്കോട് ജംഗ്ഷനിലാണ് സംഭവം നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വെെസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടർന്ന് രേഖകൾ കളക്ടറേറ്റിൽ എത്തിച്ചശേഷം അഞ്ച് മണിയോടെ പഞ്ചായത്ത് വാഹനം തിരിച്ചു വരികയായിരുന്നു.
ഈ സമയം പുതിയ പ്രസിഡന്റ് വെള്ളനാട് ശശി കുളക്കോടുവച്ച് കെെകാണിച്ച് വാഹനം നിർത്തിച്ചു. അരുവിക്കരയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകണമെന്നും വാഹനം നൽകണമെന്നും ആവശ്യപ്പെട്ടു. സെക്രട്ടറിയുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ ഓഫീസ് സമയം കഴിഞ്ഞ് വാഹനം ഓടിക്കാൻ കഴിയൂവെന്ന് ഡ്രെെവർ നന്ദൻ പറഞ്ഞു. ഇതിനിടെ ശശി വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കുകയായിരുന്നു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സെക്രട്ടറി താക്കോൽ ചോദിച്ചെങ്കിലും പ്രസിഡന്റ് താക്കോൽ നൽകിയില്ല. തുടർന്ന് പ്രസിഡന്റും സെക്രട്ടറിയും തമ്മിൽ വാക്കേറ്റമായി. പിന്നാലെ വെള്ളനാട്ടെ സിപിഎം നേതാക്കളും ആര്യനാട് പൊലീസും സ്ഥലത്തെത്തി. ശശിയുമായി സംസാരിച്ചെങ്കിലും ആദ്യം വഴങ്ങിയില്ല. തുടർന്ന് എസ്എച്ച്ഒ സി. ഐ. ശ്യാംരാജ് ജെ നായർ പ്രസിഡന്റിനെ വാഹനത്തിൽ വീട്ടിലെത്തിച്ചു. ഇതിനുശേഷം വാഹനം പഞ്ചായത്ത് ഓഫീസിലേക്ക് മാറ്റി.
സെെക്കിൾ നിയന്ത്രണം വിട്ട് ഗേറ്റിലിടിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു
പത്തനംതിട്ട: സെെക്കിൾ നിയന്ത്രണം വിട്ട് ഗേറ്റിലിടിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. പത്തനംതിട്ട ഇലന്തൂർ വാസുദേവ വിലാസത്തിൽ ബിജോയുടെ മകൻ ഭവന്ത് ആണ് മരിച്ചത്. കുത്തനെയുള്ള ഇറക്കം ഇറങ്ങി വരവേ സെെക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കുട്ടി സെെക്കിളിലിരുന്ന് നിലവിളിക്കുന്നതും ഉടനടി ഗേറ്റിലിടിച്ച് മറിയുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗേറ്റിലിടിച്ച ഉടനെ കുട്ടി തെറിച്ചുപോയി ഭിത്തിയിലിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.






































