Home Blog Page 502

റീലെടുക്കണം, വൈറലാകണം, അതിന് എന്ത് കോപ്രായവും കാട്ടും… കെഎസ്ആര്‍ടിസി ബസിലെ ദുരനുഭവം പങ്കുവച്ച യുവതിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് കമന്റുകള്‍

കെഎസ്ആര്‍ടിസി ബസില്‍ യാത്രയ്ക്കിടെയുണ്ടായ ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച യുവതിക്ക് നേരെ സൈബര്‍ ആക്രമണം. റീലെടുക്കണം, വൈറലാകണം, അതിന് എന്ത് കോപ്രായവും കാട്ടും, നിന്റെ അച്ഛനാണ് ആ സ്ഥാനത്ത് എങ്കിലോ?, വന്ന് വന്ന് ആണുങ്ങള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ ഇരിക്കാന്‍ വയ്യാത്ത സ്ഥിതിയായല്ലോ?, വിഡിയോ എടുത്ത സമയം മതിയല്ലോ നിനക്ക് പ്രതികരിക്കാന്‍ തുടങ്ങിയ കമന്റുകള്‍ യുവതി പങ്കുവച്ച വിഡിയോയ്ക്ക് താഴെ നിറയുകയാണ്.
കൊട്ടാരക്കര – കൊല്ലം യാത്രക്കിടെ ബസില്‍ അല്‍പ്പം പ്രായമുള്ള ഒരു വ്യക്തി തന്റെ അടുത്ത് വന്ന് ഇരിക്കുകയായിരുന്നെന്നും കൈമുട്ട് ഉപയോഗിച്ച് ശരീരത്തില്‍ തൊടാനും മുട്ടിയുരുമ്മി ഇരിക്കാനും ശ്രമിച്ചെന്നാണ് യുവതി പറയുന്നത്.
എന്നാല്‍ യുവതി റീച്ചുണ്ടാക്കാനായി കാട്ടിയ പരിപാടിയെന്നാണ് ആരോപണം. റീച്ചാകാന്‍ മനപൂര്‍വ്വം വിഡിയോ ഇട്ടതാണെന്നും ഇതിനായി അയാള്‍ തൊടണമെന്ന് യുവതി ആഗ്രഹിച്ചിരുന്നെന്നും വരെ കമന്റ് ബോക്‌സില്‍ ആക്ഷേപം നിറയുകയാണ്. വീഡിയോ ഇതിനോടകം 5 മില്യണിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. പെണ്‍കുട്ടി മാസ്‌ക് ഇട്ട് യാത്ര ചെയ്തതിനെ വിമര്‍ശിക്കുന്നവരും ഉണ്ട്. പെണ്‍കുട്ടി തന്റെ ഇന്‍സ്റ്റാ പേജില്‍ ഒരിക്കല്‍ കൂടി വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുസ്ലീം ലീഗിൽ മൂന്ന് ടേം വ്യവസ്ഥയിൽ മുതിർന്ന നേതാക്കൾക്ക് ഇളവ്

മലപ്പുറം. മുസ്ലീം ലീഗിൽ മൂന്ന് ടേം വ്യവസ്ഥയിൽ മുതിർന്ന നേതാക്കൾക്ക് ഇളവ്.മൂന്ന് ടേം പൂർത്തിയാക്കാത്തവരും ഇത്തവണ മാറി നിൽക്കും.പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന ആവശ്യവും ശക്തം.മണ്ഡലം മാറി മത്സരിക്കാൻ ഒരുങ്ങി പി.കെ കുഞ്ഞാലിക്കുട്ടി.

പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ, പി കെ ബഷീർ, കെ പി എ മജീദ്, എൻ ഷംസുദ്ദീൻ, മഞ്ഞളാംകുഴി അലി, എൻ.എ നെല്ലിക്കുന്ന്, പി ഉബൈദുള്ള എന്നിവരാണ് മൂന്ന് ടെമോ അതിൽ അധികമോ പൂർത്തിയാക്കിയവർ. പി.കെ കുഞ്ഞാലിക്കുട്ടിക്കും എം.കെ മുനീറിനും ഇളവ് ലഭിക്കും. കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് മലപ്പുറത്തേക്ക് മാറി മത്സരിക്കാൻ ആണ് സാധ്യത. അങ്ങനെയെങ്കിൽ ലീഗ് ജനറൽ സെക്രട്ടറി PMA സലാം വേങ്ങരയിൽ മത്സരിച്ചേക്കാം. KPA മജീദ് മൂന്ന് ടേം പൂർത്തിയാക്കി മാറി നിൽക്കാൻ ഇടയുള്ളതിനാൽ തിരൂരങ്ങാടിയിലും PMA സലാമിന്റെ പേര് ഉയർന്നു കേൾക്കുന്നുണ്ട്. തിരൂരങ്ങാടിയിൽ PMA സലാം അല്ലെങ്കിൽ വനിതാ ലീഗ് സംസ്ഥാന സുഹറ മമ്പാട് മത്സരിച്ചേക്കാം.

എൻ.ഷംസുദ്ദീൻ, പി.കെ ബഷീർ, മഞ്ഞളാംകുഴി അലി എന്നിവർക്കും ഇളവ് ലഭിക്കുമെന്ന സൂചനകളുണ്ട്. ഏറനാട് എം.എൽഎ പി.കെ ബഷീറിന് ഇളവ് ലഭിക്കുകയാണെങ്കിൽ മണ്ഡലം മാറും. ലീഗ് മലപ്പുറം ജില്ല ഓർഗാനിസിങ് സെക്രട്ടറി ഇസ്മായിൽ മൂത്തേടത്തിനാണ് എറനാട് സാധ്യത. കഴിഞ്ഞ തവണ താനൂരിൽ മത്സരിച്ച യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് കുന്ദമംഗലത്തേക്ക് മാറുമെന്ന് കേൾക്കുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നാവാസിന്റെ പേരാണ് താനൂരിൽ ഉയർന്നു കേൾക്കുന്നത്. എൻ.എ നെല്ലിക്കുന്ന്, KPA മജീദ്, പി.ഉബൈദുള്ള എന്നിവരും ഒരു ടെം പൂർത്തിയാക്കിയ യു.എ ലത്തീഫും ഇത്തവണ മാറി നില്കും. പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരംപുരം, കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങൾ, തിരൂരിൽ കുറുക്കോളി മൊയ്തീൻ എന്നിവർ തുടരാൻ സാധ്യത ഉണ്ട്.

മുസ്ലീം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി പി അഷ്‌റഫ്‌ അലി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, ചന്ദ്രിക ഫിനാൻസ് ഡയറക്ടറും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.എം.എ സമീർ എന്നിവരുടെ പേരും വിവിധ മണ്ഡലങ്ങളിൽ പരിഗണിക്കുന്നതായി സൂചനകൾ ഉണ്ട്.

വീടിന് തീപിടിച്ചു,പണം അടക്കം കത്തി നശിച്ചു

കോഴിക്കോട് .താമരശ്ശേരി ഈങ്ങാപ്പുഴയിൽ വീടിന് തീപിടിച്ചു. വീടിൻ്റെ സീലിങ്ങും, വീട്ടുപകരണങ്ങളും, പണവും കത്തിനശിച്ചു.

ഈങ്ങാപ്പുഴ മാപ്പിളപറമ്പിലാണ് തീപിടുത്തം. മുൻ പഞ്ചായത്ത് പ്രസിഡൻ്റായ പി പി മുഹമ്മദ് മാസ്റ്ററുടെ വീടിനാണ് തീപിടിച്ചത്.വീടിൻ്റെ മരത്തടിയിൽ തീർത്ത സീലിംങ്ങ്, കട്ടിലുകൾ, അലമാര, അലമാരയിൽ സൂക്ഷിച്ച രണ്ടര ലക്ഷത്തോളം രൂപയും കത്തിനശിച്ചു.വീടിൻ്റെ ചുമരിൽ ആകെ വിള്ളൽ വീണിട്ടുണ്ട്.മുഹമ്മദ് മാസ്റ്ററും (89), മകൾ ജമീലയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ബഹളം കേട്ട് സമീപവാസികളും, ബന്ധുക്കളും ഓടിയെത്തിയാണ് തീയണച്ചത്.

ഔദ്യോഗിക കൃത്യവിലോപം സ്വര്‍ണക്കൊള്ളയ്ക്കു വഴിവച്ചു… ദ്വാരപാലക ശില്‍പങ്ങളില്‍നിന്നും സ്വര്‍ണം മോഷ്ടിച്ച കേസില്‍ പത്മകുമാറിന് ജാമ്യമില്ല

ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പങ്ങളില്‍നിന്നും സ്വര്‍ണം മോഷ്ടിച്ചു എന്ന കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനു ജാമ്യമില്ല. കൊല്ലം വിജിലന്‍സ് കോടതിയാണ് പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്. ദേവസ്വം പ്രസിഡന്റ് എന്ന രീതിയില്‍ ഒപ്പുവയ്ക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും മറ്റ് അംഗങ്ങള്‍ക്കുള്ള ഉത്തരവാദിത്തം മാത്രമേ തനിക്കും ഉള്ളുവെന്നുമാണ് കോടതിയില്‍ പത്മകുമാര്‍ ഉന്നയിച്ച വാദം. എന്നാല്‍ ഇതു കോടതി തള്ളി. ദേവസ്വം പ്രസിഡന്റ് എന്ന തരത്തില്‍ ഒഴിഞ്ഞുമാറാന്‍ പത്മകുമാറിനു കഴിയില്ലെന്നും ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. പത്മകുമാറിനു കേസിലുള്ള പങ്ക് തെളിയിക്കുന്ന രേഖകളും അന്വേഷണ സംഘം കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. കഴിഞ്ഞ ദിവസം എസ്‌ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും പത്മകുമാറിനെതിരെ ഗുരുതര പരാമര്‍ശമാണുണ്ടായിരുന്നത്.
ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളികള്‍ സ്വര്‍ണം പൊതിഞ്ഞതാണെന്നു കൃത്യമായ അറിവുണ്ടായിട്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാര്‍ ബോര്‍ഡ് നോട്ട് തിരുത്തിയെന്നാണ് എസ്‌ഐടി ഹൈക്കോടതിയില്‍ അറിയിച്ചത്. സ്വര്‍ണം പൊതിഞ്ഞ ചെമ്പ് പാളികള്‍ എന്ന് എഴുതുന്നതിനു പകരം ചെമ്പ് പാളികള്‍ എന്നെഴുതി. പുറത്തു കൊണ്ടുപോകുന്നതിന് സ്വന്തം കൈപ്പടയില്‍ ‘അനുവദിക്കുന്നു’ എന്നും എഴുതി. മനഃപൂര്‍വമാണ് വ്യാജമായ വിവരങ്ങള്‍ എഴുതിയത്. ഗുരുതരമായ ഔദ്യോഗിക കൃത്യവിലോപം വഴി പത്മകുമാര്‍ സ്വര്‍ണക്കൊള്ളയ്ക്കു വഴിവച്ചു. തന്ത്രിയുടെ അഭിപ്രായം തേടിയിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും അറിയിച്ചു.

ലഹരിക്കടത്തിന് ഒത്താശ ചെയ്തു, എറണാകുളത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷന്

കൊല്ലം. ലഹരിക്കടത്തിന് ഒത്താശ ചെയ്തെന്ന കണ്ടെത്തലിൽ എറണാകുളത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷന്.
കാലടി സ്റ്റേഷനിലെ CPO സുബീറിനെയാണ് സസ്പെൻഡ് ചെയ്തത്. പാസ്പോർട്ട് വെരിഫിക്കേഷൻ വിളിച്ചുവരുത്തി യുവതിയോട് അപമര്യാതയായി പെരുമാറിയ പള്ളുരുത്തി സ്റ്റേഷനിലെ സിപിഒ വിജീഷിനെയും സസ്‌പെൻഡ് ചെയ്തു.

പെരുംമ്പാവൂരിൽ 66 ഗ്രാം ഹെറോയിൻ പിടികൂടിയ കേസിലെ പ്രതിയുടെ ബന്ധുയായിരുന്നു സുബീർ. ഈ കേസിലെ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ്
സുബീറിന് ലഹരി മാഫിയയുമായുള്ള ബന്ധത്തെ കുറിച്ച് പോലീസിന് വിവര ലഭിച്ചത്. സിഡിആർ രേഖകൾ അടക്കം പോലീസ് ശേഖരിച്ചു. പിന്നാലെയാണ് സസ്പെൻഷൻ.പൊലീസുകാരനെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചുണ്ട്.

കൊച്ചി പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സിപിഒ ആയ വിജീഷ് പാസ്പോർട്ട് വെരിഫിക്കേഷൻ വേണ്ടിയാണ് യുവതിയെ വിളിച്ചു വരുത്തിയത്. തുടർന്ന് അപമര്യാദയായി പെരുമാറി. യുവതി നൽകിയ പരാതിയിൽ വിജീഷിനെതിരെ ഹാർബർ പോലീസ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന് പിന്നാലെ ഡിസിപി വിജീഷിനെ സസ്‌പെൻഡ് ചെയ്തു.

മോഷണ കേസില്‍ യുവതി പിടിയില്‍… മോഷ്ടിച്ചത് ഏഴ് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍

മോഷണ കേസില്‍ യുവതി പിടിയില്‍. ഏഴ് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച പത്തനംതിട്ട പ്രക്കാനം സ്വദേശി സുജാതയെയാണ് മുട്ടം പോലീസ് പിടികൂടിയത്. മുട്ടം സ്വദേശി കുളങ്ങരയില്‍ വീട്ടില്‍ രാജേഷിന്റെ വീട്ടില്‍ നിന്നുമാണ് ഇവര്‍ മോഷണം നടത്തിയത്. ഡിസംബര്‍ മാസം ഇരുപത്തി അഞ്ചാം തീയതിയാണ് മോഷണം നടന്നത്. വീട്ടുജോലിക്ക് എത്തിയതായിരുന്നു സുജാത. കഴിഞ്ഞ ഏതാനും നാളുകളായി മുട്ടം തോട്ടുംകരയില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇവര്‍. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്.
മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളില്‍ കുറച്ച് സുജാതയുടെ താമസസ്ഥലത്ത് നിന്നും കണ്ടെടുത്തു. മുട്ടം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ റോയ് എന്‍.എസ്, സാന്റിമോന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുല്‍ ഗഫൂര്‍, സിവില്‍ പോലീസ് ഓഫീസര്‍ ദേവി എിവരുടെ നേതൃത്വത്തിലുള്ള അന്വേഷണം സംഘമാണ് പ്രതിയെ പിടികൂടിയത്.

കാറിനുള്ളില്‍ കുടുങ്ങിപ്പോയ ഒന്നര വയസുകാരനെ ഫയര്‍ഫോഴ്സ് രക്ഷിച്ചത് സാഹസികമായി

പത്തനംതിട്ട: വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ കുടുങ്ങിപ്പോയ ഒന്നര വയസുകാരനെ രക്ഷിച്ച് ഫയര്‍ഫോഴ്സ്. പത്തനംതിട്ട പടുതോട്ടില്‍ കിരണ്‍. റ്റി. മാത്യു-അനീറ്റ ദമ്പതികളുടെ മകന്‍ ഇവാനാണ് കാറില്‍ കുടുങ്ങിയത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ നിര്‍ത്തിയിട്ട കാറിന്റെ താക്കോലുമായി ഇവാന്‍ വണ്ടിയില്‍ കയറുകയായിരുന്നു. പിന്നാലെ കാറിന്റെ ഡോര്‍ ലോക്ക് ആയതോടെ കുഞ്ഞിന് ഡോര്‍ തുറന്ന് പുറത്തു വരാന്‍ കഴിയാതെയായി.
വീട്ടുകാര്‍ ശ്രമിച്ചെങ്കിലും കാറിന്റെ ഡോര്‍ തുറക്കാന്‍ കഴിയാതെ വന്നു. ഇതിന് പിന്നലെയാണ് തിരുവല്ല ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് കാറിന്റെ ഗ്ലാസ് താഴ്ത്തി കുട്ടിയെ പുറത്തെത്തിച്ചു.

ആഞ്ഞിലിമൂട്,സിനിമാപറമ്പ് ജംഗ്ഷനുകളിൽ ഹോംഗാർഡിനെ നിയമിക്കും:താലൂക്ക് വികസന സമിതി

ശാസ്താംകോട്ട:വാഹനാപകടങ്ങളും മരണങ്ങളും പതിവാകുന്ന സാഹചര്യത്തിൽ തിരക്കേറിയ ആഞ്ഞിലിമൂട്,സിനിമാപറമ്പ് ജംഗ്ഷനുകളിൽ ഹോംഗാർഡിനെ നിയമിക്കാൻ കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന കുന്നത്തൂർ താലൂക്ക് വികസന സമിതി യോഗം ശാസ്താംകോട്ട എസ്എച്ച്ഒയെ ചുമതലപ്പെടുത്തി.കെ.എം.എം.എൽ, ഐ.ആർ.ഇ എന്നിവയുടെ സി.എസ്.ആർ ഫണ്ട് കുന്നത്തൂർ താലൂക്കിനു കൂടി ലഭ്യമാക്കുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി കത്ത് നൽകാൻ തഹസീൽദാരെ ചുമതലപ്പെടുത്തി.

ഭരണിക്കാവിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് യോഗം വിളിക്കാനും ശാസ്താംകോട്ട ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് മറച്ചു കൊണ്ട് സ്ഥാപിച്ചിരിക്കുന്ന ബോർഡ് മാറ്റിസ്ഥാപിക്കുന്നതിനും പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.പത്മാവതി ആശുപത്രിക്ക് മുൻപിലുള്ള റോഡുകളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് പിഡബ്യൂഡി നിരത്ത് വിഭാഗം എ.ഇ,ഭൂരേഖ തഹസീൽദാർ,പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നിർദ്ദേശം നൽകി.

ശൂരനാട് സബ് രജിസ്ട്രാർ ഓഫീസിനു സമീപത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ പിഡബ്യൂഡി ഓച്ചിറ സെക്ഷൻ റോഡ്സ് വിഭാഗം എ.ഇയെ ചുമതലപ്പെടുത്തി.അനധീകൃതമായി ലോഡുമായി പോകുന്ന ലോറി ഉടമകൾകൾക്ക് നോട്ടീസ് നൽകും.പുതിയകാവ് – ചക്കുവള്ളി റോഡിൽ കെസിടി ജംഗ്ഷന് സമീപം സ്ഥിരമായി ഉണ്ടാകുന്ന അപകടങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തി പരിഹാരം കാണാനുള്ള നടപടി സ്വീകരിക്കാൻ പിഡബ്യൂഡി (റോഡ്സ്) ഓച്ചിറയെ ചുമതലപ്പെടുത്തി.താലൂക്ക് ആശുപത്രിയുടെ സ്കെച്ച് തയ്യാറാക്കുന്നത് സംബന്ധിച്ച് വെള്ളി രാവിലെ 10.30ന് പഞ്ചായത്ത് സെക്രട്ടറി,എൽ.എസ്.ജി.ഡി എഇ,പിഡബ്യൂഡി ബിൽഡിംഗ് എ.ഇ,താലൂക്ക് ആശുപത്രി സൂപ്രണ്ട്,താലൂക്ക് സർവേയർ എന്നിവരെ ഉൾപ്പെടുത്തി യോഗം ചേരുന്നതിന് ഭൂരേഖാ തഹസീൽദാർക്ക് നിർദേശം നൽകി.

ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് കെസിസി


ശാസ്താംകോട്ട:രാജ്യത്ത് ക്രൈസ്തവർക്കെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് കെസിസി ശൂരനാട് സോൺ ആവശ്യപ്പെട്ടു.ക്രിസ്തുമസും വിശുദ്ധവാരവും പോലെയുള്ള ക്രൈസ്തവ വിശേഷദിനങ്ങളിൽ പോലും ക്രൈസ്തവ ന്യൂനപക്ഷ അതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.രാജ്യത്തെ മതസൗഹാർദ്ദത്തിനും സഹവർത്തനത്തിനും വെല്ലുവിളി ഉയർത്തുന്ന ഇത്തരം വർഗീയ അതിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കണ്ടെത്തി നിയമനടപടിക്ക് വിധേയരാക്കാൻ സർക്കാർ തയ്യാറാകണം.കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കെസിസി ശൂരനാട് സോൺ ആവശ്യപ്പെട്ടു.സംസ്ഥാന സർക്കാരിനെയും കേന്ദ്രസർക്കാരിനെയും തങ്ങളുടെ ആശങ്ക അറിയിച്ചതായി ശൂരനാട് സോൺ  ഭാരവാഹികളായ റവ:ഫാ.ജിജു ജോൺ വയലിറക്കത്തു (പ്രസിഡന്റ്‌),മാത്യു ജോൺ പടിപ്പുരയിൽ (സെക്രട്ടറി),ഡോ.നിധി അലക്സ്‌ നൈനാൻ (ട്രഷറര്‍) എന്നിവർ അറിയിച്ചു.

ഒന്നര വയസ്സുകാരൻ കാറിൽ കുടുങ്ങി ,രക്ഷകരായി അഗ്നിശമനസേന

തിരുവല്ല പടുതോട്ടിലാണ് ഒന്നര വയസ്സുകാരൻ കാറിൽ കുടുങ്ങിയത് .
ഓട്ടോമാറ്റിക്കായി ലോക്ക് ആകുന്ന കാറിനുള്ളിൽ താക്കോലുമായാണ് കുട്ടി കയറിയത്.
രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം

കാറിനുള്ളിൽ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്താൻ അമ്മ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല .കാറിൻറെ ഗ്ലാസ് യന്ത്ര സഹായത്താൽ താഴ്ത്തിയാണ് കുഞ്ഞിനെ പുറത്തെത്തിച്ചത് .തിരുവല്ലയിലെ അഗ്നിശമനസേനയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്