Home Blog Page 498

എട്ട് മുതൽ 12 വരെ ക്ലാസുകളിലുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കും കോളേജ് വിദ്യാര്‍ത്ഥികൾക്കും അഞ്ച് ലക്ഷം വരെ സമ്മാനം; ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്

തിരുവനന്തപുരം: സ്‌കൂൾ, കോളേജ് തല മൽസരങ്ങൾ വിദ്യാർത്ഥികളിൽ അറിവിന്റെയും ബോധത്തിന്റെയും പുതിയ ഉണർവ് സൃഷ്ടിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് മത്സരം സംസ്ഥാനവ്യാപകമായി ആരംഭിക്കുന്നു. സംസ്ഥാനത്തെ 8 മുതൽ 12 വരെ ക്ലാസുകളിലുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കും സർവകലാശാലകോളേജ് വിദ്യാർത്ഥികൾക്കും പ്രത്യേകം വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. സ്‌കൂൾ തല മത്സരങ്ങളിൽ ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും നൽകും. കോളേജ് തല മത്സരങ്ങളിൽ ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും. ഇതിന് പുറമേ മെമന്റോയും പ്രശസ്തിപത്രവും വിജയികൾക്ക് സമ്മാനമായി നൽകും.

സ്‌കൂൾ വിഭാഗത്തിൽ സ്‌കൂൾ, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിക്കും. സ്‌കൂൾ തലത്തിൽ വ്യക്തിഗതമായി നടത്തുന്ന മത്സരത്തിനു ശേഷം വിദ്യാഭ്യാസ ജില്ല മുതൽ ടീം അടിസ്ഥാനത്തിലായിരിക്കും മത്സരം. സംസ്ഥാന തലത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലൂടെ അന്തിമ വിജയിയെ കണ്ടെത്തും. കോളേജ് വിഭാഗത്തിൽ കോളേജ്, ജില്ല, സംസ്ഥാന തലങ്ങളിലായിരിക്കും മത്സരങ്ങൾ. കോളേജ് തലത്തിൽ വ്യക്തിഗതമായും തുടർന്ന് ടീമായും മത്സരിക്കാവുന്ന രീതിയിലാണ് ക്രമീകരണം ജനുവരി 12 മുതൽ ക്വിസ് മത്സരങ്ങൾ ആരംഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റ് നൽകും ജില്ലാതല മത്സര വിജയികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. ശരിയുത്തരങ്ങൾ നൽകുന്ന കാണികൾക്കും സമ്മാനം ലഭിക്കുന്ന ജനകീയ മത്സരമായാണ് ജില്ലാതലം മുതൽ പരിപാടി സംഘടിപ്പിക്കുന്നത്. കേരള സമൂഹം ഒന്നടങ്കം അണിനിരക്കുന്ന അറിവിന്റെ മഹോത്സവമായി ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് മാറും.

1227.62 കോടി രൂപ കെട്ടിവെച്ചു…പിടിച്ചുവെച്ച കപ്പല്‍ വിട്ടയച്ചു

കൊച്ചി: എംഎസ്‌സി എല്‍സ-3 കപ്പല്‍ അപകടത്തില്‍ കരുതല്‍ പണമായി 1227.62 കോടി രൂപ കെട്ടിവെച്ചു. കപ്പല്‍ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയാണ് തുട ഹൈക്കോടതിയില്‍ കെട്ടിവെച്ചത്. തുക കെട്ടിവെച്ചതിനെത്തുടര്‍ന്ന് വിഴിഞ്ഞത്ത് അറസ്റ്റ് ചെയ്ത് സൂക്ഷിച്ചിരുന്ന എംഎസ് സി അക്വിറ്റേറ്റ-2 എന്ന കപ്പല്‍ വിട്ടയച്ചു.
കഴിഞ്ഞ സെപ്റ്റംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിച്ച് ആദ്യഘട്ടത്തില്‍ കപ്പല്‍ കമ്പനി 1227.62 കോടി രൂപ കെട്ടിവെക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. 136 കോടി രൂപ മാത്രമാണ് നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. അതിനാല്‍ ഇത്രയും വലിയ തുക കെട്ടിവെക്കാന്‍ സാധിക്കില്ലെന്നായിരുന്നു കപ്പല്‍ കമ്പനി ആദ്യം മുതല്‍ സ്വീകരിച്ച നിലപാട്.
തുക കെട്ടിവെച്ചില്ലെങ്കില്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന, കമ്പനിയുടെ മറ്റൊരു ചരക്കുകപ്പലായ എംഎസ് സി അക്വിറ്റേറ്റ-2 അറസ്റ്റ് ചെയ്തു തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് സെപ്റ്റംബര്‍ മുതല്‍ അക്വിറ്റേറ്റ വിഴിഞ്ഞത്തു തുടരുകയായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി പുറംകടലില്‍, 600 ഓളം കണ്ടെയ്‌നറുകള്‍ വഹിച്ച എംഎസ് സി എല്‍സ-3 കപ്പല്‍ മറിഞ്ഞത്. രാസമാലിന്യങ്ങള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകി പലയിടങ്ങളിലായി അടിയുകയും ചെയ്തിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി, ദേശീയ ഷൂട്ടിങ് പരിശീലകനെ സസ്പെൻഡ് ചെയ്തു

ചണ്ഡീഗഡ്. ഹരിയാനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ദേശീയ ഷൂട്ടിങ് പരിശീലകനെ സസ്പെൻഡ് ചെയ്തു. ദേശീയ ഷൂട്ടിംഗ് പരിശീലകൻ അങ്കുഷ് ഭരദ്വാജിനെയാണ് സസ്പെൻറ് ചെയ്തത്.17 വയസ്സുള്ള ഷൂട്ടിങ് താരത്തെ പീഡിപ്പിച്ചെന്ന പരാതിയിൽ ഫരീദ ബാദ്  പോലീസ്   കേസെടുത്തു.


പ്രായപൂർത്തിയാകാത്ത ദേശീയ ഷൂട്ടിങ് താരത്തെ പരിശീലകൻ ബലാല്‍സംഗം ചെയ്തതായാണ് പരാതി.
ദേശീയ ഷൂട്ടിംഗ് പരിശീലകൻ അങ്കുഷ് ഭരദ്വാജിനെതിരെയാണ് പരാതി.
ഡൽഹിയിലെ ഡോ. കർണി സിംഗ് ഷൂട്ടിംഗ് റേഞ്ചിൽ നടന്ന ദേശീയ തല ഷൂട്ടിംഗ് മത്സരത്തിനിടെയാണ് സംഭവം.
ഫരീദാബാദിലെ ഒരു ഹോട്ടലിൽ വച്ചു പീഡിപ്പിച്ചു എന്നാണ് പരാതി.

ഷൂട്ടിങ് മത്സരത്തിലെ പ്രകടനം വിലയിരുത്താനെന്നു പറഞ്ഞു പരിശീലകനായ അങ്കുഷ് ഭരദ്വാജ്, സൂരജ്കുണ്ഡിലെ ഹോട്ടലിലേക്ക് കായികതാരത്തെ വിളിച്ചുവരുത്തി ബലം പ്രയോഗിച്ച്  മുറിയിൽ എത്തിച്ചു പീഡിപ്പിച്ചെന്ന് പരാതി പറയുന്നു.
പുറത്ത് പറഞ്ഞാൽ ഭാവി നശിപ്പിക്കുമെന്ന് ഭീഷണി പ്പെടുത്തിയതായും  17 കാരിയായ താരത്തിന്റ പരാതിയിലുണ്ട്.

എൻ.ഐ.ടി ഫരീദാബാദിലെ വനിത പൊലീസ് സ്റ്റേഷനിലാണ് കായിക താരം പരാതി നൽകിയത്.
സംഭവത്തിൽ  പോക്സോ കേസ് രജിസ്റ്റർ ചെയ്ത ഫരീദ ബാദ് പോലീസ് സാക്ഷികളിൽ നിന്നും മൊഴിയെടുത്തു.നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ യുടെ  13 ദേശീയ ഷൂട്ടിങ് പരിശീലകരിൽ ഒരാളാണ്  അങ്കുഷ് ഭരദ്വാജ്

പരാതി യെ തുടർന്ന് അങ്കുഷ് ഭരദ്വാജിനെ നാഷണൽ റൈഫിൾസ് അസോസിയേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

ഇടതുസഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍

ഇടതുസഹയാത്രികനും ചാനല്‍ ചര്‍ച്ചകളില്‍ സിപിഎമ്മിനെ പ്രതിരോധിക്കുന്നതില്‍ പ്രമുഖനുമായ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ദ്രവിച്ച ആശയങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ഇനി ബിജെപിയുടെ ശബ്ദമായി തുടരുമെന്നും റെജി ലൂക്കോസ് പറഞ്ഞു.

‘കേരളത്തില്‍ ഇനി രാഷ്രീയ യുദ്ധത്തിന് അവസരം ഇല്ല. ഇവിടുത്തെ പുതിയ തലമുറ നാടുവിടുന്നു. അവരെ ഇവിടെ പിടിച്ചുനിര്‍ത്തണം. പഴയ ദ്രവിച്ച ആശയങ്ങളുമായി ഇനി മുന്നോട്ടുപോയാല്‍ നമ്മുടെ നാട് വലിയ വൃദ്ധസദനമായി മാറും. ഉത്തരേന്ത്യയിലെ വികസം തന്നെ ഞെട്ടിച്ചിട്ടുണ്ട്. മുന്‍പ് ബിജെപിയെ കുറിച്ച് പറഞ്ഞിരുന്നത് അവര്‍ വര്‍ഗീയ വാദികളാണെന്നാണ്.നിര്‍ഭാഗ്യവശാല്‍ തന്റെ പാര്‍ട്ടി കഴിഞ്ഞ കുറെമാസങ്ങളായി വര്‍ഗീയ വിഭജനത്തിന് വേണ്ടിയാണ് ശ്രമിക്കുന്നത്. കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനും ആഗ്രഹമുണ്ട്. അദ്ദേഹത്തിനൊപ്പം സഞ്ചരിക്കാന്‍ താനും ആഗ്രഹിച്ചു. ഇന്നുമുതല്‍ സിപിഎമ്മുമായുള്ള എല്ലാബന്ധവും ഉപേക്ഷിച്ചു. ഇന്ന് ഈ നിമിഷം മുതല്‍ പ്രവൃത്തിയും വാക്കും ബിജെപിക്കും വേണ്ടിയുള്ളതാണ്’- റെജി ലൂക്കോസ് പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള കേസിൽ ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്



കൊച്ചി:ശബരിമല സ്വർണക്കൊള്ള കേസിൽ ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്.ഡി മണി തിരുവനന്തപുരത്ത് വന്നതിൽ
ദുരൂഹത ഇല്ലെന്നും ഹൈക്കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു.
അതിനിടെ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയെ എസ്.ഐ.ടി തിരുവനന്തപുരത്ത് ചോദ്യം ചെയ്യുകയാണ്.


രമേശ്‌ ചെന്നിത്തല ബന്ധപ്പെടുത്തിയ
വിദേശ വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡി മണിയെ
കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയത്.
ചെന്നൈയിലും,ഡിണ്ടിഗലിലും വരെ
പരിശോധന നീണ്ടു.എന്നാൽ  ട
സ്വർണ്ണക്കൊള്ളയിൽ ഡി മണിക്ക് പങ്കില്ലെന്നാണ് SIT വിലയിരുത്തൽ.
ഹൈക്കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്.പ്രവാസി വ്യവസായിയുമായുള്ള ബന്ധം തെളിയിക്കാൻ കഴിഞ്ഞില്ലെന്നും എസ്ഐടിയുടെ റിപ്പോര്‍ട്ടിൽ പറയുന്നു.ഡി-മണി തലസ്ഥാനത്ത് വന്നതിൽ ദുരൂഹതയില്ലെന്നും തിരുവനന്തപുരത്ത് വ്യക്തിപരമായ കാര്യത്തിനാണ് വന്നതെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ പറഞ്ഞതിൽ വിദേശ വ്യവസായി
ഉറച്ചു നിൽക്കുന്നുണ്ടെന്നും,ശബരിമലയിലെ
സ്വർണ്ണം എവിടെയെന്നു SIT മറുപടി
പറയണമെന്നും രമേശ്‌ ചെന്നിത്തല



മുൻ ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ ഇന്ന് രാവിലെയാണ് എസ്ഐടിക്കു മുന്നിൽ
ഹാജരായത്.കോടതി ജയശ്രീക്ക് മുൻകൂർ ജാമ്യം നൽകിയിരുന്നു.കോടതി നിര്‍ദേശ പ്രകാരമാണ് ഇന്ന് ജയശ്രീ ചോദ്യം ചെയ്യലിന് ഹാജരായത്.

നിരീക്ഷിക്കരുതാത്തത് നിരീക്ഷിക്കേണ്ട, പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന  വിധത്തിൽ  ചാനൽ ചർച്ചകളിൽ പ്രതികരിക്കരുതെന്ന്  ഹസ്ക്കറിനോട് സി പി എം

കൊല്ലം.അഡ്വ.ബി.എൻ.ഹസ്കറിനെ തിരുത്തി സിപിഐഎം  

ഇടതുനിരീക്ഷകൻ അഡ്വ.ബി.എൻ.ഹസ്കറിനെ തിരുത്തി സിപിഐഎം .പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വിധത്തിൽ ചാനൽ ചർച്ചകളിൽ പ്രതികരിക്കരുതെന്ന് നിർദ്ദേശം.കൊല്ലം ജില്ലാ കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.സോമപ്രസാദാണ് ബി എൻ ഹസ്ക്കറിനെ തിരുത്തിയത്. എന്നാൽ നിലപാടാണ് പറഞ്ഞതെന്ന് അഡ്വ.ബി എൻ ഹസ്ക്കർ  പറഞ്ഞു

മുഖ്യമന്ത്രിയെയും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശനെയും ചാനൽ ചർച്ചയിൽ അഡ്വ.ബി എൻ ഹസ്കർ വിമർശിച്ചിരുന്നു. ഇതാണ് സി പി ഐ എം നേതൃത്വത്തെ ചൊടിപ്പിച്ചത്.
ഇടതുനിരീക്ഷകനെന്ന ലേബലിൽ ഇത്തരം പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് സി പി ഐ എo ഹസ്ക്കറിന് നിർദ്ദേശം നൽകി.രാഷ്ടീയ നിരീക്ഷകനായി പങ്കെടുക്കാം.പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകൾ നടത്തരുതെന്നുമായിരുന്നു സംസ്ഥാന കമ്മിറ്റി അംഗമായ കെ സോമപ്രസാദിൻ്റെ നിർദ്ദേശം.
എന്നാൽ കേന്ദ്ര കമ്മിറ്റി നിലപാടാണ് താൻ പറഞ്ഞതെന്ന് ഹസ്കർ യോഗത്തിൽ മറുപടി നൽകി. തനിക്കെതിരെ നടപടി എടുത്താൽ
എ.കെ ബാലനും രാജു എബ്രഹാമും നടപടിക്ക് അർഹരാണെന്നും ബി എൻ
ഹസ്കർ പറഞ്ഞു. തന്നെ താക്കീത് ചെയ്തുവെന്ന വാർത്ത അടിസ്ഥാന രഹിതമെന്നും അഡ്വ.ബി എ ഹസ്ക്കർ ചാനലി നോട് പ്രതികരിച്ചു

ഹസ്ക്കറിൻ്റെ ചാനൽ ചർച്ചയിലെ പ്രസ്താവന സി പി ഐ എമ്മിന് വലിയ തലവേദനയായിരുന്നു ഇതാടെയാണ് തിരുത്തൽ ഉണ്ടായത്

വേങ്ങ അയണിവിള വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ശാന്തമ്മയമ്മ നിര്യാതയായി

ശാസ്താംകോട്ട. വേങ്ങ അയണിവിള വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ശാന്തമ്മയമ്മ നിര്യാതയായി. സംസ്കാരം   ഇന്ന് വൈകിട്ട് 3.00 മണിക്ക് പുലിത്തിട്ടയിൽ വീട്ടുവളപ്പിൽ നടക്കും

സംസ്ഥാനത്ത് വിവിധ ജില്ലാകോടതികൾക്ക് നേരെ ബോംബ് ഭീഷണി

സംസ്ഥാനത്ത് വിവിധ ജില്ലാകോടതികൾക്ക് നേരെ ബോംബ് ഭീഷണി. കാസർകോട്, മഞ്ചേരി ജില്ലാ കോടതികൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. കാസർകോട് ജില്ലാ കോടതിയിൽ ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് കോടതി സമുച്ചയം ഒഴിപ്പിച്ചു. ജില്ലാ കോടതിയുടെ ഔദ്യോഗിക ഇ മെയിൽ ഐഡിയിൽ രാവിലെ 11 മണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.


ഉടൻ തന്നെ പരിശോധന നടത്താൻ ബോംബ് സ്ക്വാഡിനെ വിന്യസിച്ചു. കോടതി സമുച്ചയം ഒഴിപ്പിച്ച് പരിശോധന നടത്തിയെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ ജില്ലാ പൊലീസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്.


മഞ്ചേരി ജില്ലാ കോടതി സമുച്ചയത്തിൽ രണ്ടിടങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശമാണ് ലഭിച്ചത്. രാവിലെ 10.30ഓടെയാണ് സന്ദേശമെത്തിയത്. തുടർന്ന് ജീവനക്കാർ എസ്പിയെ വിവരം അറിയിച്ചു. ബോംബ് സ്ക്വാഡും സുരക്ഷാസേനയും നടത്തിയ പരിശോധനയിൽ സംശയാസ്പ‌ദമായി ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കി. തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ (ടിഎൽഒ) എന്ന സംഘടനയുടെ ഐഡിയിൽ നിന്നാണ് മെയിൽ വന്നത്. പകൽ ഒന്നിനും 2നും ഇടയിൽ രണ്ട് മനുഷ്യ ബോംബുകൾ കോടതിയിൽ പൊട്ടിത്തെറിക്കുമെന്നും കോടതിയുടെ വിവിധ ഇടങ്ങളിൽ ആർഡി എക്സുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മുഴുവൻ ജീവനക്കാരേയും അതിനു മുമ്പായി ഒഴിപ്പിക്കണമെന്നും സന്ദേശത്തിൽ പറയുന്നു. മെയിലിന്റെ യഥാർഥ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


കഴിഞ്ഞ വർഷം, സംസ്ഥാനത്തെ വിവിധ സർക്കാർ ഓഫീസുകളിലേക്കും വിമാനത്താവളങ്ങളിലേക്കും ഇമെയിൽ വഴി വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു.

അമേരിക്കയിലെ മിനിയാപൊളിസിൽ സംഘർഷം

അമേരിക്കയിലെ മിനിയാപൊളിസിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ ഒരു സ്ത്രീയെ വെടിവച്ചുകൊന്നതിനെ തുടർന്ന് സംഘർഷം.

പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾക്കിടെ ഉദ്യോഗസ്ഥനു മേൽ കാർ ഇടിപ്പിക്കാൻ ശ്രമിച്ചപ്പോൾ സ്വരക്ഷാർത്ഥം ഉദ്യോഗസ്ഥൻ വെടിവയ്ക്കുകയായിരുന്നുവെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ്.


ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വാദം ശരിവച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

സ്ത്രീ ഫെഡറൽ ഏജന്റുമാരെ ലക്ഷ്യം വച്ചെന്നും ട്രംപ്.

ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വാദം കളവാണെന്ന് മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേ

ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് ഉദ്യോഗസ്ഥർ നഗരം വിട്ടുപോകണമെന്നും മേയർ.

37 വയസ്സുകാരിയായ റെനി നിക്കോൾ ഗുഡ് എന്ന അമേരിക്കൻ പൗരയാണ് കൊല്ലപ്പെട്ടത്.

സംഭവം നടന്നത് 2020ൽ ആഫ്രിക്കൻ-അമേരിക്കനായ ജോർജ് ഫ്‌ളോയിഡിനെ പൊലീസ് ഓഫീസർ കൊലപ്പെടുത്തിയ പ്രദേശത്തിനടുത്ത്്.

2024നുശേഷം ഇമിഗ്രേഷൻ നടപടികളുമായി ബന്ധപ്പെട്ട് അമേരിക്കയിൽ നടക്കുന്ന അഞ്ചാമത്തെ മരണമാണ് നിക്കോൾ ഗുഡിന്റേത്.

ഇന്ത്യ – യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ചുള്ള നിർണ്ണായക ചർച്ചകൾ ഇന്ന്

ബ്രസൽസ്.ഇന്ത്യ – യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ചുള്ള നിർണ്ണായക ചർച്ചകൾ ഇന്ന് നടക്കും. കഴിഞ്ഞ ഘട്ടങ്ങളിൽ നടന്ന ചർച്ചകളിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനുള്ള തീരുമാനങ്ങൾ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ  ചർച്ചകൾ ക്കായി ഇന്ന്  ബ്രസൽസിൽ എത്തും.രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ യൂറോപ്യൻ യൂണിയൻ വ്യാപാര, സാമ്പത്തിക സുരക്ഷാ കമ്മീഷണർ മാരോസ് സെഫ്‌കോവിച്ചുമായി  അദ്ദേഹം ചർച്ച നടത്തും. സന്തുലിതമായി കരാർ പൂർത്തി യാക്കുകയാണ് ഈ ചർച്ചയുടെ ലക്ഷ്യം  എന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.