പാലക്കാട്: പാലക്കാട് കിടക്കയില്‍ മൂത്രം ഒഴിച്ചതിന് അഞ്ചുവയസുകാരിക്ക് നേരെ രണ്ടാനമ്മയുടെ കൊടും ക്രൂരത. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചെന്നാണ് പരാതി. സംഭവത്തില്‍ കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബിഹാര്‍ സ്വദേശിനി നൂര്‍ നാസറിനെ വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കഞ്ചിക്കോട് കിഴക്കേമുറയില്‍ കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. കുട്ടി അങ്കണവാടിയില്‍ എത്തിയപ്പോള്‍ അധ്യാപികയാണ് പൊള്ളല്‍ ശ്രദ്ധിച്ചത്. കുട്ടിക്ക് ഇരിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റ സംഭവം കണ്ടെത്തിയത്. ഉടന്‍ തന്നെ അധ്യാപിക പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിഹാര്‍ സ്വദേശിനി അറസ്റ്റിലായത്. ജൂവനയില്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇവര്‍ നിരന്തരം കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
കിടക്കയില്‍ മൂത്രം ഒഴിച്ചതിന് അഞ്ചുവയസുകാരിക്ക് നേരെ രണ്ടാനമ്മയുടെ ക്രൂരത…കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചു
ബിജെപിയോടിഷ്ടം കൂടി, കൊടിക്കുന്നില്‍ കൈവിട്ടു, ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പില്ല
ശാസ്താംകോട്ട . കേരളത്തിലൂടെ ഓടുന്ന 16 ട്രെയിനുകൾക്ക് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പ് അനുവദിച്ചത് റെയിൽവേ മന്ത്രാലയം നടപടി സ്വീകരിച്ചപ്പോൾ ശാസ്താംകോട്ടക്കാര്‍ക്ക് നിരാശ. ഒട്ടേറെ ട്രയിനുകള്‍ക്ക് സ്റ്റോപ്പു ലഭിച്ച വികസന പാതയിലുള്ള സ്റ്റേഷനെ പുതിയ വികസനത്തില്‍ ഒഴിവാക്കിയത് കൊടിക്കുന്നില്‍ സുരേഷ് എംപി കൈവിട്ടതിനാലാണെന്ന് പിന്നാമ്പുറ സംസാരമുണ്ട്. ശാസ്താംകോട്ടക്ക് നിരവധി ട്രയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു ഏറെ ജനപ്രിയനായിമാറിയ എംപിയെ അടുത്തിടെ ഏറനാടിന് സ്റ്റോപ്പ് അനുവദിച്ചതില്‍ ബിജെപിക്കു പിന്നില്‍ നിര്‍ത്തിയത് അസ്വാരസ്യമുണ്ടാക്കിയിരുന്നു. കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനാണ് സ്റ്റോപ്പ് അനുവദിക്കാന്‍ കാരണമെന്നും രാജീവ് ചന്ദ്രശേഖറാണ് ഇടപെട്ടതെന്നുമുള്ള പ്രചാരണം സ്ഥിരമായി ശാസ്താംകോട്ടക്കായി പ്രവര്‍ത്തിച്ചിരുന്ന കൊടിക്കുന്നിലിന് ഇഷ്ടമായില്ലെന്ന് പിന്നാമ്പുറ സംസാരമുണ്ട്.കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനെ ശാസ്താംകോട്ടയിലെത്തിച്ച് കോണ്‍ഗ്രസിന്‍റെ മേല്‍ക്കൈ മറികടക്കാനും ബിജെപിക്ക് ആയി.
മാത്രമല്ല ഗ്രൂപ്പുസമവാക്യങ്ങള്‍ മൂലം കുന്നത്തൂരിലെ കോണ്‍ഗ്രസ് നേതൃത്വം പൊതുവേ കൊടിക്കുന്നിലിനോടുള്ള വിധേയത്വം കുറച്ചിരിക്കയാണ്. ഇതെല്ലാമാണ് ശാസ്താംകോട്ടയുടെ വികസനത്തിന് ചുവപ്പു ലൈറ്റായതെന്നാണ് സൂചന. ഇടയില്‍ കയറി മിടുക്കുകാട്ടിയ ബിജെപി നേതാക്കള്‍ക്ക് കുന്നത്തൂരില്‍ പ്രത്യേക രാഷ്ട്രീയ താല്‍പര്യവുമില്ലത്രേ. റെയില്‍മന്ത്രാലയവുമായി നല്ല ബന്ധമുള്ള നേതാവാണ് കൊടിക്കുന്നില്‍. ഏതുഭരണമായാലും കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ ഇടപെടാന്‍ ഇതുമൂലം കൊടിക്കുന്നിലിന് കഴിയുമായിരുന്നുവെന്ന് നേതാക്കള്‍ പറയുന്നു
ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനെ ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പുതിയ സ്റ്റോപ്പുകൾ അനുവദിക്കുമ്പോൾ ശാസ്താംകോട്ട റെയിൽവേസ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭിക്കുമെന്ന ജനപ്രതിനിധികളുടെ ഉറപ്പാണ് പാഴായത്. കണ്ണൂർ,മാവേലി, ഇൻ്റർസിറ്റി എന്നീ എക്സ്പ്രസ്സ് ട്രെയിനുകളിൽ ചിലതിനെങ്കിലും സ്റ്റോപ്പ് ലഭിക്കുമെന്നാണ് ജനപ്രതിനിധികൾ ഉറപ്പ് പറഞ്ഞിരുന്നത്. ഏറനാട് എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിച്ചതുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ
കേന്ദ്രമന്ത്രി ജോർജ് കുര്യൻ, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ ഇത് സംബന്ധിച്ച് ഉറപ്പ് പറഞ്ഞിരുന്നു.
ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ്റെ വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചില സംഘടനകള്‍ പിന്നീട് കൊടിക്കുന്നിൽ സുരേഷ് എം.പിയ്ക്കും കേന്ദ്ര മന്ത്രി ജോർജ് കുര്യനും നിവേദനം നൽകിയിരുന്നു.
ബി. ജെ.പി പ്രാദേശിക – ജില്ലാ ഘടകങ്ങൾ സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ വഴി കേന്ദ്ര മന്ത്രിമാർക്കും നിവേദനം നൽകിയിരുന്നു. ഈ അവസരങ്ങളിലെല്ലാം എതങ്കിലും ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. കോവിഡിന് മുമ്പ് വരെ ഉണ്ടായിരുന്ന കണ്ണൂർ എക്സ്പ്രസ്സിൻ്റെ സ്റ്റോപ്പ് കോവിഡിനെ തുടർന്നാണ് പിൻവലിച്ചത്. കോവിഡിന് ശേഷം മറ്റ് എല്ലാ റെയിൽവേ സ്റ്റേഷനുകളിലും കണ്ണൂരിൻ്റെ സ്റ്റോപ്പ് പുനസ്ഥാപിച്ചെങ്കിലും ശാസ്താംകോട്ടയിൽ ഇനിയും പുനസ്ഥാപിച്ചില്ല. ഇത് പുനസ്ഥാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.ആലപ്പുഴ വഴിയുള്ള മാവേലി എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിച്ചാൽ പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകുന്നവർ ഉൾപ്പെടെയുള്ളവർക്ക് ഏറെ പ്രയോജനകരമായേനെ. തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളിൽ ജോലിയ്ക്ക് പോകുന്നവർക്ക് പ്രയോജനകരമായ ഇൻ്റർസിറ്റി എക്സ്പ്രസ്സിനും സ്റ്റോപ്പ് പ്രതീക്ഷിച്ചിരുന്നു. അനുദിനം യാത്രക്കാരുടെ എണ്ണം വർദ്ധിച്ചു വരുന്ന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭിക്കാത്തതിൽ കടുത്ത നിരാശയിലാണ് യാത്രക്കാരും പ്രദേശവാസികളും.
ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കാതെ
ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം. സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ മുൻ മേയർ ആര്യ രാജേന്ദ്രൻ പങ്കെടുത്തില്ല
തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ റിപ്പോർട്ടിങ്ങിനായി ചേർന്ന യോഗത്തിൽ വിട്ടു നിന്നത്.
സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് ആര്യ പങ്കെടുക്കാതിരുന്നത്. മുൻയോഗങ്ങളിൽ ആര്യക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. തിരുവനന്തപുരത്തെ പരാജയത്തിൻ്റെ പ്രധാന ഉത്തരവാദി ആര്യയെന്ന് വിമർശന മുയർന്നതാണ്.
എ കെ ബാലന്റെ പരാമർശം നിരുത്തരവാദപരം, ഗോവിന്ദൻ
തിരുവനന്തപുരം. എ കെ ബാലന്റെ വിവാദപ്രസ്താവനയെ തള്ളി CPIM സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
CPIM തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുമ്പോഴാണ് ബാലനെ തള്ളിപ്പറഞ്ഞത്
” എ കെ ബാലന്റെ പരാമർശം നിരുത്തരവാദപരം “
“സാങ്കല്പിക ചോദ്യത്തിന് സാങ്കല്പിക ഉത്തരം നൽകുകയായിരുന്നു “
“പാർട്ടി അതിനെ തള്ളിക്കളയുന്നു “
അതുകൊണ്ടാണ് മാധ്യമങ്ങൾ ചോദിച്ചപ്പോൾ താൻ മറുപടി നൽകാതിരുന്നതെന്നും എം വി ഗോവിന്ദൻ
പ്രസവശേഷം യുവതിയുടെ ശരീരത്തിൽ തുണി കുടുങ്ങിയ സംഭവം
, വിദഗ്ധരുടെ സംഘം ഇന്ന് വയനാട്ടിൽ
വയനാട്.പ്രസവശേഷം യുവതിയുടെ ശരീരത്തിൽ തുണി കുടുങ്ങിയ സംഭവം
സംസ്ഥാനതലത്തിൽ നിന്നുള്ള ആരോഗ്യ വിദഗ്ധരുടെ സംഘം ഇന്ന് വയനാട്ടിൽ
ആരോഗ്യമന്ത്രി വീണ ജോർജിന്റെ നിർദ്ദേശപ്രകാരമാണ് വിദഗ്ധസംഘം പരിശോധന നടത്താൻ എത്തുന്നത്
DHS അഡീഷണൽ ഡയറക്ടർ ഡോ. വീണ സരോജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട്ടിൽ എത്തുന്നത്
മെഡിക്കൽ കോളേജ് ആശുപത്രിയിലെ രേഖകൾ പരിശോധിക്കും
യുവതിയിൽ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തും
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആകും തുടർനടപടികൾ
യുവതിയുടെ ആരോഗ്യസ്ഥിതിയുടെ പരിശോധനയും നാളെ മാനന്തവാടി മെഡിക്കൽ കോളേജിൽ നടക്കും
ഇതിനായുള്ള ക്രമീകരണം ഒരുക്കണമെന്ന് ആരോഗ്യ മന്ത്രി നിർദേശം നൽകി
കുളവാഴ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുമോ? ഹയാക്കോൺ തുടങ്ങി
കൊച്ചി.ജലാശയങ്ങളിലെ കുളവാഴ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കൊച്ചി ജയിൻ സർവ്വകലാശാലയുടെ രാജ്യാന്തര സമ്മേളനം ആരംഭിച്ചു. ഫ്യൂച്ചർ കേരള മിഷൻ സംഘടിപ്പിക്കുന്ന സമ്മേളനമായ ഹയാക്കോൺ 1.0 കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. കുളവാഴയിൽ നിന്ന് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാൻ പദ്ധതി ആവിഷ്കരിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കുളവാഴ പ്രതിസന്ധിക്ക് പരിഹാരം കാണുവാൻ ബോധവൽക്കരണം അനിവാര്യമാണെന്ന് രമേശ് ചെന്നിത്തല കൂട്ടിചേർത്തു. ഹൈബി ഈഡൻ എംപി, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ പ്രൊഫസർ വേണു രാജാമണി, ജയ്ൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ. ടോം ജോസഫ്, പ്രൊ വൈസ് ചാൻസലർ ജെ. ലത എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി കൊച്ചി ജെയ്ൻ സർവ്വകലാശാലയും സിഫ്റ്റും തമ്മിലുള്ള അക്കാദമിക് ധാരണ പത്രം കൈമാറി. കൊച്ചി ക്യാമ്പസിൽ മൂന്ന് ദിവസമാണ് സമ്മേളനം’.
ട്രെയിനിനുള്ളില്‍ പാമ്പിന്‍ കുഞ്ഞ്….കൊല്ലത്ത് ട്രെയിന്‍ സ്‌റ്റേഷനില്‍ പിടിച്ചിട്ടു
കൊല്ലം: ട്രെയിനിനുള്ളില്‍ പാമ്പിന്‍ കുഞ്ഞിനെ കണ്ടത്തിയതോടെ പതിനഞ്ച് മിനിറ്റോളം ട്രെയിന്‍ സ്‌റ്റേഷനില്‍ പിടിച്ചിട്ടു. തിരുവനന്തപുരത്തുനിന്ന് രാമേശ്വരത്തേക്ക് പോയ അമൃത എക്‌സ്പ്രസിലാണ് പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്.
കൊല്ലത്ത് പിടിച്ചിട്ട ട്രെയിനിലെ കോച്ചില്‍ നിന്ന് പാമ്പ് കോച്ചിലെ ചെറിയ ദ്വാരം വഴി പുറത്തുപോയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്. എസ് സെവന്‍ കോച്ചിലാണ് യാത്രയ്ക്കിടെ യുവതി പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്.
തുടര്‍ന്ന് ബഹളം വച്ച സ്ത്രീ വിവരം റെയില്‍വേ അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്ത് മണിക്ക് പിടിച്ചിട്ട ട്രെയിന്‍ പതിനഞ്ച് മിനിറ്റ് വൈകിയാണ് യാത്ര തുടര്‍ന്നത്.
കല്ലട ജലസേചന പദ്ധതി; ജലവിതരണം ആരംഭിക്കും
കല്ലട ജലസേചന പദ്ധതിയുടെ വലതുകര മെയിന്‍ കനാലിലൂടെ ജനുവരി 10നും ഇടതുകര കനാലിലൂടെ 12നും രാവിലെ 11 മുതല്‍ ജലവിതരണം ആരംഭിക്കും. തെന്‍മല ഒറ്റക്കല്‍ വിയറില്‍ നിന്നും മെയിന്‍ കനാലിലേക്ക് ജലം ഒഴുക്കിവിട്ടാണ് വിതരണം നടത്തുക. ഇടമണ്‍, കറവൂര്‍, ഏഴംകുളം, അടൂര്‍, ചാരുംമൂട്, നൂറനാട് എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകും. കനാലിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്നും മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെ.ഐ.പി.ആര്‍.ബി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
കല്ലട ജലസേചന പദ്ധതി; ജലവിതരണം ആരംഭിക്കും
കല്ലട ജലസേചന പദ്ധതിയുടെ വലതുകര മെയിന്‍ കനാലിലൂടെ ജനുവരി 10നും ഇടതുകര കനാലിലൂടെ 12നും രാവിലെ 11 മുതല്‍ ജലവിതരണം ആരംഭിക്കും. തെന്‍മല ഒറ്റക്കല്‍ വിയറില്‍ നിന്നും മെയിന്‍ കനാലിലേക്ക് ജലം ഒഴുക്കിവിട്ടാണ് വിതരണം നടത്തുക. ഇടമണ്‍, കറവൂര്‍, ഏഴംകുളം, അടൂര്‍, ചാരുംമൂട്, നൂറനാട് എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകും. കനാലിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്നും മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെ.ഐ.പി.ആര്‍.ബി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.




































