Home Blog Page 494

വാഹനാപകടം; നാല് ശബരിമല തീര്‍ഥാടകര്‍ മരിച്ചു

ബംഗളൂരു: കര്‍ണാടകയിലെ കൊപ്പളയില്‍ വാഹനാപകടത്തില്‍ നാല് മരണം. ശബരിമല തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ഏഴ് വയസുകാരി ഉള്‍പ്പെടെ നാല് പേരാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ആയിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു.

ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ നാലു മണിക്കാണ് തന്ത്രി കണ്ഠര് രാജീവര് ചോദ്യം ചെയ്യാനായി എസ്‌ഐടിക്ക് മുന്നിലെത്തിയത്. തുടര്‍ന്ന് എസ്‌ഐടി സംഘത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കണ്ഠര് രാജീവരെ നേരത്തെ ചോദ്യം ചെയ്യാന്‍ വിളിച്ചെങ്കിലും ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറിയിരുന്നു. ചില പ്രത്യേക കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞാണ് തന്ത്രിയെ വിളിച്ചു വരുത്തുന്നത്. സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠര് രാജീവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയിലേക്കുള്ള പ്രവേശനത്തിന് വാതില്‍ തുറന്നത് തന്ത്രി കണ്ഠര് രാജീവരുമായുള്ള ബന്ധമാണെന്നാണ് എസ്‌ഐടിയുടെ നിഗമനം. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് അറിവുണ്ടെന്നും എസ്‌ഐടി വിലയിരുത്തുന്നു.

മലമ്പുഴയിൽ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ

പാലക്കാട്. മലമ്പുഴയിൽ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. സ്കൂളിൽ വച്ച് ലൈംഗിക അതിക്രമം നടന്നതായി കുട്ടികളുടെ മൊഴി.റിമാൻഡിൽ കഴിയുന്ന പ്രതി അനിലിൻ്റെ ഫോണിൽ കുട്ടികളുടെ നഗ്നദൃശ്യങ്ങളുൾപ്പെടെ അന്വേഷണ സംഘംകണ്ടെത്തി.
cwc നടത്തിയ കൗൺസിലിംഗിനിടെ ആണ് വിദ്യാർത്ഥികൾ ഞെട്ടിക്കുന്ന മൊഴി നൽകിയത്


11വയസ്സുകാരൻ നേരിട്ട അതിക്രൂര ലൈംഗിക പീഡനത്തിന്റെ വിവരങ്ങൾ അറിഞ്ഞിട്ടും അധ്യാപകനെ സംരക്ഷിക്കാൻ സ്കൂൾ അതീകൃതർ വിവരം മറച്ചു വച്ചു. എന്നാൽ സ്പെഷ്യൽ ബ്രാഞ്ചിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്.
സ്കൂളിൽ വച്ചും അധ്യാപകൻ അനിൽ കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തി. അതിനു പുറമെ , അധ്യാപകൻ്റെ താമസ സ്ഥലത്ത് എത്തിചച്ചും പീഡിപ്പിച്ചു… Cwcക്ക് മുമ്പാകെ വിദ്യാർത്ഥികൾ നൽകിയ മൊഴിയിലാണ് ഞെട്ടിക്കുന്ന വിവരള്ളാണുള്ളത്. റിമാൻഡിൽ കഴിയുന്ന പ്രതിയുടെ ഫോണിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും പൊലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഫോൺ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കയച്ചിട്ടുണ്ട്. കുട്ടികളുടെ ദൃശ്യങ്ങൾ അധ്യാപകൻ ദുരുപയോഗം ചെയ്തോയെന്ന കാര്യം ഉൾപ്പെടെ പരിശോധിക്കും.
. അഞ്ചു വിദ്യാർത്ഥികളുടെ മൊഴി പ്രകാരം മലമ്പുഴ പൊലീസ് ഇന്നലെ കൂടുതൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

പൂച്ചയെ രക്ഷിക്കാൻ ഓട്ടോ വെട്ടിച്ചു; പുറത്തേക്ക് തെറിച്ചു വീണ് കുട്ടി മരിച്ചു

മലപ്പുറം. പൂച്ചയെ രക്ഷിക്കാൻ ഓട്ടോ വെട്ടിച്ചു; പുറത്തേക്ക് തെറിച്ചു വീണ് ആറാം ക്ലാസുകാരൻ മരിച്ചു. മഞ്ചേരി പുല്ലൂർ കളത്തിൻപടി സ്വദേശി മുസമ്മിലിന്റെ മകൻ ഷാദിൻ ആണ് മരിച്ചത്.മഞ്ചേരി – അരീക്കോട് റോഡിൽ ചെങ്ങര പള്ളിപ്പടിയിൽ ആണ് അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊച്ചിയിൽ ഒരാഴ്ച്ചയ്ക്കിടെ വ്യാജ ട്രെഡിങ്ങ് ആപ്പിലൂടെ നഷ്ടമായത് 3 കോടി

കൊച്ചി. കേരളത്തിൽ സൈബർ തട്ടിപ്പിന് അറുതിയില്ല.
കൊച്ചിയിൽ ഒരാഴ്ച്ചയ്ക്കിടെ വ്യാജ ട്രെഡിങ്ങ് ആപ്പിലൂടെ നഷ്ടമായത് 3 കോടിയോളം
രൂപ. പരിവഹൻ ആപ്പിന്റ മറവിലും തട്ടിപ്പ് വ്യാപകമെന്നാണ് കണക്കുകൾ പറയുന്നത്.

ഓൺലൈൻ തട്ടിപ്പിൽ മലയാളികൾ ഇനിയും പാഠം പഠിച്ചിട്ടില്ല. കഴിഞ്ഞ തവണ 100 കോടിയോളമാണ് കേരളത്തിൽ നിന്ന് മാത്രം സൈബർ കൊള്ളക്കാർ കവർന്നത്. ഇ വർഷം 9 ദിവസം പിന്നിട്ടപ്പോഴേക്കും 4 കോടിയോളമായി നഷ്ട കണക്ക്. വ്യാജ ട്രേഡിങ് ആപ്പ്, വെർച്ചുവൽ അറസ്റ്റ്, പരിവാഹൻ തട്ടിപ്പ് വഴിയാണ് സൈബർ കൊള്ളക്കാരുടെ ഓപ്പറേഷൻ.

വെർച്ചുവൽ അറസ്റ്റിന് ഇരയാകുന്നത് ഉന്നത വിദ്യാഭ്യാസം ഉള്ളവരാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഇതര സംസ്ഥാങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന സൈബർ തട്ടിപ്പ് കേസിന്റെ വേരുകൾ കേരളത്തിലുമുണ്ട്. ഇവിടുത്തെ ചില ബാങ്ക് അക്കൗണ്ടുകളിലേക്കാണ് തട്ടിപ്പ് പണം എത്തുന്നത്. സമഗ്രമായ ബോധവൽക്കരണ പരിപാടികൾ സൈബർ പോലീസ് ആഹ്വാനം ചെയ്യുന്നുണ്ട്. അതിനുമപ്പുറം ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.

വിവാദങ്ങൾക്കൊടുവിൽ വികെ പ്രശാന്ത് എംഎൽഎ ഓഫീസ് കെട്ടിടം മാറി

തിരുവനന്തപുരം. വിവാദങ്ങൾക്കൊടുവിൽ ഓഫീസ് കെട്ടിടം മാറി വട്ടിയൂർക്കാവ് എംഎൽഎ.വികെ പ്രശാന്ത്.ശാസ്തമംഗലത്തുനിന്ന് മരുതുംകുഴിയിലേക്കാണ് എം എൽ എ ഓഫീസിന്റെ പ്രവർത്തനം മാറ്റിയത്.ഓഫീസ് കെട്ടിടത്തെ ചൊല്ലി കൗൺസിലർ ആർ ശ്രീലേഖയും വി കെ പ്രശാന്ത് എംഎൽഎയും തമ്മിലുള്ള തർക്കം വലിയ വിവാദത്തിന് വഴി വച്ചിരുന്നു.

ശാസ്തമംഗലത്ത് കൗൺസിലറായി ആർ ശ്രീലേഖ വിജയിച്ചെത്തിയതോടെയാണ് വി കെ പ്രശാന്ത് എംഎൽഎയുടെ ഓഫീസിനെ ചൊല്ലി തർക്കമുയരുന്നത്.നഗരസഭയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎയുടെ ഓഫീസ് മാറണമെന്നായിരുന്നു ആർ ശ്രീലേഖയുടെ ആവശ്യം.അതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൗൺസിലറുടെ ഓഫീസിന് സൗകര്യക്കുറവ് ഉണ്ടെന്നായിരുന്നു ആർ ശ്രീലങ്കയുടെ വാദം.
ഇത് വലിയ വിവാദത്തിന് വഴിവെച്ചു.ആദ്യം മാറില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ വി കെ പ്രശാന്ത് പിന്നീട് ഓഫീസ് മറ്റൊരിടത്തേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു.തുടർന്നാണ് മരുതുംകുഴി ജംഗ്ഷനിലേക്ക് ഓഫീസ് പ്രവർത്തനം മാറ്റിയത്. ഇന്നുമുതൽ പുതിയ ഓഫീസിന്റെ പ്രവർത്തനമാരംഭിച്ചു. വിവാദങ്ങൾക്കില്ലെന്നും വികസനമാണ് ലക്ഷ്യമെന്നും വി കെ പ്രശാന്ത് പറഞ്ഞു.

വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടിയാണ് തീരുമാനിക്കേണ്ടത്.പാർട്ടി പറയുന്നത് അനുസരിക്കുമെന്നും വി കെ പ്രശാന്ത്. എംഎൽഎയുടെ ഓഫീസ് മാറ്റത്തെ കുറിച്ച് ഇതുവരെ ആർ ശ്രീലേഖ പ്രതികരിച്ചിട്ടില്ല.

ഗ്യാസ് ടാങ്കർ ലോറിക്കടിയിൽപെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കോഴിക്കോട്. വടകരയിൽ ഗ്യാസ് ടാങ്കർ ലോറിക്കടിയിൽപെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം.വില്യാപ്പള്ളി മയ്യന്നൂർ സ്വദേശി കയ്യാല ഉസ്മാൻ ഹാജി ആണ് മരിച്ചത്.വടകര ദേശീയപാതയിൽ 9.30 ഓടെയാണ് അപകടം.ടാങ്കർ ലോറിയും സ്കുട്ടറും കോഴിക്കോട് ഭാഗത്തേക്ക് ഒരേദിശയിലേക്ക് സഞ്ചരിക്കുമ്പോഴാണ് സംഭവം.വടകര പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തിയാണ് ലോറിക്കടിയിൽ നിന്നും മൃതദേഹം പുറത്തെടുത്തത്.

കോൺഗ്രസ് എന്ന് വീട് കൊടുക്കും എന്ന് അവർ പറയണം : സി.കെ.ശശീന്ദ്രൻ

വയനാട്.കോൺഗ്രസ് എന്ന് വീട് കൊടുക്കും എന്ന് അവർ പറയണം : സി.കെ.ശശീന്ദ്രൻ.ചൂരൽമല ടൗൺഷിപ്പ് കോൺഗ്രസിൻ്റേതെന്ന് വരുത്തി തീർക്കാൻ ശ്രമം.ടി.സിദ്ധിഖ് ടൗൺഷിപ്പ് സന്ദർശിച്ച് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നു

കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണ് സിദ്ദിഖിന്.ദുരന്തബാധിതരുടെ കണ്ണീരുവിറ്റ് പിരിച്ച പണം എവിടെ എന്ന് സിദ്ദിഖ് പറയണം.സ്ഥലം എംപിയായ പ്രിയങ്ക ഗാന്ധി എത്ര രൂപയാണ് ഭവന നിർമ്മാണത്തിന് സംഭാവനയായി നൽകിയത് ?.ഒരു രൂപ പോലും രാഹുൽ ഗാന്ധി നൽകിയിട്ടില്ല.നിർമ്മാണം പൂർത്തിയാകാൻ പോകുന്ന ഘട്ടത്തിൽ ടൗൺഷിപ്പിൽ വന്ന് സിദ്ദിഖ് നാടകം കളിക്കുകയാണ്

സഹപ്രവര്‍ത്തകരായ പുരുഷന്‍മാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്തിയ  കേസില്‍ ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

സഹപ്രവര്‍ത്തകരായ പുരുഷന്‍മാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്തിയ  കേസില്‍ പ്രതിക്കു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പിഴ ഒടുക്കിയില്ലെങ്കിൽ 6 മാസം കൂടി തടവു അനുഭവിക്കണം. പുനലൂർ മണിയാറിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇടക്കുന്ന് മുളവെട്ടിക്കോണം മഞ്ജു നിവാസിൽ മഞ്ജുവിനെ(36) ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിലാണു ഭർത്താവ് മണികണ്ഠനെ (42) കൊല്ലം നാലാം സെഷൻസ് കോടതി ജഡ്ജി സി.എം.സീമ തടവും പിഴയും ശിക്ഷ വിധിച്ചത്.
മഞ്ജുവിന്റെ മക്കൾക്ക് ധനസഹായം ലഭ്യമാക്കണമെന്നും കോടതി വിധിയിൽ പറഞ്ഞു.

2022 ഫെബ്രുവരി ഒമ്പതിനാണ്‌ കേസിനാസ്പദമായ സംഭവം. മഞ്ജു കുരിയോട്ടുമല ഫാമിലെ താൽക്കാലിക ദിവസവേതന ജീവനക്കാരിയായിരുന്നു. സഹപ്രവർത്തകരുടെ പേരുപറഞ്ഞ് മണികണ്ഠൻ മഞ്ജുവിനെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. സംഭവ ദിവസം രാത്രി എട്ടിന് മണികണ്ഠൻ ഉപദ്രവിക്കുന്നതായി മഞ്ജു അമ്മയോട് ഫോണിൽ വിളിച്ചു പറഞ്ഞു. തുടർന്ന് രാത്രി 12ന് മഞ്ജുവിന്റെ ഫോണിൽനിന്ന് അച്ഛനും കോൾ വന്നെങ്കിലും പെട്ടെന്ന് കട്ടായി. തിരിച്ചു വിളിച്ചെങ്കിലും ഫോണെടുത്തില്ല. മൂന്നാമത് വിളിച്ചപ്പോൾ മണികണ്ഠനാണ് ഫോണെടുത്തത്. മഞ്ജു എവിടെയെന്ന് ചോദിച്ചപ്പോൾ ഉറങ്ങുകയാണെന്ന് പറഞ്ഞു. പിറ്റേന്ന് രാവിലെ അഞ്ചുമുതൽ അമ്മ ഫോൺ വിളിച്ചെങ്കിലും ആരും എടുക്കാത്തതിനെ തുടർന്ന് മഞ്ജുവിന്റെ സഹോദരൻ മനോജിനെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. വീട്ടിലെത്തിയ മനോജ് വീടിന്റെ ഹാളിൽ മഞ്ജുവിനെ മരിച്ച നിലയിൽ കണ്ടു. മണികണ്ഠൻ കൈത്തണ്ട മുറിച്ച് പിച്ചാത്തിയുമായി നിൽക്കുന്നതും കണ്ടു.

രാത്രി 12ന് മഞ്ജുവിന്റെ സുഹൃത്തുക്കളെ വിളിച്ച് കൊലപാതക വിവരം മണികണ്ഠൻ പറഞ്ഞിരുന്നു. പുനലൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന ടി രാജേഷ് കുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ 26സാക്ഷികളെ വിസ്തരിച്ചു. 35 പ്രമാണങ്ങളും തൊണ്ടിയും പ്രോസിക്യൂഷൻ തെളിവായി സ്വീകരിച്ചു. പ്രോസിക്യൂഷനായി അഡ്വ. കുന്നത്തൂർ കെ കെ ജയകുമാർ ഹാജരായി. എ വിദ്യ പ്രോസിക്യൂഷൻ സഹായിയായി.

പി വി അൻവറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി.അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പി വി അൻവറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു.11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പി വി അൻവറിനെ ED കൊച്ചി യൂണിറ്റ് വിട്ടയച്ചത്.രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 10 മണിക്കാണ് അവസാനിച്ചത്..അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നേരത്തെ പിവി അൻവറിന് ED നോട്ടീസ് നൽകിയിരുന്നു. ആരോഗ്യ കാരണങ്ങളാൽ ഇന്ന് ഹാജരാക്കുകയായിരുന്നു..കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിൽ നിന്ന് അനധികൃത വയ്പ്പ എടുത്തുവന്നും കെഎഫ്‌സിക്ക് 22.3 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് ED കണ്ടെത്തൽ..അന്‍വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീട്ടിലും നേരത്തെ ഇഡി റെയ്ഡ് നടത്തിയിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് പി വി അൻവറിനെ ED ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.