Home Blog Page 348

ജന്തർ മന്തറിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു: മെട്രോ സ്റ്റേഷനുകൾ തുറന്നു

ന്യൂഡൽഹി: സിജെപി പ്രതിഷേധം അവസാനിപ്പിച്ചതോടെ ഡൽഹി ജന്തർ മന്തർ പ്രദേശത്ത് ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു. കൂടാതെ എല്ലാ ഡൽഹി മെട്രോ സ്റ്റേഷനുകളും തുറന്നു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ രാജിവയ്ക്കുകയും പ്രതിഷേധത്തിന്റെ എല്ലാ ആവശ്യങ്ങളും കേന്ദ്ര സർക്കാർ അംഗീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സിജെപിയുടെ നേതൃത്വത്തിലുള്ള വിദ്യാർഥി പ്രക്ഷോഭം അവസാനിപ്പിച്ചത്. ജന്തർ മന്തറിലും പരിസരത്തും ഒത്തുകൂടിയ എല്ലാവരോടും പിരിഞ്ഞ് പോകണമെന്ന് കോക്രോച്ച് ജനതാ പാർടി സ്ഥാപകൻ അഭിജീത് ദീപ്കെ അഭ്യർഥിച്ചു.

ജൂലൈ 20ന് വിദ്യാർഥികളുടെ പാർലമെന്റ് മാർച്ച് നടന്ന ദിവസം മുതൽ ജന്തർ മന്തറിന്റെ ഒന്നര കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെടുത്തിയിരുന്നു. വിദ്യാർഥി സമരത്തിന്റെയും പൊലീസ് അതിക്രമത്തിന്റെയും വിവരങ്ങൾ പ്രചരിക്കാതിരിക്കാനായിരുന്നു നടപടി.

കൂടുതൽ വിദ്യാർഥികൾ സ്ഥലത്തേക്ക് എത്താതിരിക്കാൻ 18 മെട്രോ സ്റ്റേഷനുകളും അടച്ചിരുന്നു. ലോക് കല്യാൺ മാർഗ്, രാജീവ് ചൗക്ക്, പട്ടേൽ ചൗക്ക്, രാമകൃഷ്ണ ആശ്രമം മാർഗ്, ബരാഖാംബ റോഡ്, സുപ്രീം കോടതി, സേവ തീർഥ്, ജൻപത്, മണ്ടി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ്, ഐടിഒ, ഡൽഹി ഗേറ്റ്, ഇന്ദ്രപ്രസ്ഥ, ഖാൻ മാർക്കറ്റ്, ജോർ ബാഗ്, ശിവാജി സ്റ്റേഡിയം, ന്യൂഡൽഹി എന്നീ മെട്രോ സ്റ്റേഷനുകളാണ് അടച്ചത്.

നാല് ദിവസം മെട്രോ സ്റ്റേഷനുകൾ പൂർണമായും അടച്ചിട്ടിരിക്കുകയായിരുന്നു. കൂടാതെ പ്രദേശത്തെ കടകൾ നേരത്തെ അടയ്ക്കാനും ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഉത്തരവിട്ടിരുന്നു. കടുത്ത ​ഗതാ​ഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. സിജെപി പ്രതിഷേധം അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ചതോടെയാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്.

എം.ഡി.എം.എ കേസില്‍ യുവാവിന് ഏഴുവര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും

എം.ഡി.എം.എ കടത്തിക്കൊണ്ടുവരവേ പോലീസ് പിടിയിലായ യുവാവിനെ ഏഴുവര്‍ഷം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇരവിപുരം തേജസ് നഗര്‍ 123 വയലില്‍ വീട്ടില്‍ ഉമര്‍ മുക്തര്‍ (25) നെ ആണ് ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത് . 2022 ഓഗസ്റ്റില്‍ കൊല്ലം നഗരത്തിലെ യുവതീ യുവാക്കള്‍ക്ക് വില്പന നടത്താനായി കടത്തിക്കൊണ്ടുവന്ന 6.79 ഗ്രാം എംഡി എംഎയുമായി
അമൃത കുളത്തിന് സമീപത്ത് നിന്നാണ് ഇരവിപുരം പോലീസും ഡാന്‍സാഫ് ടീമും
ചേര്‍ന്ന് ഇയാളെ പിടികൂടിയത്. ഇരവിപുരം സബ് ഇന്‍സ്‌പെക്ടറായിരുന്ന ജയേഷിന്റെ
നേതൃത്വത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് എസ് ഐ അരുണ്‍ഷാ അന്വേഷണം പൂര്‍ത്തിയാക്കി
കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോര്‍ട്ട് 4 ജഡ്ജി
ഹരിപ്രിയ പി നമ്പ്യാര്‍ വിധി പ്രസ്താവിച്ചത്. ജില്ലാ പോലീസ് മേധാവി ഹേമലത എം
ഐ.പി.എസ് ന്റെ മേല്‍നോട്ടത്തില്‍ നിയമ വൈദഗ്ദ്ധ്യമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ
ശ്രമഫലമായാണ് കുറഞ്ഞ സമയത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രതിക്ക് ശിക്ഷ ഉറപ്പാക്കാന്‍
കഴിഞ്ഞത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് അനൂപ് ബി പ്രോസിക്യൂഷന് വേണ്ടി
ഹാജരായി. ഇരവിപുരം എസ്.ഐ സുനില്‍ കുറ്റപത്രം തയ്യാറാക്കാനും എ എസ്.ഐ
മനോരതന്‍പിള്ള പ്രോസിക്യൂഷന്‍ സഹായിയായും പ്രവര്‍ത്തിച്ചു.

എം.ഡി.എം.എ കടത്ത്: രണ്ട് അധ്യാപികമാർ അറസ്റ്റിൽ; ലക്ഷങ്ങളുടെ ഇടപാട് കണ്ടെത്തി

കോഴിക്കോട്: എം.ഡി.എം.എ വിൽപ്പന ശൃംഖലയുമായി ബന്ധപ്പെട്ട കേസിൽ പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ കൂരാച്ചുണ്ട് കാപ്പുമുക്ക് സ്വദേശി കാവ്യയെയും താത്കാലിക കായിക അധ്യാപിക മരുതോങ്കര സ്വദേശി കെ.സി. കീർത്തനയെയും വടകര പൊലീസ് അറസ്റ്റ് ചെയ്തു.

ആദ്യം പിടിയിലായ കീർത്തനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാവ്യയെ കസ്റ്റഡിയിലെടുത്തത്. കാവ്യയുടെ ബാങ്ക് അക്കൗണ്ട് വഴി എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ജില്ലയിലെ ലഹരി വിതരണ ശൃംഖല നിയന്ത്രിച്ചിരുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരെന്നും അന്വേഷണത്തിൽ വ്യക്തമായി. ആവശ്യക്കാർ ഇവരുടെ അക്കൗണ്ടിലേക്ക് പണം അയച്ചശേഷം സംഘാംഗങ്ങൾ എം.ഡി.എം.എ എത്തിച്ചുനൽകുന്നതായിരുന്നു രീതി. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചുവരികയാണ്.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടി സാരാനാഥ്

ന്യൂഡല്‍ഹി: യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടി പുരാതന ബുദ്ധമത കേന്ദ്രമായ ഉത്തര്‍പ്രദേശിലെ സാരാനാഥ്. ദക്ഷിണ കൊറിയയിലെ ബുസാനില്‍ നടന്നു കൊണ്ടിരിക്കുന്ന യുനെസ്‌കോയുടെ ലോക പൈതൃക സമിതിയുടെ 48ാമത് യോ?ഗത്തിലാണ് ഈ തീരുമാനം.

ലോക പൈതൃക പട്ടികയില്‍ പുതിയ മുദ്രണം : സാരാനാഥിലെ പുരാതന ബുദ്ധമത കേന്ദ്രം. എന്ന് യുനെസ്‌കോ എക്‌സില്‍ കുറിച്ചു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടുന്ന ഇന്ത്യയിലെ 45ാമത്തെ സ്ഥലമാണിത്.

ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട നാല് തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് സാരാനാഥ്. ജ്ഞാനോദയം നേടിയതിനുശേഷം ബുദ്ധന്‍ തന്റെ ആദ്യ പ്രഭാഷണം നടത്തിയതും ധര്‍മചക്രം ചലിപ്പിച്ചതും ബുദ്ധസംഘം സ്ഥാപിച്ചതുമായ സ്ഥലം എന്ന നിലയിലാണ് സാരാനാഥ് പ്രസിദ്ധിയാര്‍ജിക്കുന്നത്. ബിസി മൂന്നാം നൂറ്റാണ്ട് മുതല്‍ എഡി 12ാം നൂറ്റാണ്ട് വരെയുള്ള പുരാവസ്തു അവശിഷ്ടങ്ങള്‍ സാരാനാഥിലുണ്ട്. ഇതില്‍ സ്തൂപങ്ങള്‍, ആശ്രമങ്ങള്‍, ക്ഷേത്രങ്ങള്‍, അശോക സ്തംഭത്തിന്റെ അവശിഷ്ടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഇഷാനും തിലകും തിളങ്ങി; സിംബാബ്‌വെയെ 90 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് പരമ്പര

ഹരാരെ: ബാറ്റർമാരുടെ വെടിക്കെട്ടിന് പിന്നാലെ ബോളർമാരും മികവ് പുലർത്തിയപ്പോൾ സിംബാബ്‌വെയെ 90 റൺസിന് തകർത്ത് ഇന്ത്യ ട്വന്റി20 പരമ്പര സ്വന്തമാക്കി. 220 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെ 17.5 ഓവറിൽ 129 റൺസിന് എല്ലാവരും പുറത്തായി.

32 റൺസെടുത്ത ബ്രയൻ ബെന്നറ്റാണ് സിംബാബ്‌വെയുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി അഭിഷേക് ശർമ മൂന്ന് വിക്കറ്റും യഷ് ഠാക്കൂർ, പ്രാൻസ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റും നേടി. രവി ബിഷ്ണോയ്, ശിവം ദുബെ, തിലക് വർമ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരവും ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. അവസാന മത്സരം ഞായറാഴ്ച ഹരാരെയിൽ നടക്കും.

അതിന് മുമ്പ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് കൂറ്റൻ സ്കോർ ഉയർത്തി. തുടക്കത്തിൽ അഭിഷേക് ശർമയും വൈഭവ് സൂര്യവംശിയും വേഗത്തിൽ പുറത്തായെങ്കിലും ഇഷാൻ കിഷനും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ചേർന്ന് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയി. 20 പന്തിൽ 25 റൺസെടുത്ത ശ്രേയസ് പുറത്തായതോടെ ഇഷാനും തിലക് വർമയും ചേർന്നാണ് ഇന്ത്യയെ ശക്തമായ നിലയിലേക്ക് എത്തിച്ചത്.

44 പന്തിൽ 81 റൺസെടുത്ത ഇഷാൻ കിഷൻ ഒൻപത് ഫോറും രണ്ട് സിക്സും പറത്തി. 29 പന്തിൽ പുറത്താകാതെ 60 റൺസെടുത്ത തിലക് വർമ ആക്രമണ ബാറ്റിങ് പുറത്തെടുത്തു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 94 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. അവസാന ഓവറുകളിൽ റിങ്കു സിങ്ങും ശിവം ദുബെയും നൽകിയ പിന്തുണയോടെ ഇന്ത്യ 219 റൺസിലെത്തി.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ബോളർമാർ തുടക്കത്തിൽ തന്നെ സിംബാബ്‌വെയെ സമ്മർദത്തിലാക്കി. ഇടവിട്ട് വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യ എതിരാളികളെ 129 റൺസിൽ ഒതുക്കി 90 റൺസിന്റെ ആധികാരിക ജയം സ്വന്തമാക്കി.

16 വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും

തിരുവനന്തപുരം: 16 വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി. പെരുമ്പഴുതൂർ സ്വദേശിയായ അരുൺ ആണ് ശിക്ഷിക്കപ്പെട്ടത്.

2023 ഏപ്രിൽ 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രതി അതിക്രമിച്ച് കയറി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പിന്നീട് കാഞ്ഞിരംകുളം പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

വിചാരണയ്ക്കൊടുവിൽ പ്രതിക്കെതിരായ കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ കോടതി 20 വർഷം കഠിനതടവും പിഴയും വിധിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ ശക്തമായ ശിക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം കോടതി വിധിയിൽ ചൂണ്ടിക്കാട്ടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനി സൗകര്യപ്രദമായ സ്ലോട്ട് ബുക്ക് ചെയ്ത് ദര്‍ശനം നടത്തുന്നതിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് സേവനം,അറിയാം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട. സൗകര്യപ്രദമായ സ്ലോട്ട് ബുക്ക് ചെയ്ത് ദര്‍ശനം നടത്തുന്നതിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് സേവനം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആരംഭിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തുന്ന ഭക്തര്‍ക്ക് ഇനിമുതല്‍ ഓണ്‍ലൈന്‍ ബുക്കിങ് വഴി ദര്‍ശന സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ക്രമീകരണമാണ് ഒരുക്കുന്നത്. വിര്‍ച്വല്‍ ക്യൂ ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തി വരുന്നവര്‍ക്ക് സുഗമമമായ ദര്‍ശനം ഒരുക്കുകയാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം.

പരീക്ഷണാടിസ്ഥാനത്തില്‍ ഓഗസ്റ്റ് നാലുമുതല്‍ ആഴ്ചയില്‍ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിര്‍ച്വല്‍ ക്യൂ ബുക്കിങ് പ്രയോജനപ്പെടുത്താന്‍ കഴിയുക. ഇതിനായി ഭക്തര്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സെറ്റ് ആയ https://guruvayurdevaswom.in സന്ദര്‍ശിക്കുക. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഭക്തര്‍ക്ക് സുഗമമമായ ദര്‍ശനം ഉറപ്പാക്കാനായി ദേവസ്വം മാനേജിങ് കമ്മിറ്റി എടുത്ത തീരുമാനപ്രകാരമാണ് ഓണ്‍ലൈന്‍ ബുക്കിങ് ദര്‍ശന സൗകര്യം ആരംഭിച്ചിരിക്കുന്നതെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു

സെന്‍സസ് എടുക്കാനെന്ന വ്യാജനെ വേഷം മാറിയെത്തിയ അയല്‍വാസിയായ യുവതി വയോധികയുടെ മാല കവര്‍ന്നു

തൃശൂര്‍: കുന്നംകുളം ചൂണ്ടലില്‍ സെന്‍സസ് എടുക്കാനെന്ന വ്യാജനെ വേഷം മാറിയെത്തിയ അയല്‍വാസിയായ യുവതി വയോധികയുടെ മാല കവര്‍ന്നു. ചൂണ്ടല്‍ മേലെങ്കാവ് ചാണശ്ശേരി വീട്ടില്‍ തങ്കമണി (80) യുടെ മൂന്ന് പവന്‍ മാലയാണ് കവര്‍ന്നത്. പിടിവലിയില്‍ മാലയുടെ പകുതി പൊട്ടിവീണു. വെള്ളി വൈകിട്ട് നാലിനാണ് സംഭവം.സെന്‍സസ് എടുക്കാന്‍ എന്ന പേരില്‍ വീട്ടിലെത്തിയ യുവതി ശുചി മുറിയില്‍ പോകണമെന്നാവശ്യപ്പെട്ടു. പുറത്തെ ശുചി മുറിയില്‍ പോയ ശേഷം യുവതി കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു.

വെള്ളം എടുക്കാനായി അടുക്കളയിലേക്ക് പോയ വയോധികയെ പിന്തുടര്‍ന്ന് വയോധികയുടെ തല പിടിച്ച് ചുമരില്‍ ഇടിച്ചതിനുശേഷം മൂന്ന് പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മകനും ഭാര്യയും ജോലിക്ക് പോയിരിക്കുകയായിരുന്നു.മാല പൊട്ടിക്കുന്നതിനിടെയുണ്ടായ പിടിവലിയില്‍ മാലയുടെ പകുതി മാത്രമാണ് മോഷ്ടാവിന്റെ കയ്യില്‍ കുടുങ്ങിയത്. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ് വീണ തങ്കമണി ബഹളം വെച്ചതോടെ സമീപത്തെ ബന്ധുക്കള്‍ ഓടിയെത്തി യുവതിയെ പിടികൂടി.

മോഷണത്തിനിടെ തലയ്ക്ക് പരിക്കേറ്റ ഇവരെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം പൊലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

ശശിധരന്‍ കര്‍ത്തയുടെ മൊഴി സംബന്ധിച്ചുള്ള വാര്‍ത്ത മാധ്യമസൃഷ്ടിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ ശശിധരന്‍ കര്‍ത്തയുടെ മൊഴി സംബന്ധിച്ചുള്ള വാര്‍ത്ത മാധ്യമസൃഷ്ടിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എങ്ങനെയെങ്കിലും കേസ് തന്നിലേക്ക് എത്തിക്കാനാണ് പലരും ശ്രമിക്കുന്നത്. തന്നോട് അത്രമാത്രം താതപര്യമാണല്ലോ എല്ലാവര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ എന്നും ശ്രമിക്കാറുണ്ട്, ഈ ശ്രമം തുടരണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

‘മൊഴി ആരാ പുറത്ത് വിട്ടിരിക്കുന്നത്?. മാധ്യമങ്ങളിലല്ലേ ശ്രീമതി ടീച്ചറുടെ വാര്‍ത്ത വന്നത്. മാധ്യമങ്ങളില്‍ വന്നതുകൊണ്ട് മാത്രം അത് ശരിയാകുമോ?. രേഖയുണ്ടെങ്കില്‍ രേഖ കാണിച്ചോട്ടോ?. അതൊക്കെ നിങ്ങളുടെ സൃഷ്ടിയല്ലേ?. നിങ്ങള്‍ക്ക് എന്തെല്ലാം സൃഷ്ടിക്കാം. നിങ്ങള്‍ എന്തെല്ലാം സൃഷ്ടിച്ച് കൊണ്ടിരിക്കുന്നവരാണ്. എത്രകാലമായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ആ സൃഷ്ടിക്കുന്നതിന് എന്തങ്കിലും ഫലം ഉണ്ടാക്കാന്‍ കഴിഞ്ഞോ?. ഇനി ഇതും കുറച്ചുനാള്‍ നോക്കൂ, എന്താണ് ചെയ്യാന്‍ പറ്റുകയെന്ന്. ഞാനിപ്പോ നിങ്ങളുടെ മുന്നില്‍ മറ്റൊന്നും പറയാന്‍ നില്‍ക്കുന്നില്ല. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂ.

‘കേസ് എങ്ങനെയെങ്കിലും എന്നിലേക്ക് എത്തികാനാകുമോയെന്നല്ലേ പലരും നോക്കുന്നത്. എന്നോട് അത്രമാത്രം താത്പര്യമാണല്ലോ എല്ലാവര്‍ക്കും. അത് വരട്ടെ. അപ്പോ നോക്കാം’ – പിണറായി പറഞ്ഞു. വീണയുടെ പേരില്‍ മറ്റൊരു കമ്പനിയുണ്ടോയെന്ന ചോദ്യത്തിന് കമല ഇന്റര്‍നാഷണല്‍ വിട്ടോ എന്നായിരുന്നു പിണറായിയുടെ മറുചോദ്യം.

പാളയത്തെ യുവാവിന്റെ കൊലപാതകം, വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട ബിജുവിന്റെ പിതാവ്

കോഴിക്കോട്. പാളയത്തെ യുവാവിന്റെ കൊലപാതകം, വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട ബിജുവിന്റെ പിതാവ്.പ്രതി ദീപക് മുമ്പ് രണ്ട് തവണ കൊലപാതകശ്രമം നടത്തിയെന്ന് ബിജുവിന്റെ പിതാവ് രാജൻ. ദീപക് പുറത്തിറങ്ങിയാൽ മൂന്ന് പേരെ കൂടി കൊലപ്പെടുത്തുമെന്ന് മുന്നറിയിപ്പ്. ദീപകിന്റെ അമ്മയെയും രണ്ട് ബന്ധുക്കളെയും ലക്ഷ്യമിടാൻ സാധ്യതയെന്ന് രാജൻ

ദീപക് ചെറുപ്പം മുതലേ ലഹരിക്ക് അടിമയായിരുന്നു.പതിമൂന്ന് വയസ് മുതൽ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് രാജൻ. ലഹരിയുടെ വീര്യം പരിശോധിക്കാൻ തന്റെ പശുവിന് ലഹരി നൽകിയെന്നും രാജൻ. ലഹരി നൽകിയതോടെ പശു അക്രമാസക്തമായി. ദീപകിനെതിരെ കർശന നടപടി വേണമെന്ന് കുടുംബത്തിന്റെ ആവശ്യം. പ്രതി ദീപകിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും