Home Blog Page 349

16 വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും

തിരുവനന്തപുരം: 16 വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി. പെരുമ്പഴുതൂർ സ്വദേശിയായ അരുൺ ആണ് ശിക്ഷിക്കപ്പെട്ടത്.

2023 ഏപ്രിൽ 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രതി അതിക്രമിച്ച് കയറി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പിന്നീട് കാഞ്ഞിരംകുളം പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

വിചാരണയ്ക്കൊടുവിൽ പ്രതിക്കെതിരായ കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ കോടതി 20 വർഷം കഠിനതടവും പിഴയും വിധിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ ശക്തമായ ശിക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം കോടതി വിധിയിൽ ചൂണ്ടിക്കാട്ടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനി സൗകര്യപ്രദമായ സ്ലോട്ട് ബുക്ക് ചെയ്ത് ദര്‍ശനം നടത്തുന്നതിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് സേവനം,അറിയാം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട. സൗകര്യപ്രദമായ സ്ലോട്ട് ബുക്ക് ചെയ്ത് ദര്‍ശനം നടത്തുന്നതിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് സേവനം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആരംഭിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തുന്ന ഭക്തര്‍ക്ക് ഇനിമുതല്‍ ഓണ്‍ലൈന്‍ ബുക്കിങ് വഴി ദര്‍ശന സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ക്രമീകരണമാണ് ഒരുക്കുന്നത്. വിര്‍ച്വല്‍ ക്യൂ ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തി വരുന്നവര്‍ക്ക് സുഗമമമായ ദര്‍ശനം ഒരുക്കുകയാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം.

പരീക്ഷണാടിസ്ഥാനത്തില്‍ ഓഗസ്റ്റ് നാലുമുതല്‍ ആഴ്ചയില്‍ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിര്‍ച്വല്‍ ക്യൂ ബുക്കിങ് പ്രയോജനപ്പെടുത്താന്‍ കഴിയുക. ഇതിനായി ഭക്തര്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സെറ്റ് ആയ https://guruvayurdevaswom.in സന്ദര്‍ശിക്കുക. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഭക്തര്‍ക്ക് സുഗമമമായ ദര്‍ശനം ഉറപ്പാക്കാനായി ദേവസ്വം മാനേജിങ് കമ്മിറ്റി എടുത്ത തീരുമാനപ്രകാരമാണ് ഓണ്‍ലൈന്‍ ബുക്കിങ് ദര്‍ശന സൗകര്യം ആരംഭിച്ചിരിക്കുന്നതെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു

സെന്‍സസ് എടുക്കാനെന്ന വ്യാജനെ വേഷം മാറിയെത്തിയ അയല്‍വാസിയായ യുവതി വയോധികയുടെ മാല കവര്‍ന്നു

തൃശൂര്‍: കുന്നംകുളം ചൂണ്ടലില്‍ സെന്‍സസ് എടുക്കാനെന്ന വ്യാജനെ വേഷം മാറിയെത്തിയ അയല്‍വാസിയായ യുവതി വയോധികയുടെ മാല കവര്‍ന്നു. ചൂണ്ടല്‍ മേലെങ്കാവ് ചാണശ്ശേരി വീട്ടില്‍ തങ്കമണി (80) യുടെ മൂന്ന് പവന്‍ മാലയാണ് കവര്‍ന്നത്. പിടിവലിയില്‍ മാലയുടെ പകുതി പൊട്ടിവീണു. വെള്ളി വൈകിട്ട് നാലിനാണ് സംഭവം.സെന്‍സസ് എടുക്കാന്‍ എന്ന പേരില്‍ വീട്ടിലെത്തിയ യുവതി ശുചി മുറിയില്‍ പോകണമെന്നാവശ്യപ്പെട്ടു. പുറത്തെ ശുചി മുറിയില്‍ പോയ ശേഷം യുവതി കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു.

വെള്ളം എടുക്കാനായി അടുക്കളയിലേക്ക് പോയ വയോധികയെ പിന്തുടര്‍ന്ന് വയോധികയുടെ തല പിടിച്ച് ചുമരില്‍ ഇടിച്ചതിനുശേഷം മൂന്ന് പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മകനും ഭാര്യയും ജോലിക്ക് പോയിരിക്കുകയായിരുന്നു.മാല പൊട്ടിക്കുന്നതിനിടെയുണ്ടായ പിടിവലിയില്‍ മാലയുടെ പകുതി മാത്രമാണ് മോഷ്ടാവിന്റെ കയ്യില്‍ കുടുങ്ങിയത്. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ് വീണ തങ്കമണി ബഹളം വെച്ചതോടെ സമീപത്തെ ബന്ധുക്കള്‍ ഓടിയെത്തി യുവതിയെ പിടികൂടി.

മോഷണത്തിനിടെ തലയ്ക്ക് പരിക്കേറ്റ ഇവരെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം പൊലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

ശശിധരന്‍ കര്‍ത്തയുടെ മൊഴി സംബന്ധിച്ചുള്ള വാര്‍ത്ത മാധ്യമസൃഷ്ടിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ ശശിധരന്‍ കര്‍ത്തയുടെ മൊഴി സംബന്ധിച്ചുള്ള വാര്‍ത്ത മാധ്യമസൃഷ്ടിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എങ്ങനെയെങ്കിലും കേസ് തന്നിലേക്ക് എത്തിക്കാനാണ് പലരും ശ്രമിക്കുന്നത്. തന്നോട് അത്രമാത്രം താതപര്യമാണല്ലോ എല്ലാവര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ എന്നും ശ്രമിക്കാറുണ്ട്, ഈ ശ്രമം തുടരണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

‘മൊഴി ആരാ പുറത്ത് വിട്ടിരിക്കുന്നത്?. മാധ്യമങ്ങളിലല്ലേ ശ്രീമതി ടീച്ചറുടെ വാര്‍ത്ത വന്നത്. മാധ്യമങ്ങളില്‍ വന്നതുകൊണ്ട് മാത്രം അത് ശരിയാകുമോ?. രേഖയുണ്ടെങ്കില്‍ രേഖ കാണിച്ചോട്ടോ?. അതൊക്കെ നിങ്ങളുടെ സൃഷ്ടിയല്ലേ?. നിങ്ങള്‍ക്ക് എന്തെല്ലാം സൃഷ്ടിക്കാം. നിങ്ങള്‍ എന്തെല്ലാം സൃഷ്ടിച്ച് കൊണ്ടിരിക്കുന്നവരാണ്. എത്രകാലമായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ആ സൃഷ്ടിക്കുന്നതിന് എന്തങ്കിലും ഫലം ഉണ്ടാക്കാന്‍ കഴിഞ്ഞോ?. ഇനി ഇതും കുറച്ചുനാള്‍ നോക്കൂ, എന്താണ് ചെയ്യാന്‍ പറ്റുകയെന്ന്. ഞാനിപ്പോ നിങ്ങളുടെ മുന്നില്‍ മറ്റൊന്നും പറയാന്‍ നില്‍ക്കുന്നില്ല. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂ.

‘കേസ് എങ്ങനെയെങ്കിലും എന്നിലേക്ക് എത്തികാനാകുമോയെന്നല്ലേ പലരും നോക്കുന്നത്. എന്നോട് അത്രമാത്രം താത്പര്യമാണല്ലോ എല്ലാവര്‍ക്കും. അത് വരട്ടെ. അപ്പോ നോക്കാം’ – പിണറായി പറഞ്ഞു. വീണയുടെ പേരില്‍ മറ്റൊരു കമ്പനിയുണ്ടോയെന്ന ചോദ്യത്തിന് കമല ഇന്റര്‍നാഷണല്‍ വിട്ടോ എന്നായിരുന്നു പിണറായിയുടെ മറുചോദ്യം.

പാളയത്തെ യുവാവിന്റെ കൊലപാതകം, വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട ബിജുവിന്റെ പിതാവ്

കോഴിക്കോട്. പാളയത്തെ യുവാവിന്റെ കൊലപാതകം, വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട ബിജുവിന്റെ പിതാവ്.പ്രതി ദീപക് മുമ്പ് രണ്ട് തവണ കൊലപാതകശ്രമം നടത്തിയെന്ന് ബിജുവിന്റെ പിതാവ് രാജൻ. ദീപക് പുറത്തിറങ്ങിയാൽ മൂന്ന് പേരെ കൂടി കൊലപ്പെടുത്തുമെന്ന് മുന്നറിയിപ്പ്. ദീപകിന്റെ അമ്മയെയും രണ്ട് ബന്ധുക്കളെയും ലക്ഷ്യമിടാൻ സാധ്യതയെന്ന് രാജൻ

ദീപക് ചെറുപ്പം മുതലേ ലഹരിക്ക് അടിമയായിരുന്നു.പതിമൂന്ന് വയസ് മുതൽ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് രാജൻ. ലഹരിയുടെ വീര്യം പരിശോധിക്കാൻ തന്റെ പശുവിന് ലഹരി നൽകിയെന്നും രാജൻ. ലഹരി നൽകിയതോടെ പശു അക്രമാസക്തമായി. ദീപകിനെതിരെ കർശന നടപടി വേണമെന്ന് കുടുംബത്തിന്റെ ആവശ്യം. പ്രതി ദീപകിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കീര്‍ത്തനയുടെ ലഹരി കച്ചവടത്തിന് സാമ്പത്തിക ഇടപാട് നടത്തുന്നത് അധ്യാപിക

കീര്‍ത്തന

കോഴിക്കോട്. വടകരയിൽ എംഡിഎംഎഎയുമായി മരുതോങ്കര സ്വദേശി കീർത്തനയെ പിടികൂടിയ സംഭവം.ലഹരി കച്ചവടത്തിന് സാമ്പത്തിക ഇടപാട് നടത്തുന്ന അധ്യാപിക അറസ്റ്റിൽ. കൂരാച്ചുണ്ട് ചെറുകാട് സ്വദേശി കാപ്പുമുക്ക് വീട്ടിൽ കാവ്യയെ വടകര പൊലീസ് പിടികൂടി.മയക്കുമരുന്ന് വാങ്ങുന്നവർ പണം അയച്ചിരുന്നത് കാവ്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക്

പണം ലഭിച്ചതിന് ശേഷം മറ്റൊരാൾ വഴി എംഡിഎംഎ എത്തിച്ചിരുന്നെന്ന് പൊലീസ്.കാവ്യ നേരിട്ട് ലഹരിമരുന്ന് കൈമാറിയിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തൽ.കാവ്യയുടെ അക്കൗണ്ട് വഴി ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി പൊലീസ്. മരുതോങ്കര സ്വദേശി കീർത്തനയുടെ അറസ്റ്റിനെ തുടർന്നാണ് അന്വേഷണം കാവ്യയിലേക്ക് എത്തിയത്

കീർത്തനയുടെ മൊഴിയും സാമ്പത്തിക രേഖകളും കേസിൽ നിർണായകമായി. ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് ലഹരി ശൃംഖല പ്രവർത്തിപ്പിച്ചെന്ന് പൊലീസ്. വൈദ്യപരിശോധനയ്ക്ക് ശേഷം കാവ്യയെ കോടതിയിൽ ഹാജരാക്കും

പോരുവഴി സർവീസ് സഹകരണ ബാങ്ക് ഭരണം യൂ ഡി എഫിന്

പോരുവഴി. കഴിഞ്ഞപത്ത് വർഷക്കാലമായി ഇടത് ഭരണത്തിലായിരുന്ന പോരുവഴി 1132.സർവീസ് സഹകരണബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യൂ ഡി എഫ് പാനലിന് സമ്പൂർണവിജയം. പതിനൊന്ന് സീറ്റിലുംമികച്ചഭൂരിപക്ഷംനേടിയാണ് യൂ ഡി എഫ് അധികാരത്തിലേറിയത്. പ്രസിഡന്റ്‌ആയി സുബൈർ പുത്തൻപുരയെ തെരഞ്ഞെടുത്തു. ബാങ്ക് പരിസരത്ത് നിന്നാരംഭിച്ചആഹ്ലാദ പ്രകടനം ചക്കുവള്ളി ടൗണിൽ സമാപിച്ചു. തുടർന്ന് നടന്നഅനുമോദന യോഗം അഡ്വ. കാഞ്ഞിരവിള അജയകുമാർ ഉത്ഘാടനംചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ ചക്കുവള്ളിനസീർ അധ്യക്ഷധവഹിച്ചു. യൂ ഡി എഫ് നേതാക്കളായ, പികെ. രവി. പി എസ്. അനുതജ്,വേണുഗോപാലകുറുപ്പ്,പി. നളിനാക്ഷൻ, പ്രസന്നൻ വില്ലാടൻ, ആലുക്കശൂരനാട്, ഡോക്ടർ. എം എ. സലിം, നാസർ കിണർവിള, അർത്തിയിൽ അൻസാരി,മുഹമ്മദ്‌ ഖുറൈശി,പോരുവഴി ജലീൽ,എം. ചന്ദ്രശേഖരപിള്ള,പേറയിൽനാസർ, അബ്ദുൽഖലീൽ, കോശിപാറത്ണ്ടിൽ,അബ്ദുൽ സമദ്, അർത്തിയിൽസമീ ർ,ബദർ ചിറയിൽ ,മുഹമ്മദ്‌ കുഞ്ഞ് പുളി വേലിൽ,ജലീൽപള്ളിയാടി, സജിവട്ടവിള, ഷംലഷിഹാബ്, പ്രിയസത്യൻ തുടങ്ങിയവർ സംസാരിച്ചു.

കാട്ടുപന്നി കുറുകെ ചാടി അപകടം, ഓട്ടോമറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്

മണ്ണാര്‍ക്കാട്. കാട്ടുപന്നി കുറുകെ ചാടി അപകടം. ഓട്ടോ ഡ്രൈവർക്ക് പരുക്ക്. ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയുടെ മുന്നിലേക്ക് കാട്ടുപന്നി ചാടി ഓട്ടോമറിഞ്ഞാണ് അപകടം. തച്ചനാട്ടുകര പാലോട്ടിലാണ് സംഭവം. ഡ്രൈവർ രാമകൃഷ്ണൻ ആണ് പരിക്ക് പറ്റിയത്

അപകടത്തിൽ രാമകൃഷ്ണന്റെ വാരിയെല്ലിന് പരുക്കേറ്റു. തലയിൽ 14 തുന്നൽ. കൈകൾക്കും കാലിനും
പരിക്കുപറ്റി .

പ്രധാൻ്റെ കഞ്ഞിയിൽ ‘പാറ്റ ‘വീണപ്പോള്‍

സ്റ്റീഫന്‍

ഭാരത് മാതാ കീ ജയ്…, വന്ദേ മാതരം …, ഇങ്ക്വിലാബ് സിന്ദാബ് …, ജയ്‌ ഭീം…. തുടങ്ങിയ മുദ്രാവാക്യങ്ങൾ ഒരുമിച്ച് മുഴങ്ങിയ ഒരു സമരവേദി.
അണ്ണാഹാസരയ്ക്കും അരവിന്ദ് കേജരിവാളിനും ശേഷം രാജ്യ തലസ്ഥാനത്ത് ഉദയം ചെയ്ത് ‘അ’ യിൽ തുടങ്ങുന്ന പേരുകാരനായ അഭിജിത്ത് ദീപ്കെയെന്ന വിദ്യാർത്ഥി നേതാവിൻ്റെ വിജയത്തിന് കാരണമായ സമര വേദി.
സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പുമായി ലക്ഷോപലക്ഷം സമരങ്ങൾക്ക് വേദിയായ രാജ്യ തലസ്ഥാനത്തെ ജന്ദർ മന്ദിർ , ശക്തമായ പോരാട്ടത്തിനിടയിൽ ഒരു കേന്ദ്ര മന്ത്രിയുടെ കഞ്ഞിയിൽ പാറ്റ വീണതോടെ അവസാനിക്കുകയാണ്.
യുവ രോഷത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ, സമരം തുടങ്ങി 35ാം ദിവസം ഗത്യന്തരമില്ലാതെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത്.

മോദി സർക്കാറിൽ അപൂർവമായി മാത്രമാണ് മന്ത്രിമാർ രാജിവെക്കുന്നത്. അതുകൊണ്ടുതന്നെ പ്രധാന്‍റെ രാജി പ്രഖ്യാപനവും അപ്രതീക്ഷിതമായി. സി.ജെ.പി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ പ്രധാന്റെ രാജി ആവശ്യത്തിൽ തീരുമാനം ശനിയാഴ്ച അറിയിക്കാമെന്നാണ് കേന്ദ്ര സർക്കാർ ഇന്നലെ അറിയിച്ചിരുന്നത്. മന്ത്രി രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിൽ തന്നെയായിരുന്നു സി.ജെ.പി. ആത്മഹത്യ ചെയ്ത നീറ്റ് ഉദ്യോഗാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക, സമാധാനപരമായി സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കി ഭാവിയിൽ പ്രതികാര നടപടിയെടുക്കാതിരിക്കുക എന്നീ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചെങ്കിലും രാജി സംബന്ധിച്ച യാതൊരു ഉറപ്പും നൽകിയിരുന്നില്ല.

ഇതിനിടെ ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ലെന്ന റിപ്പോർട്ടുകളും സർക്കാറുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളിൽനിന്ന് പുറത്തുവന്നു. നാഷനൽ ടെസ്റ്റിങ് ഏജൻസിയിൽ ഉദ്യോഗസ്ഥർക്കെതിരെ കൂട്ടനടപടിയെടുത്ത് മുഖംരക്ഷിക്കാനുള്ള നീക്കവും സർക്കാർ നടത്തി. 47 ഉദ്യോഗസ്ഥരെയാണ് ഒറ്റയടിക്ക് പുറത്തായത്. എന്നാൽ, ഇതൊന്നും സി.ജെ.പിയെ രാജി ആവശ്യത്തിൽനിന്ന് പിന്തിരിപ്പിച്ചില്ല. പ്രതിപക്ഷം ധർമേന്ദ്ര പ്രധാന്‍റെ രാജിയിൽ വീട്ടുവീഴ്ചക്കില്ലെന്ന് ശനിയാഴ്ചയും ആവർത്തിച്ചു. പാർലമെന്‍റ് മാർച്ചിനിടെ പൊലീസിന്‍റെ ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർഥികളുമായി മാധ്യമങ്ങൾക്കു മുന്നിലെത്തിയ രാഹുൽ, രാജിയിൽ വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി.
നമ്മൾ അത് നേടി എന്നാണ് കോക്രോച്ച് ജനതാ പാർടി സ്ഥാപകൻ അഭിജീത് ദീപ്കെ പ്രതികരിച്ചത്. സമരത്തെ പിന്തുണച്ചവരോട് നന്ദി അറിയിച്ച് വികാരാധീനനായാണ് അഭിജീത് മാധ്യമങ്ങളോട് സംസാരിച്ചത്. ടൈഫോയിഡ് ബാധിച്ച് ചികിത്സയിലായിരുന്നിട്ടും അദ്ദേഹം പ്രതിഷേധ വേദിയിൽ തുടരുകയായിരുന്നു. നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് ജീവനൊടുക്കിയ 21 വിദ്യാർഥികളുടെ ചിത്രം സമര വേദിയിൽ ഉയർന്നു.

“ഒടുവിൽ ധർമേന്ദ്ര പ്രധാൻ രാജി വെച്ചിരിക്കുന്നു. സർക്കാരിന്റെ നിലപാടുകൾക്ക് മുന്നിൽ വഴങ്ങാൻ തയ്യാറാകാത്ത ജനങ്ങളുടെ മുന്നിൽ ഈ ഭരണകൂടത്തിന് മുട്ടുമടക്കേണ്ടിവന്നതിന്റെ തെളിവാണ് ഈ രാജി. ജനാധിപത്യ സംവിധാനത്തിൽ ആരും ഭയപ്പെടേണ്ടതില്ലെന്ന സന്ദേശമാണിത്.”- അഭിജീത് ദീപ്കെ പറഞ്ഞു.

ബ്രസീല്‍ ഫുട്‌ബോള്‍ ടീം സൗഹൃദ മത്സരം കളിക്കാന്‍ ഇന്ത്യയിലേക്ക് വരാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: ബ്രസീല്‍ ഫുട്‌ബോള്‍ ടീം സൗഹൃദ മത്സരം കളിക്കാന്‍ ഇന്ത്യയിലേക്ക് വരാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഒക്ടോബറിലെ ഫിഫ വിന്‍ഡോയില്‍ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടം കൊല്‍ക്കത്തയില്‍ കളിക്കാനുള്ള നീക്കങ്ങളാണ് ബ്രസീല്‍ ടീം നടത്തുന്നത്. സെപ്റ്റംബര്‍ 25ന് ടൗണ്‍സ്‌വില്ലിലും 29ന് ബ്രിസ്‌ബേനിലും വച്ച് ബ്രസീല്‍ രണ്ട് സൗഹൃദ പോരാട്ടങ്ങള്‍ ഓസ്‌ട്രേലിയക്കെതിരെ കളിക്കുന്നുണ്ട്. ഈ മത്സരങ്ങള്‍ക്ക് പുറമേ ഒരു മത്സരം കൊല്‍ക്കത്തയില്‍ കളിക്കാനുള്ള നീക്കമാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (സിബിഎഫ്) നടത്തുന്നത്. കൊല്‍ക്കത്തയില്‍ ആര്‍ക്കെതിരെയാണ് ബ്രസീല്‍ കളിക്കുക എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.
ഫിഫ ലോകകപ്പിനിടെയാണ് സിബിഎഫും കൊല്‍ക്കത്തയിലെ സംഘാടകരും തമ്മിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. നിലവില്‍ കൊല്‍ക്കത്തയെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ലോകകപ്പില്‍ കൊല്‍ക്കത്തയില്‍ നിന്നു ബ്രസീല്‍ ടീമിനു കിട്ടിയ അഭൂതപൂര്‍വമായ പിന്തുണയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കോണ്‍ഫെഡറേഷന്‍ എത്താന്‍ കാരണം എന്നും വിവരമുണ്ട്. ലോകകപ്പില്‍ ഇന്ത്യന്‍ സാന്നിധ്യമുണ്ടായില്ലെങ്കിലും ബ്രസീലിന്റെ പ്രസിദ്ധമായ മഞ്ഞ ജേഴ്‌സിയണിഞ്ഞ ആയിരക്കണക്കിനു ഇന്ത്യന്‍ ആരാധകരുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കൊല്‍ക്കത്ത ന?ഗരത്തിലെമ്പാടുമുള്ള ഗലികളില്‍ ബ്രസീലിന്റെ മത്സരങ്ങള്‍ വലിയ ആഘോഷമായി മാറിയതും അവരുടെ ശ്രദ്ധയില്‍ വന്നു. മത്സര നടത്തിപ്പുമായി ബന്ധപ്പെട്ട കരാറുകള്‍ ഒപ്പുവയ്ക്കുന്നതിനും ഔദ്യോഗിക പ്രഖ്യാപനത്തിനുമായി ഇനി അവസാനവട്ട ചര്‍ച്ചകള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ദേശീയ ടീമുകള്‍ക്ക് 16 ദിവസത്തിനിടെ 4 മത്സരങ്ങള്‍ വരെ കളിക്കാന്‍ അനുമതി നല്‍കുന്ന ഫിഫയുടെ പുതിയ സൂപ്പര്‍ ഫിഫ വിന്‍ഡോ കലണ്ടറിന്റെ ഭാഗമായിട്ടാണ് കൊല്‍ക്കത്തയിലെ മത്സരം. 2027ല്‍ സ്വന്തം നാട്ടില്‍ കൂടുതല്‍ സൗഹൃദ മത്സരങ്ങള്‍ കളിക്കാനും സമീപകാലത്ത് അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാകാത്ത ബ്രസീലിയന്‍ നഗരങ്ങളിലേക്ക് ദേശീയ ടീമിന്റെ മത്സരങ്ങള്‍ എത്തിക്കാനും സിബിഎഫ് പദ്ധതിയുണ്ട്.

പതിറ്റാണ്ടുകളായി ഇന്ത്യന്‍ ഫുട്‌ബോളിന്റെ നട്ടെല്ലായി അറിയപ്പെടുന്ന ന?ഗരമാണ് കൊല്‍ക്കത്ത. ഇക്കഴിഞ്ഞ ലോകകപ്പും അതിന്റെ തെളിവായിരുന്നു. ലോകകപ്പ് സമയത്ത് ന?ഗരത്തിന്റെ വലിയൊരു പ്രദേശം മുഴുവന്‍ ബ്രസീലിന്റെ വിഖ്യാതമായ മഞ്ഞയും പച്ചയും നിറങ്ങളില്‍ മുങ്ങിക്കുളിച്ചിരുന്നു. വടക്കന്‍ കൊല്‍ക്കത്തയിലെ ചുമരുകളില്‍ നെയ്മറിന്റേയും വിനീഷ്യസ് ജൂനിയറിന്റേയുമൊക്കെ ചിത്രങ്ങള്‍ നിറഞ്ഞു. ബൃഹത്തായ ഫുട്‌ബോള്‍ സംസ്‌കാരത്തിനു പേരുകേട്ട തെരുവുകളില്‍ താരങ്ങളുടെ ഭീമന്‍ കട്ടൗട്ടുകളും വര്‍ണാഭമായ സ്ട്രീറ്റ് ആര്‍ട്ടുകള്‍ ഇടംപിടിച്ചു.

കൊല്‍ക്കത്തയിലെ ബെനിയാറ്റോല പ്രദേശത്തെ പ്രസിദ്ധമായ ഫിഫ ഗല്ലിയായിരുന്നു ലോകകപ്പ് സമയത്തെ പ്രധാന ആകര്‍ഷണം. അവിടുത്തുകാര്‍ ഒരു തെരുവ് മുഴുവന്‍ ലോകകപ്പ് അലങ്കാരങ്ങളാലും വിവിധ രാജ്യങ്ങളുടെ കൊടികളാലും കളിക്കാരുടെ ചിത്രങ്ങളാലും നിറച്ചു. 2014ലെ ലോകകപ്പ് സമയത്ത് പത്രവാര്‍ത്തകളുടെ കട്ടിങുകളാല്‍ ചുമരുകള്‍ നിറച്ച് തുടക്കമിട്ട ആശയം ഇന്ന് കൊല്‍ക്കത്തയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ അടയാളമായി മാറിയിരിക്കുന്നു. നാട്ടുകാര്‍ ഒത്തൊരുമിച്ചാണ് ഈയൊരു തെരുവ് നിര്‍മിച്ചത്. ഫുട്‌ബോളിനോടുള്ള കൊല്‍ക്കത്ത നഗരത്തിന്റെ അറ്റമില്ലാത്ത സ്‌നോഹത്തിന്റെ പ്രതീകം കൂടിയാണ് ഇന്ന് ഫിഫ ഗല്ലി.

മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍ സ്‌പോര്‍ടിങ് അടക്കമുള്ള ക്ലബുകളുള്ള, ചരിത്രം ഏറെയുള്ള, നൂറ്റാണ്ട് പഴക്കമുള്ള ഫുട്‌ബോള്‍ പാരമ്പര്യത്തിന്റെ നിറയെ കഥകള്‍ കൊല്‍ക്കത്തയ്ക്ക് പറയാനുണ്ട്. ഇന്ത്യ ഇതുവരെ ലോകകപ്പ് യോഗ്യത നേടിയിട്ടില്ലെങ്കിലും അര്‍ജന്റീന, ബ്രസീല്‍ അടക്കമുള്ള പ്രബല ടീമുകളെ സ്വന്തം ടീമായി കണ്ട് പിന്തുണയ്ക്കുന്ന തലമുറകള്‍ കൈമാറിയ ആരാധനയുടെ ചരിത്രവും കൊല്‍ക്കത്തയ്ക്ക് പറയാനുണ്ട്. ആരാധകരുടെ ഈ ആവേശമാണ് ബ്രസീലും ലക്ഷ്യമിടുന്നത്.