Home Blog Page 234

ബിജെപിയുടെ നേതൃത്വത്തിൽകേരളത്തിൽ ഡബിൾ എൻജിൻ സർക്കാർ ഉണ്ടാകുമെന്ന് പ്രകാശ് ജാവദേക്കർ

ശാസ്താംകോട്ട:ബിജെപിയുടെ നേതൃത്വത്തിൽ
കേരളത്തിൽ ഡബിൾ എൻജിൻ സർക്കാർ ഉണ്ടാകുമെന്ന് കേരളത്തിൻ്റെ പ്രഭാരി പ്രകാശ് ജാവദേക്കർ പറഞ്ഞു.കുന്നത്തൂർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജി പ്രസാദിൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഭരണിക്കാവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യുപിഎ ഭരണകാലത്ത് കേരളത്തിന് ഒട്ടേറെ കേന്ദ്ര മന്ത്രിമാരെ ലഭിച്ചെങ്കിലും സംസഥാനത്തിന് പ്രയോജനം ലഭിക്കുന്ന ഒന്നും നടപ്പാക്കിയില്ല.എന്നാൽ ഒരു എം.പി പോലും ഇല്ലാതിരുന്നപ്പോൾ പോലും മോദി സർക്കാരിൽ കേരളത്തിൽ നിന്നും കേന്ദ്രമന്ത്രിമാരുണ്ടായി.

ഇപ്പോൾ രണ്ട് കേന്ദ്രമന്ത്രിമാരിലൂടെ കേരളത്തിൽ വികസന കുതിപ്പാണ്.ഇവിടെയും അധികാരം ലഭിച്ചാൽ ഡബിൾ എൻജിൻ സർക്കാരിലൂടെ കേരളം വികസനത്തിൻ്റെ കൊടുമുടിയിലെത്തും.മോദി സർക്കാരിൻ്റെ വികസന നേട്ടങ്ങളും ആനുകൂല്യങ്ങളും ലഭിക്കാത്ത ഒരു കുടുംബം പോലും കേരളത്തിൽ ഉണ്ടാവില്ല.ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ എല്ലാവരിലേക്കും ആനുകൂല്യങ്ങളും വികസന നേട്ടവും ലഭിക്കുന്നുണ്ട്.കഴിഞ്ഞ കാൽ നൂറ്റാണ്ടായി വികസനം പേരിന് പോലും എത്താത്ത കുന്നത്തൂരിൽ നിന്നും രാജി പ്രസാദ് ജയിച്ച് നിയമസഭയിൽ എത്തേണ്ടത് ബിജെപിയുടെ മാത്രം ആവശ്യമല്ല, ഈ നാട് ഒന്നടങ്കം അത് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ധേഹം പറഞ്ഞു.ദേശീയ കൗൺസിൽ അംഗം ജി.ഗോപിനാഥ് അധ്യക്ഷത വഹിച്ചു.ജില്ലാ ജന.സെക്രട്ടറി ആലഞ്ചേരി ജയചന്ദ്രൻ,മാമ്പഴത്തറ സലീം,ബൈജു ചെറുപൊയ്ക,ആറ്റുപുറം സുരേഷ്,സന്തോഷ് ചിറ്റേടം,ധനേഷ് പുളിന്താനം തുടങ്ങിയവർ സംസാരിച്ചു.

ബഹളം വച്ചാല്‍പ്രസംഗം നിര്‍ത്തും,തെരഞ്ഞെടുപ്പ് പ്രചരണ പ്രസംഗത്തിനിടെ പ്രവര്‍ത്തകരെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തൊടുപുഴ: തെരഞ്ഞെടുപ്പ് പ്രചരണ പ്രസംഗത്തിനിടെ പ്രവര്‍ത്തകരെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി വണ്ടിപ്പെരിയാര്‍ മിനി സ്റ്റേഡിയത്തില്‍ പ്രസംഗിക്കുന്നതിനിടെ പ്രവര്‍ത്തകര്‍ ആര്‍പ്പ് വിളിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ശബ്ദം നിയന്ത്രണാതീതമായതോടെ, കൂടുതല്‍ ഒച്ചവെച്ചാല്‍ പ്രസംഗം നിര്‍ത്തുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

ജില്ലയിലെ ഭൂപ്രശ്നം ശാശ്വതമായി പരിഹരിച്ചു, ഭൂമി തരം മാറ്റുന്നതിന് പ്രത്യേക ഫീസ് ഈടാക്കേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചു, കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി, ലോകം അത്ഭുതത്തോടെ കേട്ടു ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി പ്രസംഗത്തില്‍ ഉന്നയിച്ചപ്പോഴാണ് അണികള്‍ ആവേശഭരിതരായത്.

also read:

ഉച്ചത്തില്‍ കൈയടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്തു. ഇതോടെയാണ് പ്രസംഗം നിര്‍ത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്, പിന്നാലെ സദസ്സ് നിശബ്ദമായി. കഴിഞ്ഞദിവസം പൊതുയോഗത്തില്‍ ചോദ്യം ചോദിക്കാന്‍ മുതിര്‍ന്ന സ്വന്തം പാര്‍ട്ടിക്കാരനോട് ‘വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’ എന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കോഴിക്കോട്: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോഴിക്കോട് കടപ്പുറത്ത് നടന്ന യുഡിഎഫ് മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികള്‍ നടപ്പാക്കാനുള്ള ആര്‍ജ്ജവവും പദ്ധതികളും യുഡിഎഫിനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി ഖജനാവില്‍ പണം നിറയ്ക്കാനുള്ള ഉത്തരവാദിത്വം യുഡിഎഫ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് ഇനി സൗജന്യമായി യാത്ര ചെയ്യാം. കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കും. നിലവില്‍ ചികിത്സാ ചെലവ് കൂടുതലുള്ള കേരളത്തില്‍, ഒന്നാം ഘട്ടത്തില്‍ തന്നെ ഇത് പകുതിയായി കുറയ്ക്കും. ഇതിനായി രാജസ്ഥാനില്‍ അശോക് ഗെലോട്ട് സര്‍ക്കാര്‍ നടപ്പിലാക്കിയ മാതൃകയിലുള്ള ഇന്‍ഷുറന്‍സ് പദ്ധതി കേരളത്തിലും കൊണ്ടുവരും.

കേരളത്തിലെ യുവാക്കള്‍ക്ക് വിദേശത്തേക്ക് പോകേണ്ടി വരാത്ത രീതിയില്‍ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും ആഗോള തൊഴില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങളും ഇവിടെത്തന്നെ ഒരുക്കും. ആധികാരികമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് യുഡിഎഫും കോണ്‍ഗ്രസ് നേതൃത്വവും ഈ ഗ്യാരന്റികള്‍ പ്രഖ്യാപിച്ചതെന്നും സതീശന്‍ പറഞ്ഞു.

ആർ എസ് പി ലെനിനിസ്റ്റിൽ നിന്ന് കൂടുതൽ പേർ രാജിയിലേക്ക്

കൊല്ലം: ആർ എസ് പി ലെ നിസ്റ്റിലുണ്ടായ പൊട്ടിത്തെറി രൂക്ഷമാകുന്നു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.ടി. ശ്രീകുമാർ പാർട്ടിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെ ജില്ലയിൽ കൂടുതൽ പേർ പാർട്ടിയിൽ നിന്ന് രാജിവച്ചു.
പാർട്ടി പിളർന്നപ്പോൾ കുഞ്ഞു മോനെ വിശ്വസിച്ച് കൂടെ വന്ന പ്രവർത്തകരെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനാണ് കുഞ്ഞുമോൻ ശ്രമിച്ചതെന്ന് രാജിവച്ചവർ ആരോപിച്ചു.


പാർട്ടി വിട്ടവർ കുന്നത്തൂരിൽ പ്രത്യേക കൺവെൻഷൻ വിളിച്ച് ചേർക്കാനും തീരുമാനിച്ചു
കുണ്ടറ നിയോജകമണ്ഡലം സെക്രട്ടറി അനിൽ പടപ്പക്കര . ആർ -വൈ എഫ് കുന്നത്തൂർ മണ്ഡലം സെക്രട്ടറി ശ്രീരാജ് ചിറ്റക്കാട്ട് – സംസ്ഥാന കമ്മിറ്റിയംഗം ഷാജഹാൻ – ജില്ലാ കമ്മിറ്റി അംഗങ്ങളായ ദിനേശ് കുണ്ടറ . ലിബിൻ – സജീൻ -കുന്നത്തൂർ മണ്ഡലം കമ്മിറ്റിയംഗങ്ങളായ ബി.കൃഷ്ണകുമാർ – അഞ്ജു പുഷ്പാകരൻ – അനിൽകുമാർ എന്നിവരാണ് രാജിവച്ചത്

ബി ജെ പി നേതാവ് ആർ എസ് പിയിൽ ചേർന്നു

ശാസ്താം കോട്ട. ബി ജെ പി മുൻ സംസ്ഥാന കമ്മിറ്റി അംഗവും  കുന്നത്തൂരിലെ തലമുതിർന്ന നേതാവും ആയിരുന്ന രഘുനാഥ് എസ് കല്ലട പാർട്ടി വിട്ടു ആർ എസ് പി യിൽ ചേർന്നു.രണ്ടു തവണ ബിജെപിയുടെ അസംബ്ളി സ്ഥാനാര്‍ഥി , ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ സ്ഥാനാര്‍ഥി,കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥി എന്നീനിലയ്ക്ക് മല്‍സരിച്ചബിജെപിയുടെ വളരെ മുതിര്‍ന്ന നേതാവ രഘുനാഥ്  കുന്നത്തൂരിലെ നേതൃത്വത്തിൻ്റെ അവഗണനയിലും പ്രതിഷേധിച്ചാണ് ആർ എസ് പിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.

ആ എസ് പികുന്നത്തൂർ നിയോജക മണ്ഡലം ആഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ആർ എസ് പി സംസ്ഥാന കമ്മിറ്റി അംഗം തുണ്ടിൽ നിസ്സാർ പതാക നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു. ആർ എസ് പി ശാസ്താംകോട്ട ലോക്കൽ സെക്രട്ടറി സുധാകരൻ പിള്ള, ആർ വൈ എഫ് ജില്ലാ സെക്രട്ടറി സുഭാഷ് എസ് കല്ലട, ആർ എസ് പി നേതാക്കളായ ശ്യാം പള്ളിശ്ശേരിക്കൽ, ബഷീർ പനപ്പെട്ടി, ഷിബു ചിറക്കട, നവാസ് ചേമത്തറ തുടങ്ങിയവർ സംസാരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ‘ഗ്യാരന്റി ബസ്’ തയാറാക്കി കെപിസിസി, ഇടതു സര്‍ക്കാരിന്‍റെ ഇരകളായആറുപേര്‍ യാത്രയില്‍

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ‘ഗ്യാരന്റി ബസ്’ തയാറാക്കി കെപിസിസി. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാറാലിയില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനത്തിനൊപ്പം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രചാരണ ബസിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കും.

ഇന്ദിര ഗ്യാരന്റി’ എന്നു പേരിട്ട ബസില്‍ ‘കേരളം ജയിക്കും യുഡിഎഫ് നയിക്കും’ എന്ന യുഡിഎഫ് മുദ്രാവാക്യം പതിച്ചിട്ടുണ്ട്. കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1,000 രൂപ, എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര, ക്ഷേമപെന്‍ഷനുകള്‍ 3000 രൂപ ആയി ഉയര്‍ത്തും, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് 5 ലക്ഷം രൂപ പലിശരഹിത വായ്പ, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് എന്നീ ആറു വാഗ്ദാനങ്ങളാണ് ബസിന്റെ വശങ്ങളില്‍ പതിപ്പിച്ചിരിക്കുന്നത്.

also read:

‘പുതുയുഗ കേരളത്തിന് ഇന്ദിര ഗ്യാരന്റി’ എന്നാണ് ബസിന്റെ പിന്നില്‍ സ്റ്റിക്കര്‍ പതിപ്പിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, ഇന്ദിര ഗാന്ധി എന്നിവരുടെ ചിത്രങ്ങളാണ് ബസിന്റെ പുറംവശങ്ങളില്‍ ഉള്ളത്. ഇന്‍ഷുറന്‍സ് സംബന്ധിച്ച എഴുത്തിനൊപ്പം ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഉണ്ട്. മറ്റ് കേരള നേതാക്കളുടെ ചിത്രങ്ങളൊന്നും ബസില്‍ ഇടം നേടിയിട്ടില്ല. 14 ജില്ലകളിലും ബസ് എത്തിക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്. 38 സീറ്റുള്ള ബസിന്റെ ആദ്യ യാത്രയില്‍ ആരോഗ്യമേഖലയിലെ താളപ്പിഴകളുടെ ഇരയായ കെ.കെ.ഹര്‍ഷിന ഉള്‍പ്പെടെ സമൂഹത്തിന്റെ ആറു മേഖലകളില്‍ നിന്നുള്ള വ്യക്തികളും യുഡിഎഫ് നേതാക്കളുമാണ് സഞ്ചരിക്കുക.

ഇക്കുറി ജനവിധി തേടുന്നത് 985 സ്ഥാനാര്‍ഥികള്‍ ,ഏറ്റവും കൂടുതല്‍ ഈ മണ്ഡലത്തില്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി ജനവിധി തേടുന്നത് 985 സ്ഥാനാര്‍ഥികള്‍. സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കിലാണ് ചിത്രം പൂര്‍ണമാകുന്നത്. 2,125 നാമനിര്‍ദേശ പത്രികകളായിരുന്നു ഇക്കുറി ആകെ ലഭിച്ചത്. 1,757 പത്രികകള്‍ സ്വീകരിക്കുകയും 357 പത്രികകള്‍ തള്ളുകയും 11 എണ്ണം പിന്‍വലിക്കുകയും ചെയ്തു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 28 സ്ഥാനാര്‍ഥികളാണ് ഇത്തവണ അധികം മത്സരിക്കുന്നത്. 957 സ്ഥാനാര്‍ഥികളായിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെ മത്സരിച്ചത്.

കൊടുവള്ളി 17, മഞ്ചേശ്വരം 14, തിരുവനന്തപുരം 16 എന്നിവയാണ് കൂടുതല്‍ സ്ഥാനാര്‍ഥികളുള്ള മണ്ഡലങ്ങള്‍. മാനന്തവാടി നാട്ടിക മണ്ഡലങ്ങളിലാണ് കുറവ് സ്ഥാനാര്‍ഥികളുള്ളത്. മൂന്ന് പേര്‍ വീതമാണ് ഇവിടങ്ങളില്‍ ജനവിധി തേടുന്നത്.

also read:

തിരുവനന്തപുരത്ത് 115 സ്ഥാനാര്‍ഥികള്‍, കൊല്ലത്ത് 68, പത്തനംതിട്ടയില്‍ 25, ആലപ്പുഴയില്‍ 53, കോട്ടയത്ത് 62, ഇടുക്കിയില്‍ 32, എറണാകുളത്ത് 93, തൃശൂരില്‍ 83, പാലക്കാട് 83, മലപ്പുറത്ത് 112, കോഴിക്കോട് 112, വയനാട് 22, കണ്ണൂരില്‍ 88, കാസര്‍കോട് 37 എന്നിങ്ങനെയാണ് ഓരോ ജില്ലകളിലും സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമുള്ള സ്ഥാനാര്‍ഥികളുടെ കണക്കുകള്‍. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. അപരന്‍മാരുടെ ഭീഷണി ഒഴിവാക്കാനുള്ള അശ്രാന്ത ശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍. 

യു.പ്രതിഭയ്‌‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ലീഗ് നേതാവ് എ.ഇര്‍ഷാദിനെ സസ്പെന്‍ഡ് ചെയ്തു

കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു.പ്രതിഭയ്‌‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ലീഗ് നേതാവ് എ.ഇര്‍ഷാദിനെതിരെ പാര്‍ട്ടി നടപടി. മുസ്‌ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.  നിയോജക മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു.  ലീഗ് ജില്ലാ സെക്രട്ടറി എച്ച്.ബഷീര്‍ കുട്ടിക്ക് പകരം ചുമതല നല്‍കി.


അതേസമയം, പ്രസംഗം വിവാദമായതോടെ  ഇര്‍ഷാദ് നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചു. യു.ഡി.എഫ് സ്ഥാനാർഥി എം. ലിജുവിന്‍റെ രാഷ്ട്രീയ സംശുദ്ധിയെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഇര്‍ഷാദിന്‍റെ വിവാദം പരാമര്‍ശങ്ങള്‍. പ്രതിഭയുടെ സ്വകാര്യ ജീവിതത്തെയും കുടുംബ പശ്ചാത്തലത്തെയും മകനുമായി ബന്ധപ്പെട്ട കേസുകളെയും ഇർഷാദ് പ്രസംഗത്തിൽ വലിച്ചിഴച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ വേദിയിലിരിക്കെയാണ് ഹീനമായ വാക്കുകൾ ഉപയോഗിച്ചത്. തന്‍റെ പ്രസംഗം തെറ്റായ രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്ന് ഇർഷാദ് പറഞ്ഞു. പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍  ആർക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കിൽ അതിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യവസായ മന്ത്രി പി രാജീവിൻ്റെ മണ്ഡലമായിട്ടു പോലും തിരിഞ്ഞു നോക്കുന്നില്ല,ബിനാനി സിങ്കിലെ തൊഴിലാളികൾ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നു

കൊച്ചി.15 വർഷമായി പൂട്ടികിടക്കുന്ന എടയാർ ബിനാനി സിങ്കിലെ തൊഴിലാളികൾ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നു.240 തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് വോട്ട് രേഖപ്പെടുത്തില്ലായെന്നുള്ള തീരുമാനത്തിലെത്തിയിരിക്കുന്നത്.2015ൽ കമ്പനി പൂട്ടുമ്പോൾ മുടങ്ങി കിടക്കുന്ന ശമ്പളം നൽകാമെന്നായിരുന്നു തൊഴിലാളികളോട് പറഞ്ഞിരുന്നത്.

27 കോടി 89 ലക്ഷമാണ് കമ്പനി തൊഴിലാളികൾക്ക് നൽകേണ്ട തുക.വ്യവസായ മന്ത്രി പി രാജീവിൻ്റെ മണ്ഡലമായിട്ടു പോലും തിരിഞ്ഞു നോക്കുന്നില്ലയെന്നാണ് തൊഴിലാളികൾ പറയുന്നത്.വ്യവസായ വകുപ്പ് പാട്ടത്തിന് നൽകിയ ഭൂമിയിലാണ് ബിനാനി സിങ്ക് സ്ഥിതിചെയ്യുന്നത്.കമ്പനി പൂട്ടിയതോടെ കമ്പനി നേരിട്ട് സ്ഥലം വിൽക്കാൻ ശ്രമിക്കുന്നതായി തൊഴിലാളികൾ .

also read:

കാമുകിക്കൊപ്പം കഴിയുന്നതിനായി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ത്ത ഭര്‍ത്താവ് പിടിയില്‍

മുംബൈ: കാമുകിക്കൊപ്പം കഴിയുന്നതിനായി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ത്ത ഭര്‍ത്താവ് പിടിയില്‍. മുംബൈയിലെ പവായിലാണ് സംഭവം. യുവതിയുടെ മരണത്തിന് ഒന്നര വര്‍ഷത്തിനു ശേഷമാണ് ഭര്‍ത്താവ് പിടിയിലാകുന്നത്. ഇയാള്‍ക്കൊപ്പം മൂന്ന് പേര്‍ കൂടി പിടിയിലായിട്ടുണ്ട്. മൂന്ന് തവണ ഇയാള്‍ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

40 വയസ്സുള്ള സഖാറാം ചൗധരി, കൂട്ടാളികളായ ശങ്കര്‍ ഡാംഗി, ബാബു ഗയ്രി, ദിനേശ് ഗയ്രി എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ നാരംഗി ചൗധരിയെ (?ഗീത ചൗധരി- 35) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കുന്നതിന് 6.7 ലക്ഷം രൂപ നല്‍കിയാണ് സഖാറാം വാടകക്കൊലയാളികളെ നിയമിച്ചത്. നാരംഗിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സീലിംഗ് ഫാനില്‍ കെട്ടിത്തൂക്കുകയായിരുന്നു.

ചാണ്ടിവാലിയിലെ സംഘര്‍ഷ് നഗറില്‍ താമസിക്കുന്ന സഖാറാം ഹാര്‍ഡ്വെയര്‍ ഷോപ്പ് ഉടമയാണ്. ഇവര്‍ക്ക് 12 ഉം 5 ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. 2024 ഒക്ടോബര്‍ 14 നാണ് സാക്കിനാകയിലെ സംഘര്‍ഷ് നഗറിലെ വീട്ടിലെ അടുക്കളയില്‍ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ നാരംഗിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യയാണെന്ന് സംശയിച്ച് പൊലീസ് അപകട മരണ റിപ്പോര്‍ട്ട് (എഡിആര്‍) രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് അയച്ചെങ്കിലും മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമായിരുന്നില്ല. ആത്മഹത്യയാണെന്ന് ഉറപ്പിച്ചതോടെ നാരംഗിയുടെ പിതാവ് മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് നാരം?ഗിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. തുടരന്വേഷണത്തില്‍ സഖാറാമാണ് സൂത്രധാരനെന്നും മറ്റൊരു സ്ത്രീക്കൊപ്പം ജീവിക്കാനായി യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും വ്യക്തമായി.