Home Blog Page 221

എൽഡിഎഫ്–എസ്ഡിപിഐ ഡീൽ ചോദ്യം, മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി

മലപ്പുറം. മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമ പ്രവർത്തകർ അജണ്ട സെറ്റ് ചെയ്ത് എത്തിയിരിക്കുകയാണെന്ന് ആരോപിച്ച മുഖ്യമന്ത്രി, വാർത്താസമ്മേളനം അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടായെന്നും കുറ്റപ്പെടുത്തി. എൽഡിഎഫ്–എസ്ഡിപിഐ ഡീൽ ആരോപണത്തെ കുറിച്ചുള്ള തുടർച്ചയായ ചോദ്യങ്ങളാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. എല്ലാ വര്‍ഗീയതയോടും ഇടതുമുന്നണിക്ക് ഒരേ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതു വര്‍ഗീയതയോടും ഇടതുപക്ഷത്തിന് കൃത്യമായ നിലപാടുണ്ട്. എസ്ഡിപിഐ ഇടതുപക്ഷത്തെ പിന്തുണയ്ക്കും എന്നാണ് കേള്‍ക്കുന്നത് എന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ആ കേള്‍ക്കുന്നതിനെക്കുറിച്ച് അവരോടാണ് ചോദിക്കേണ്ടതെന്ന് പിണറായി

മലപ്പുറത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന വാർത്താസമ്മേളനത്തിലാണ് സംഭവങ്ങൾ. എസ്ഡിപിഐ–എൽഡിഎഫ് ഡീൽ ആരോപണത്തെ കുറിച്ചുള്ള തുടർച്ചയായ ചോദ്യങ്ങൾ മുഖ്യമന്ത്രിക്ക് ഇഷ്ടമായില്ല. എസ്‍ഡിപിഐ വോട്ട് വേണ്ടെന്ന് പറയുമോ എന്ന ചോദ്യവും ഉയർന്നതോടെ മുഖ്യമന്ത്രി ക്ഷുഭിതനായി.മാധ്യമപ്രവർത്തകർ മുൻകൂട്ടി അജണ്ടയുമായി എത്തിയിരിക്കുകയാണെന്നും, വാർത്താസമ്മേളനം അലങ്കോലപ്പെടുത്താനാണ് ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു.

“മാധ്യമപ്രവർത്തകർ അജണ്ട സെറ്റ് ചെയ്ത് വന്നിരിക്കുകയാണ്… വാർത്താസമ്മേളനം അലങ്കോലപ്പെടുത്താനാണ് ശ്രമം…”പിണറായി പറഞ്ഞു. അതേസമയം, പി.വി. അൻവറിന്റെ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിനും മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. ചോദ്യങ്ങളുടെ രീതിയോട് അസ്വസ്ഥത പ്രകടിപ്പിച്ച മുഖ്യമന്ത്രി മാധ്യമങ്ങളെ വിമർശിക്കുകയും ചെയ്തു.

also read:

വാർത്താസമ്മേളനത്തിന് ശേഷവും മാധ്യമപ്രവർത്തകരുടെ അടുത്തെത്തി മുഖ്യമന്ത്രി പ്രതികരിച്ചു. മാന്യമായ ചോദ്യങ്ങൾ ചോദിക്കണമെന്ന് മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ട മുഖ്യമന്ത്രി, തുടർന്ന് നടന്ന പൊതുയോഗത്തിലും വിമർശനം ആവർത്തിച്ചു.

എസ്‍ഡിപിഐ ഡീൽ വിവാദവും മാധ്യമങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ ഏറ്റുമുട്ടലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴി തുറക്കുകയാണ്.

മുഖ്യമന്ത്രിയെ ആരും നേരത്തെ പ്രവചിക്കേണ്ട, ഇക്കാര്യം നേതാക്കള്‍ക്കും ബാധകം,കെപിസിസി പ്രസിഡന്റ്

കണ്ണൂര്‍: മുഖ്യമന്ത്രിയെ ആരും നേരത്തെ പ്രവചിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇക്കാര്യം നേതാക്കള്‍ക്കും ബാധകമാണ്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ മുന്നണിയ്ക്കകത്ത് സംവിധാനമുണ്ട്. ഇതുകൂടി പരിഗണിച്ചാകും ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുകയെന്ന് സണ്ണി ജോസഫ് പറഞ്ഞു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ സുധാകരന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ഹൈക്കമാന്‍ഡ് അതും പരിഗണിച്ചേക്കും. സണ്ണി ജോസഫ് പറഞ്ഞു.

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ വെല്‍ എസ്റ്റാബ്ലിഷ്ഡ് ആയ സംവിധാനം നിലവിലുണ്ട്. കോണ്‍ഗ്രസിനും യുഡിഎഫിനും ഭൂരിപക്ഷം കിട്ടിക്കഴിഞ്ഞാല്‍, കോണ്‍ഗ്രസ് എംഎല്‍എമാരുടെ അഭിപ്രായം കേട്ട് ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനം പ്രഖ്യാപിക്കും. അതാണ് പ്രൊസീജ്യര്‍. അതിനിടയില്‍ കയറി ആരും പ്രവചനം നടത്തേണ്ടതില്ല. ഇതു നേതാക്കള്‍ക്കും ബാധകമാണെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു.

also read:

രാഹുല്‍ഗാന്ധി ബിജെപിയുടെ ബി ടീം ആണെന്ന് പറയാന്‍ മാത്രമുള്ള മൗഢ്യം കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് ഇല്ല. എന്നാല്‍ അതു പറയാനുള്ള ക്രൂരതയും ദുഷ്ടബുദ്ധിയും പിണറായി വിജയനുണ്ട്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന് സിപിഎം പറഞ്ഞാല്‍ ജനം വിശ്വസിക്കുമോയെന്ന് സണ്ണി ജോസഫ് ചോദിച്ചു.

ശബരിമലക്കൊള്ള, ആരോഗ്യമേഖലയിലെ തകര്‍ച്ച, തൊഴിലില്ലായ്മ, വിലക്കയറ്റം, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, വന്യമൃഗ ആക്രമണം തടയുന്നതിന് ഒന്നും ചെയ്യാത്തത് ഇതെല്ലാം സര്‍ക്കാരിന്റെ പോരായ്മകളാണ്. ഇതാണ് പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങള്‍. ഇക്കാര്യങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ അടക്കം സര്‍ക്കാരിനെതിരെ പ്രതിപക്ഷം ജനങ്ങള്‍ക്ക് മുമ്പില്‍ കുറ്റപത്രം പുറത്തുവിട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണം ചൂടേറിയ നിലയില്‍ മുന്നോട്ടു പോകുകയാണ്. യുഡിഎഫ് ക്യാംപ് നല്ല പ്രതീക്ഷയിലാണ്. കണ്ണൂരിലെ സിപിഎം ശക്തികേന്ദ്രങ്ങളില്‍ വിള്ളല്‍ ഉണ്ടായിരിക്കുകയാണ്. ടി കെ ഗോവിന്ദന്‍ മാഷിന്റെയും കുഞ്ഞികൃഷ്ണന്റെയും സ്ഥാനാര്‍ത്ഥിത്വം പ്രതിഷേധമാണ് വിളിച്ചറിയിക്കുന്നത്. അത് ജനങ്ങളിലേക്കും വോട്ടര്‍മാരിലേക്കും വ്യാപിച്ചു കഴിഞ്ഞുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. പേരാവൂരില്‍ മികച്ച പോരാട്ടമാണ് നടക്കുന്നതെന്നും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ ടീച്ചറുമായി നല്ല ബന്ധമാണ് ഉള്ളതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

വിവാഹത്തിന് ഫോട്ടോ എടുക്കാൻ എത്തിയ ഫോട്ടോഗ്രാഫർ പ്രധാന ഭാഗങ്ങൾ ഒന്നും ഷൂട്ട് ചെയ്തില്ല… ദമ്പതിമാരുടെ പരാതിയില്‍ 2.5 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

കോട്ടയം: വിവാഹത്തിന് ഫോട്ടോ എടുക്കാൻ എത്തിയ ഫോട്ടോഗ്രാഫർ പ്രധാന ഭാഗങ്ങൾ ഒന്നും ഷൂട്ട് ചെയ്തില്ല ഒടുവിൽ ദമ്പതിമാരുടെ പരാതിയില്‍ സ്ഥാപനം നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. പൊന്‍കുന്നം ആറ്റിക്കല്‍ കൊച്ചുപറമ്പില്‍ സ്വദേശികളായ ഡോ. ഓസ്റ്റിന്‍ ഉമ്മച്ചനും ഡോ. കാവ്യാ സന്തോഷും നല്‍കിയ പരാതിയില്‍ കൊച്ചിയിലെ പിക്കോളോ വെഡ്ഡിങ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി.

ദമ്പതിമാര്‍ക്ക് നഷ്ടപരിഹാരമായി രണ്ടരലക്ഷം രൂപയും മുന്‍കൂറായി നല്‍കിയ 80,000 രൂപയും നല്‍കാനാണ് കമ്മീഷന്‍ ഉത്തരവ്. ഇതിന് പുറമേ കോടതി ചെലവിലേക്കായി 10,000 രൂപയും നല്‍കണം. 2024 മേയ് 19നായിരുന്നു വിവാഹം. ഫോട്ടോഗ്രാഫി/ വിഡിയോഗ്രാഫി , ഹെലികാം കവറേജ് തുടങ്ങിയ സേവനങ്ങള്‍ക്ക് കൊച്ചിയിലെ സ്ഥാപനം 95,000 രൂപയുടെ പാക്കേജ് എടുത്തു. 80,000 രൂപ മുന്‍കൂറായി നല്‍കി. എന്നാല്‍ ഹെലികാം അടക്കം കരാറില്‍ പറഞ്ഞ പല സേവനങ്ങളും ലഭ്യമാക്കിയില്ലെന്നും വിവാഹ ചടങ്ങിലെ മധുരം വെപ്പ് ഉള്‍പ്പെടെയുള്ള പല മുഹൂര്‍ത്തങ്ങളും ഉള്‍പ്പെടുത്തിയില്ലെന്നും കാട്ടിയാണ് പരാതിക്കാര്‍ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

പരാതി ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍ എതിര്‍കക്ഷിയായ പിക്കോളോ വെഡ്ഡിങ്ങിന്റെ പ്രൊപ്രൈറ്റര്‍ ഫ്രിമര്‍ ബാസില്‍ എല്‍ദോസിന് നോട്ടീസ് അയച്ചെങ്കിലും ഹാജരായില്ല. ഇതേത്തുടര്‍ന്നാണ് കമ്മീഷന്റെ നടപടി. കമ്മീഷന്‍ പ്രസിഡന്റ് അഡ്വ. വി എസ് മനുലാല്‍, അംഗങ്ങളായ അഡ്വ. ആര്‍ ബിന്ദു, കെ എം ആന്റോ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.

ബാങ്കിന്റെ പിഴവുമൂലം അക്കൗണ്ടിലെത്തിയത് 10 കോടി…. തുക തിരിച്ചെടുക്കണമെന്ന് യുവതി

എടിഎം കൗണ്ടറിലെത്തി പരിശോധിച്ചപ്പോൾ സ്വന്തം ബാങ്ക് അക്കൗണ്ട് ബാലൻസ് കണ്ട് ഞെട്ടിയ ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഉത്തർപ്രദേശിലെ മെയിൻപൂരി ബിച്വാനിലെ ദേവ്ഗഞ്ച് ഗ്രാമവാസിയായ റീത്തയാണ് നവരാത്രി ആഘോഷത്തിനിടെ എടിഎം കൗണ്ടറിലെത്തിയത്.

അക്കൗണ്ടിലുള്ള പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയ റീത്ത, ശാഖ അടച്ചിരുന്നതിനാലാണ് എടിഎം കൗണ്ടറിലെത്തിയത്. സാധാരണ കർഷക കുടുംബത്തിൽ നിന്നുള്ള റീത്തയുടെ ബാലൻസാകട്ടെ 9,99,49,588 രൂപ, ഏകദേശം 10 കോടി. ഇത് ഉറപ്പിക്കാൻ മറ്റൊരു എടിഎമ്മിൽ എത്തി വീണ്ടും ബാലൻസ് പരിശോധിച്ചു. സ്‌ക്രീനിന്റെ വീഡിയോ റെക്കോർഡുചെയ്‌തു. ഇപ്പോൾ ആ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.


പണം തന്‍റെതല്ലെന്ന് തിരിച്ചറിഞ്ഞ റീത്ത, അക്കൗണ്ടിൽ വലിയ തുക ഉണ്ടായിട്ടും പണം പിൻവലിക്കാൻ തയാറായില്ല. പകരം കാര്യങ്ങൾ അന്വേഷിക്കാൻ കുടുംബത്തിനോടൊപ്പം ബാങ്കിൽ എത്തി. എന്നാൽ പൊതു അവധിയായതിനാൽ അന്ന് ബാങ്ക് അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് ഫോണിൽ ബന്ധപ്പെട്ട് അധികൃതരെ കാര്യങ്ങൾ ധരിപ്പിച്ചു. തുക അക്കൗണ്ടിൽ നിന്ന് തിരിച്ചെടുക്കണമെന്ന് ബാങ്കിനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ബാങ്ക് അധികൃതർ അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി ആളുകളാണ് അവരുടെ സത്യസന്ധതയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്.

ആഡംബര ഹോട്ടലിലെ ലഹരിവേട്ട: അന്വേഷണം ക്രൂയിസ് പാര്‍ട്ടിയിലേക്കും

കൊച്ചിയിലെ ആഡംബര ഹോട്ടലിലെ ലഹരിവേട്ടയില്‍ ഡോക്ടര്‍ അടക്കം പിടിയിലായ സംഭവത്തില്‍ അന്വേഷണം ക്രൂയിസ് പാര്‍ട്ടിയിലേക്കും. അറസ്റ്റിലായ ഇവന്റ് മാനേജ്‌മെന്റ് ഉടമ ഷോണ്‍ ശനിയാഴ്ച കൊച്ചിയില്‍ ക്രൂയിസ് പാര്‍ട്ടി നടത്തിയിരുന്നു. ഇതിലേക്കും ലഹരി എത്തിയിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്.



ഡോക്ടര്‍, ന്യൂട്രീഷ്യന്‍, അഭിഭാഷകന്‍, ഇവന്റ് മാനേജ്‌മെന്റ് ഉടമ തുടങ്ങിയവരാണ് ഇന്നലെ രാത്രി കൊച്ചി കടവന്ത്ര പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കെയ്ന്‍, 0.36 ഗ്രാം മെത്താഫിറ്റമിന്‍, 0.44 ഗ്രാം എക്സ്റ്റസി പില്‍ എന്നിവയാണ് പ്രതികളുടെ പക്കല്‍ നിന്നും കണ്ടെടുത്തത്.

യുവതികളടക്കം ഏഴുപേരാണ് പൊലീസിന്റെ പിടിയിലായത്. ഇവന്റ് മാനേജ്‌മെന്റ് ഉടമ ഷോണിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഷോണ്‍ രണ്ടു ദിവസം മുമ്പ് നെഫര്‍റ്റിറ്റി എന്ന സര്‍ക്കാരിന്റെ ആഡംബര ഹോട്ടലില്‍ ഷോണ്‍ ഒരു പാര്‍ട്ടി നടത്തിയിരുന്നു. ഈ പാര്‍ട്ടിയില്‍ ലഹരി വസ്തുക്കള്‍ എത്തിയിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്.

ക്രൂയിസ് പാര്‍ട്ടിയുടെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ക്രൂയിസ് പാര്‍ട്ടിയില്‍ ഇപ്പോള്‍ പിടിയിലായ ആളുകള്‍ അടക്കം പങ്കെടുത്തവരെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. പിടിച്ചെടുത്ത കൊക്കെയ്ന്‍, മെത്താഫിറ്റമിന്‍, ഹൈബ്രിഡ് കഞ്ചാവ് എന്നിവ വിദേശത്തു നിന്നാണ് എത്തിച്ചതെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. സംഭവത്തില്‍ കസ്റ്റംസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read:

ചൈനയിലേക്ക് കടത്താൻ ശ്രമിച്ച എട്ട് കോടി രൂപ വിലമതിക്കുന്ന രക്തചന്ദനം പിടികൂടി

rep image

കൊച്ചി തുറമുഖം വഴി ചൈനയിലേക്ക് കടത്താൻ ശ്രമിച്ച എട്ട് കോടി രൂപ വിലമതിക്കുന്ന രക്തചന്ദനം ഡി.ആർ.ഐ പിടികൂടി. കൊച്ചി സോണൽ യൂണിറ്റ് നടത്തിയ പരിശോധനയിലാണ് 512 കിലോ രക്തചന്ദനം പിടിച്ചെടുത്തത്. റബ്ബർ കോർ വെനീർ ഷീറ്റുകൾ എന്ന വ്യാജേന ചൈനയിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങിയ കണ്ടെയ്നറിലാണ് രക്തചന്ദനം ഒളിപ്പിച്ചിരുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വെനീർ ഷീറ്റുകൾക്കിടയിൽ പ്രത്യേകം തയാറാക്കിയ അറകളിൽ നിന്നാണ് ചന്ദനത്തടികൾ കണ്ടെടുത്തത്. കസ്റ്റംസ് നിയമപ്രകാരം രക്തചന്ദനവും അതോടൊപ്പമുണ്ടായിരുന്ന മറ്റു സാധനങ്ങളും ഉദ്യോഗസ്ഥർ കണ്ടുകെട്ടി.

also read:

ജനറൽ സീറ്റിൽ വനിതകളെ മത്സരിപ്പിച്ചതിൽ മുസ്ലിം ലീഗിനെ എതിര്‍ത്ത് സമസ്ത

കോഴിക്കോട്.ജനറൽ സീറ്റിൽ വനിതകളെ മത്സരിപ്പിച്ചതിൽ മുസ്ലിം ലീഗിനെതിരയ സമസ്ത നേതാവ് ഉമർ ഫൈസിയുടെ പ്രസ്താവന,സമസ്തയിൽ ഭിന്നത.ഉമർ ഫൈസിയെ തള്ളി SYS സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ.ഉമർ ഫൈസിയുടെ പ്രസ്താവന ദുരുദ്ദേശപരമെന്ന് അബ്ദുസമദ് പൂക്കോട്ടൂർ വാര്‍ത്താ ചാനലിനോട് പറഞ്ഞു

ലീഗിന്റെ പരാജയം ആഗ്രഹിക്കുന്നവരുടെ ചട്ടുകമായി ഉമർ ഫൈസി മാറി. തെരഞ്ഞെടുപ്പ് ഗോദയിൽ ലീഗിനെ എതിർക്കുന്നത് രാഷ്ട്രീയ പ്രേരിതം.ജനറൽ സീറ്റിൽ സ്ത്രീകളെ മത്സരിപ്പിക്കൽ അനിവാര്യമായി വരുമ്പോൾ പരിഗണിക്കേണ്ടി വരും

വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് മുസ്ലിം ലീഗ്.മതം പറയേണ്ടത് മതപരമായ വേദിയിൽ.എല്ലാവരെയും പരിഗണിക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. സ്ത്രീ ശാക്തീകരണകാലത്ത് ലീഗ് ഇത്തരം തീരുമാനം എടുത്തില്ലെങ്കിൽ പരാജയം നേരിടേണ്ടി വരും. കേന്ദ്ര വഖഫ് ബോഡിലും ഹജ്ജ് കമ്മിറ്റിയിലും വനിതകൾ വരുമ്പോൾ ഇവർ ആരും എതിർക്കാറില്ല. സമസ്ത നിലപാട് പ്രസിഡന്റും സെക്രട്ടറിയും പറയുമെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.

also read:

IIFCL റിക്രൂട്ട്മെന്റ് 2026: 37 ഒഴിവുകൾ, അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനി ലിമിറ്റഡ് (IIFCL) 2026 ലെ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ), ഗ്രേഡ് ബി (മാനേജർ) തസ്തികകളിലായി ആകെ 37 ഒഴിവുകളിലേക്കാണ് സ്ഥിരാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ 10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ആകെ ഒഴിവുകളിൽ 33 എണ്ണം അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്കും നാലെണ്ണം മാനേജർ തസ്തികകളിലുമാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ

റിക്രൂട്ട്മെന്റ് പ്രക്രിയയിൽ ഉദ്യോഗാർത്ഥികളുടെ അറിവും കഴിവുകളും വിലയിരുത്തുന്നതിനായി സ്‌ക്രീനിങ്, എഴുത്തു പരീക്ഷ, പെരുമാറ്റ വിലയിരുത്തൽ(Behavioural Test), അഭിമുഖം എന്നിവ നടത്തും.

വിദ്യാഭ്യാസ യോഗ്യത, അപേക്ഷാ വിശദാംശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ സ്‌ക്രീൻ ചെയ്യുന്നതാണ് ആദ്യ ഘട്ടം. ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാം.

എഴുത്തു പരീക്ഷ: ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് ഭാഷ, റീസണിങ് എബിലിറ്റി, കറന്റ് അഫയേഴ്‌സ്, ഡൊമെയിൻ നോളജ് (പ്രോജക്ട് ഫിനാൻസ് & റിസ്‌ക് മാനേജ്‌മെന്റ്) തുടങ്ങിയ മേഖലകളിലെ ഉദ്യോഗാർത്ഥികളുടെ അറിവും കഴിവുകളും വിലയിരുത്തുകയാണ് ഈ ഘട്ടത്തിൽ ചെയ്യുക.

പെരുമാറ്റ പരീക്ഷ(Behavioural Test): ഉദ്യോഗാർത്ഥിയുടെ വ്യക്തിത്വം, തീരുമാനമെടുക്കാനുള്ള കഴിവുകൾ, ആശയവിനിമയ ശേഷി, തസ്തികയിലേക്ക് ആവശ്യമായ പെരുമാറ്റ രീതി എന്നിവ വിലയിരുത്തുന്നു.

അഭിമുഖം: അവസാന ഘട്ടത്തിൽ, ഉദ്യോഗാർത്ഥികളുടെ പ്രൊഫഷണൽ അറിവ്, പരിചയം, ആശയവിനിമയ ശേഷി, തസ്തികയിലേക്കുള്ള മൊത്തത്തിലുള്ള അനുയോജ്യത എന്നിവ വിലയിരുത്തുന്നു.

പഞ്ചനക്ഷത്ര ഹോട്ടലിൽ വൻ ലഹരി വേട്ട…ഡോക്ടറും അഭിഭാഷകനും അടക്കം യുവതികൾ ഉൾപ്പെട്ട 8 അംഗസംഘം പിടിയിൽ

കൊച്ചി: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വൻ ലഹരി വേട്ട. ഹൈബ്രിഡ് കഞ്ചാവും കൊക്കയ്നും മെത്താഫിറ്റമിനുമായി എട്ട് പേരെ പിടികൂടി. ഡോക്ടറും അഭിഭാഷകനും ഇവന്റ് മാനേജ്മെന്റ് ഉടമയും അടക്കം പിടികൂടിയവരിലുണ്ട്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതികൾ ഉൾപ്പെടെ പിടിയിലായത്.


തിരുവനന്തപുരം ശംഖമുഖം സ്വദേശിയും ഇവന്‍റ് മാനേജ്മെന്‍റ് ഉടമയുമായ ഷാജി ഫെര്‍ണാണ്ടോ, കലൂര്‍ സ്വദേശിയായ ഓസ്റ്റിന്‍ ജോസ്, അഭിഭാഷകനായ രോഹിത് നായര്‍, കൊടുങ്ങല്ലൂര്‍ സ്വദേശി ജിനോ മുരളി, ന്യൂട്രീഷനായ ആലപ്പുഴ നൂറനാട് സ്വദേശി അക്ബര്‍ ഷാ, ദന്ത ഡോക്ടറായ ബെന്‍സി റാവൂത്തര്‍, കൊല്ലം സ്വദേശിയും ഫിസിയോ തെറപ്പിസ്റ്റുമായ സെയ്തലവി ഫാത്തിമ, ഏവിയേഷന്‍ വിദ്യാര്‍ഥിയായ അമല്‍ റൗഫ് എന്നിവരാണ് പിടിയിലായത്.
5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കെയൻ, 0.36 ഗ്രാം മെത്താഫിറ്റമിൻ, 0.44 ഗ്രാം എക്സ്റ്റസി പിൽ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു. ഇവന്റ് മാനേജ്മെന്റ് ഉടമയായ ഷോൺ യുവാക്കൾക്കും വിദ്യാര്‍ഥികൾക്കും മയക്കു മരുന്നുകൾ വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ്.
കടവന്ത്ര എസ്എച്ച്ഒ ആര്‍ ബിജു, എസ്ഐ പി ആര്‍ രാജീവ്, എഎസ്ഐ രാജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ജീവൻ, സുരാജ്, രാകേഷ് ഉദയൻ, റെനി എന്നിവരും ഡാൻസാഫ് എസ്ഐ വിനോജും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Also Read:

കുണ്ടറയിലെ പോലീസ് മർദ്ദനം : എസ് ഐ കിരണിൻ്റെ യൂണിഫോമിലുള്ള ഫോട്ടോ ഷൂട്ടിൻ്റെ ദൃശ്യങ്ങൾ പുറത്ത്

കുണ്ടറയിലെ പോലീസ് മർദ്ദനം : എസ് ഐ കിരണിൻ്റെ യൂണിഫോമിലുള്ള ഫോട്ടോ ഷൂട്ടിൻ്റെ ദൃശ്യങ്ങൾ പുറത്ത്. സ്റ്റേഷനിൽ എത്തിയ യുവാവിനെ ഇടിക്കാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങൾ. ദൃശ്യങ്ങൾ പകർത്തിയത് പോലീസ് സ്റ്റേഷനിലെ എസ് ഐ യുടെ റൂമിൽ നിന്നും

യൂണിഫോമിൽ ഇത്തരം ഫോട്ടോ ഷൂട്ട് നടത്തരുതെന്ന് DGP യുടെ ഉത്തരവ് നിലനിൽക്കെയാണ് എസ് ഐ കിരണിൻ്റെ ഫോട്ടോഷൂട്ട്. എസ് ഐ ഫോട്ടോഷൂട്ട് സ്പെഷ്യൽ ബ്രാഞ്ചും ഉന്നത ഉദ്യോഗസ്ഥരും കണ്ടില്ലെന്ന് നടിച്ചു

also read: