രാവിലെ കൂളായി ഓട്സ് സ്മൂത്തി …സ്ളിം ആകാന്‍ ഇതുമതി ; റസിപ്പി

പ്രഭാത ഭക്ഷണത്തിനു പകരമായി കഴിക്കാവുന്ന ഒരു ഹെൽത്തി വിഭവമാണ് ഓട്സ് സ്മൂത്തി. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് രാവിലെ കഴിക്കാവുന്ന ഒരു ഹെൽത്തി ഭക്ഷണമാണിത്. ഓട്സ് കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു ഹെൽത്തി സ്മൂത്തി പരിചയപ്പെട്ടാലോ.

വേണ്ട ചേരുവകൾ…

പാല്‍              ഒന്നര കപ്പ് ( കാച്ചി പാടനീക്കിയത് )
ഓട്‌സ്            അരക്കപ്പ്
പഴം                2 എണ്ണം (ചെറുപഴം )
സപ്പോര്‍ട്ട /അവക്കാഡോ എന്നിവയും ഇതിൽ ചേർക്കാം
തേന്‍               2 ടീസ്പൂൺ
ഈന്തപ്പഴം     3 എണ്ണം
കശുവണ്ടി – 3 എണ്ണം
ബദാം             5 എണ്ണം

തയ്യാറാക്കുന്ന വിധം…
ഈന്തപ്പഴവും, കശുവണ്ടിയും ബദാമും വെള്ളത്തിൽ അൽപനേരം കുതിർത്തുവയ്ക്കുക.ഓട്സ് ചെറുതീയിലിട്ട് ഫ്രൈ ആക്കുക. തണുത്ത ശേഷം പാൽ, ഈന്തപ്പഴം,കശുവണ്ടി, ബദാം, തേൻ , പഴം (സപ്പോർട്ട, അവക്കാഡോ ) എന്നിവ മിക്സിയിൽ നന്നായി അടിച്ചെടുക്കുക.  ശേഷം ഒരു ഗ്ലാസിലേക്ക് ഒഴിക്കുക. നല്ല തണുപ്പ് വേണം എന്നുള്ളവർക്ക് ഐസ്‌ക്യൂബ്‌സ് ചേർത്ത് ഉപയോഗിക്കാം.

Advertisement