കോവൂരില്‍ ഭാര്യയെ വെട്ടിവീഴ്ത്തിയശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Advertisement

കോവൂര്‍. ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. കോവൂര്‍ ഗവ എല്‍പിഎസിന് സമീപം താമസിക്കുന്ന പട്ടകടവ് ആന്റണി കോട്ടേജില്‍ ബിനു(45)ആണ് മരിച്ചത്. ഭാര്യ ലീനയെ വെട്ടി മാരകമായി പരുക്കേല്‍പ്പിച്ചശേഷം വാടക വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

ലീനയെ ഗുരുതരനിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കഴുത്തിലും കൈകാലുകളിലും വെട്ട് ഏറ്റിട്ടുണ്ട്. കൈപ്പത്തിലെ വെട്ട് ഏറെ ഗുരുതരമാണ്, ഇവരെ മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് അയച്ചു. വൈകിട്ടാണ് സംഭവം. ലീന ഇസ്രയേലില്‍ ജോലിയിലായിരുന്നു ഒരാഴ്ച മുമ്പാണ് ഇവര്‍ നാട്ടിലെത്തിയത്. ഇവര്‍ക്ക് രണ്ടുമക്കളുണ്ട്.

Advertisement