തിരുവനന്തപുരം: തപാൽ വകുപ്പിന്റെ പുതുക്കിയ വേക്കൻസി നോട്ടിഫിക്കേഷൻ പുറത്തു വന്നു. പോസ്റ്റൽ അസിസ്റ്റന്റ് (CO-RO), പോസ്റ്റൽ അസിസ്റ്റന്റ് (SBCO), പോസ്റ്റൽ അസിസ്റ്റന്റ് (PO), സോർട്ടിംഗ് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള 2022 വർഷത്തേക്കുള്ള (01.01.2022 മുതൽ 31.12.2022 വരെ) ഒഴിവിലേക്കുള്ള LDCE സ്ഥാനക്കയറ്റത്തിന് യോഗ്യരായ ഉദ്യോഗസ്ഥരെ ക്ഷണിക്കുന്നു.

നാലു തസ്തികകൾക്കും കൂടി 300-ൽ അധികം ഒഴിവുകളാണുള്ളത്. പോസ്റ്റൽ അസിസ്റ്റന്റ് (PO) UR – 153, SC വിഭാഗത്തിന് 101 ഒഴിവുകളും ST വിഭാഗത്തിന് 51 ഒഴിവുകളും ആകെ 305 ഒഴിവുകളുമാണുള്ളത്. പോസ്റ്റൽ അസിസ്റ്റന്റ് (CO-RO) ഒരു ഒഴിവും, പോസ്റ്റൽ അസിസ്റ്റന്റ് (SBCO) മൂന്ന് ഒഴിവുകളും സോർട്ടിങ് അസിസ്റ്റന്റ് UR – 13 ഒഴിവുകളും, SC – 3 ഒഴിവുകളും, ST – ഒരു ഒഴിവുമാണുള്ളത്.

പോസ്റ്റൽ അസിസ്റ്റന്റ് (CO-RO), പോസ്റ്റൽ അസിസ്റ്റന്റ് (SBCO), പോസ്റ്റൽ അസിസ്റ്റന്റ് (PO), സോർട്ടിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള പ്രമോഷൻ പറ്റിയുള്ള വിജ്ഞാപനമാണിത്. അവധിയിലും ഡെപ്യൂട്ടേഷനിലും ഉള്ള ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാവർക്കും ഇത് ബാധകമാണ്.