Home Lifestyle Health & Fitness പ്രമേഹരോഗികൾ വൃക്കകളെ സംരക്ഷിക്കാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

പ്രമേഹരോഗികൾ വൃക്കകളെ സംരക്ഷിക്കാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

Advertisement

വൃക്കരോഗം ഉണ്ടാവുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് പ്രമേഹം. തുടക്കത്തിൽ ലക്ഷണങ്ങളൊന്നും കാണിക്കാതെയാണ് പലപ്പോഴും ഈ രോഗം വൃക്കകളെ ബാധിക്കുന്നത്. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഭക്ഷണക്രമത്തിനും വലിയ പങ്കുണ്ട്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

ഉപ്പിന്റെ അമിത ഉപയോഗം കുറയ്ക്കുക

പാക്കറ്റ് ഭക്ഷണങ്ങൾ, പലഹാരങ്ങൾ, അച്ചാറുകൾ, ഇൻസ്റ്റന്റ് ഭക്ഷണങ്ങൾ എന്നിവയിലെല്ലാം വലിയ അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ ഉപ്പ് കൂടുന്നത് വെള്ളം കെട്ടിക്കിടക്കാനും രക്തസമ്മർദ്ദം വർദ്ധിക്കാനും കാരണമാകും. ഇത് വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുന്നു.

പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുക

ചിപ്സ്, ഫ്രോസൺ ഭക്ഷണങ്ങൾ, ഇൻസ്റ്റന്റ് നൂഡിൽസ്, പായ്ക്കറ്റ് ഇറച്ചി എന്നിവയിൽ സോഡിയം, അനാരോഗ്യകരമായ കൊഴുപ്പ്, പ്രിസർവേറ്റീവുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ സ്ഥിരമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും വൃക്കരോഗം ഉണ്ടാവാനും കാരണമാകും.

പ്രോട്ടീന്റെ അളവിൽ നിയന്ത്രണം

ശരീരത്തിന് പ്രോട്ടീൻ അത്യാവശ്യമാണെങ്കിലും, ഡോക്ടറുടെ നിർദ്ദേശമില്ലാതെ അമിതമായി പ്രോട്ടീൻ കഴിക്കുന്നത് വൃക്കകൾക്ക് ദോഷം ചെയ്യും.

മധുരം അടങ്ങിയ ഭക്ഷണങ്ങൾ നിയന്ത്രിക്കുക

മൈദ കൊണ്ടുണ്ടാക്കിയ വൈറ്റ് ബ്രെഡ്, മധുരപലഹാരങ്ങൾ, കൃത്രിമ മധുരം ചേർത്ത പാനീയങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കുന്നവയാണ്. ഇത് വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കും.

ധാരാളം വെള്ളം കുടിക്കുക

ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും വൃക്കകളുടെ സുഗമമായ പ്രവർത്തനത്തിനും ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here