സണ്ണി ലിയോണി വെബ്ബ് സീരിസിലൂടെ വീണ്ടും മലയാളത്തില്‍

ബോളിവുഡ് താരം സണ്ണി ലിയോണി വെബ്ബ് സീരിസിലൂടെ വീണ്ടും മലയാളത്തില്‍ എത്തുന്നു. നവാഗതനായ സതീഷ് കഥയും സംവിധാനവും നിര്‍വഹിക്കുന്ന ‘പാന്‍ ഇന്ത്യന്‍ സുന്ദരി’ എന്ന സീരിസിലൂടെയാണ് സണ്ണി ലിയോണി മലയാളത്തില്‍ എത്തുന്നത്.
എച്ച്ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീന പ്രതാപന്‍ നിര്‍മ്മിക്കുന്ന ‘പാന്‍ ഇന്ത്യന്‍ സുന്ദരി’യുടെ തിരക്കഥ പ്രിന്‍സി ഡെന്നിയും ലെനിന്‍ ജോണിയും ചേര്‍ന്നാണ് തയാറാക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സീരിസ് റിലീസ് ചെയ്യും. എച്ച്ആര്‍ ഒടിടിയിലൂടെയാണ് സീരിസ് പ്രദര്‍ശനത്തിന് എത്തുക. മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷന്‍ ത്രില്ലര്‍ സീരിസാണ് ‘പാന്‍ ഇന്ത്യന്‍ സുന്ദരി’. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാര്‍ ആകുന്ന ഈ സീരീസില്‍ മണിക്കുട്ടന്‍, ജോണി ആന്റണി, ജോണ്‍ വിജയ്, ഭീമന്‍ രഘു, സജിത മഠത്തില്‍, കോട്ടയം രമേശ് ,അസീസ് നെടുമങ്ങാട്, ഹരീഷ് കണാരന്‍, നോബി മര്‍ക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

Advertisement