ചൂടന്‍ പ്രേതമായി സണ്ണി ലിയോണി; ഓ മൈ ഗോസ്റ്റ് ടീസര്‍

ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണി പ്രധാന വേഷത്തിലെത്തുന്ന തമിഴ് ഹൊറര്‍ കോമഡി ചിത്രം ഓ മൈ ഗോസ്റ്റ് ടീസര്‍ എത്തി. ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും ചൂടന്‍ പ്രേതം എന്ന വിശേഷണത്തോടെയാണ് സണ്ണിയെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

താരത്തിന്റെ പുതിയ ലുക്കും പ്രകടനവും ആരാധകരുടെ മനം കവരുകയാണ്. ആര്‍. യുവന്‍ ആണ് തിരക്കഥയും സംവിധാനവും. യോഗി ബാബു, സതീഷ്, രമേഷ് തിലക് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Advertisement