ഫ്ലോറൽ സാരിയിൽ സുന്ദരിയായി സുജാത മോഹൻ; 60ലും ചെറുപ്പമെന്ന് ആരാധകർ

Advertisement

ഗായിക സുജാത മോഹന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വെളുപ്പിൽ പിങ്ക് പൂക്കളുള്ള ഫ്ലോറൽ സാരി ധരിച്ചുള്ള ചിത്രങ്ങളാണിത്. ‘വെളുപ്പ്, എല്ലാ വര്‍ണങ്ങളുടെയും രാജ്ഞി’ എന്ന അടിക്കുറിപ്പോടെയാണ് സുജാത ചിത്രങ്ങൾ പങ്കിട്ടത്.

വെളുത്ത മുത്തുകൾ പിടിപ്പിച്ച് നടുവിൽ ചുവന്ന കല്ലുള്ള ചോക്കറും അതിനു യോജിക്കുന്ന ചെറിയ കമ്മലുമാണ് സുജാത മോഹൻ സാരിക്കൊപ്പം അണിഞ്ഞത്. സിംപിൾ ഹെയർസ്റ്റൈൽ ഗായികയുടെ ലുക്ക് പൂർണമാക്കുന്നു. വിനയ ജോണിയാണ് സുജാതയുടെ സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു. 60ാം വയസ്സിലും ചെറുപ്പത്തിന്റെ പ്രസരിപ്പാണ് സുജാതയ്ക്കെന്ന് ആരാധകർ കുറിക്കുന്നു.

പാട്ടിന് എന്ന പോലെ സുജാതയുടെ വസ്ത്രധാരണരീതിക്കും ആരാധകർ ഏറെയാണ്. സാരി ലുക്കിൽ വ്യത്യസ്തങ്ങളായ പരീക്ഷണങ്ങളും ഗായിക നടത്താറുണ്ട്. വസ്ത്രത്തിന് അനുയോജ്യമായ രീതിയിൽ ആഭരണങ്ങളും മറ്റും അണിയാൻ സുജാത എപ്പോഴും ശ്രദ്ധിക്കാറുമുണ്ട്. സ്റ്റൈലിഷ് ലുക്കിൽ നടക്കാൻ തനിക്ക് ഏറെ ഇഷ്ടമാണെന്ന് ഗായിക മുൻപ് അഭിമുഖങ്ങളിലുൾപ്പെടെ വെളിപ്പെടുത്തിയിരുന്നു. അമ്മയുടെ സ്റ്റൈലുകൾ തന്നെ അദ്ഭുതപ്പെടുത്താറുണ്ടെന്ന് ശ്വേതയും തുറന്നു പറഞ്ഞിട്ടുണ്ട്.

Advertisement