‘എന്നെ കഷണ്ടിയില്‍ കാണാന്‍ നിങ്ങള്‍ക്ക് ഇനി അവസരം ലഭിക്കില്ല’… ഇതിലാണ് ആദ്യമായും അവസാനമായും എന്നെ നിങ്ങള്‍ക്ക് ഇങ്ങനെ കാണാനാവുക… ജവാന്‍ പ്രമോഷന്‍ പരിപാടിയില്‍ ഷാരുഖ് ഖാന്‍

ഷാരുഖ് ഖാന്‍ ചിത്രം ജവാന്‍ സെപ്റ്റംബര്‍ 7ന് തീയേറ്ററുകളില്‍ എത്തുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിനായി ആരാധകര്‍ കാത്തിരിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വ്യത്യസ്ത ലുക്കുകളിലാണ് ട്രയിലറില്‍ ഷാരുഖിനെ കാണുന്നത്. കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മൊട്ടയടിച്ചുള്ള താരത്തിന്റെ ലുക്കാണ്. താരം ആദ്യമായാണ് മൊട്ടയടിച്ച ലുക്കില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഇനി ഒരിക്കലും തന്നെ ഇങ്ങനെ കാണാനാവില്ല എന്നാണ് ഷാരുഖ് പറയുന്നത്.
സിനിമയില്‍ എനിക്ക് കഷണ്ടി പോലും ഉണ്ട്, അത് എന്റെ ജീവിതത്തില്‍ ഒരിക്കലും നടക്കാത്ത കാര്യമാണ്. ഇതിലാണ് ആദ്യമായും അവസാനമായും എന്നെ നിങ്ങള്‍ക്ക് ഇങ്ങനെ കാണാനാവുക. നിങ്ങള്‍ക്കു വേണ്ടി കഷണ്ടിയില്‍ വരെ ഞാന്‍ എത്തി. അതെങ്കിലും കണ്ട് നിങ്ങള്‍ തിയറ്ററില്‍ സിനിമ കാണണം. എന്നെ കഷണ്ടിയില്‍ കാണാന്‍ നിങ്ങള്‍ക്ക് ഇനി അവസരം ലഭിക്കില്ല.- ഷാരുഖ് ഖാന്‍ പറഞ്ഞു. ദുബായില്‍ നടന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. ബുര്‍ജ് ഗലീഫയില്‍ ജവാന്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രം മാസ് ആക്ഷന്‍ എന്റര്‍ടെയ്നറായാണ് എത്തുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

Advertisement