പ്രതീക്ഷിക്കുന്നതിലും 10 മടങ്ങ് മികച്ചതായിരിക്കും ഇന്ത്യന്‍ 2: സിദ്ധാര്‍ത്ഥ്

കമല്‍ഹാസന്‍ ചിത്രം ഇന്ത്യന്‍ 2 എത്തുക വമ്പന്‍ സര്‍പ്രൈസുകളോടെയായിരിക്കുമെന്ന് നടന്‍ സിദ്ധാര്‍ത്ഥ്. ആരാധകര്‍ പ്രതീക്ഷിക്കുന്നതിലും 10 മടങ്ങ് മികച്ചതായിരിക്കും ഇന്ത്യന്‍ 2 എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. പുതിയ ചിത്രം ടക്കറിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടയിലാണ് സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.
കമല്‍ഹാസന്‍, ശങ്കര്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ഇന്ത്യന്‍ 2 പോലെ ഒരു സിനിമയുടെ ഭാഗമാകുന്നത് ഭാഗ്യം ആണെന്നും അദ്ദേഹം പറഞ്ഞു.

Advertisement