‘മലൈക്കോട്ടൈ വാലിബന്‍’ ട്വിസ്‌റ്റോട് ട്വിസ്റ്റ്

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബന്‍’ എന്ന ചിത്രം ഏറെ ആകാംക്ഷയോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്തുവിട്ടത് ആരാധകര്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ മോഹന്‍ലാല്‍ ഇരട്ട വേഷത്തിലാണ് എത്തുന്നതെന്ന റിപ്പോര്‍ട്ടാണ് ചിത്രത്തെ സംബന്ധിച്ച് പുറത്തു വരുന്നത്. ട്രെയ്ഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരമനുസരിച്ച് മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാല്‍ ഇരട്ടവേഷത്തിലെത്തുന്നുവെന്ന് ശ്രീധര്‍ പിള്ള ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തിന്റെ ചിത്രീകരണം ചെന്നൈ സ്റ്റുഡിയോയില്‍ പുരോഗമിക്കുകയാണ്. ജൂണ്‍ അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാകും. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement