മുഖ്യമന്ത്രിക്ക് നേരെ യൂത്ത്കോൺഗ്രസ്സ് കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉത്ഘാടനത്തിന് മലയിൻകീഴേക്കുള്ള യാത്രാ മധ്യേ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം.തച്ചോട്ടുകാവിൽ വെച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത്കോൺഗ്രസ്സ് പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.AI ക്യാമറ അഴിമതി ആരോപിച്ചാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്.

Advertisement