സിനിമക്കാരാണോ ലഹരി കൊണ്ടുവന്നത്? പൊട്ടിത്തെറിച്ച് ഷൈന്‍ ടോം ചാക്കോ

Advertisement

സിനിമാ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പൊട്ടിത്തെറിച്ച് ഷൈന്‍ ടോം ചാക്കോ. ഡ്രഗ്‌സ് കണ്ടുപിടിച്ചത് സിനിമക്കാരോ ചെറുപ്പക്കാരോ ആണോ എന്ന് ഷൈന്‍ ടോം ചോദിച്ചു. ‘ഈ ഡ്രഗ്‌സ് ഒക്കെ കണ്ടുപിടിച്ചിട്ട് എത്രകാലമായി? ലോകത്തിന്റെ ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ഇവിടെയുള്ള ചെറുപ്പക്കാരോ സിനിമാക്കാരോ ആണോ? അങ്ങനെ പറയുന്ന ആള്‍ക്കാരോട് നിങ്ങള്‍ ചോ?ദിക്കണം. ഇത് ഇപ്പോഴത്തെ ചെറുപ്പക്കാരോ സിനിമാക്കാരോ കൊണ്ടുവന്നതല്ല. മക്കളുടെ കയ്യില്‍ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കള്‍ ചോദിക്കണം അന്വേക്ഷിക്കണം ഷൈന്‍ പറഞ്ഞു.
വി. കെ. പ്രകാശിന്റെ ലൈവ് എന്ന സിനിമയുടെ പ്രീമിയര്‍ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്തകളെ കച്ചവടവത്കരിച്ചെന്നും, കച്ചവടവത്കരണത്തിന്റെ ഭാഗമായാണ് അരമണിക്കൂര്‍ മാത്രമുണ്ടായിരുന്ന വാര്‍ത്തകള്‍ മുഴുവന്‍ സമയ സംപ്രേക്ഷണം ആരംഭിച്ചതെന്നും ഷൈന്‍ കുറ്റപ്പെടുത്തി. സത്യമാണെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ കള്ളം വില്‍ക്കുകയാണെന്നും ഷൈന്‍ ആരോപിച്ചു.

Advertisement