പി എസ് സി വിവിധ തസ്തികകളിൽ ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു

പി എസ് സി വിവിധ തസ്തികകളിൽ ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു. ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം: അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സംഹിത, സംസ്‌കൃത ആൻഡ് സിദ്ധാന്ത, മെഡിക്കല്‍ ഓഫീസര്‍( വിഷ ), സോയില്‍ സര്‍വ്വേ ഓഫീസര്‍ / റിസര്‍ച്ച് അസിസ്റ്റന്റ് / കാര്‍ട്ടോഗ്രാഫര്‍ / ടെക്‌നിക്കല്‍ അസിസ്റ്റന്റ്, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍), ലൈബ്രറേറിയന്‍ ഗ്രേഡ് III, അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) (തസ്തികമാറ്റം മുഖേന) ,സ്റ്റിവാർഡ്, പാർട്ട്‌ I (ജനറൽ കാറ്റഗറി )അഗ്രികള്‍ച്ചറല്‍ ഓഫീസര്‍, പാർട്ട്‌ II(സൊസൈറ്റി കാറ്റഗറി ) അഗ്രികൾച്ചറൽ ഓഫീസർ, അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ്, പ്ലംബര്‍, ഇലക്ട്രീഷ്യന്‍.

ജനറല്‍ റിക്രൂട്ട്‌മെന്റ് – ജില്ലാതലം:എല്‍പി സ്‌കൂള്‍ ടീച്ചര്‍ (കന്നട മാധ്യമം). സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- സംസ്ഥാനതലം: അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ലോ (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് – പട്ടികവര്‍ഗ്ഗക്കാരില്‍ നിന്ന് മാത്രം ), ഇന്‍സ്‌പെക്ടര്‍ ഓഫ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഗ്രേഡ് II (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് – പട്ടികജാതി/പട്ടികവര്‍ഗ്ഗം). സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- ജില്ലാതലം; ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്‌സ് (പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമായുള്ള പ്രത്യേക നിയമനം). എന്‍ സി എ റിക്രൂട്ട്‌മെന്റ്- സംസ്ഥാനതലം:മൂന്നാം എന്‍.സി.എ വിജ്ഞാപനം: – ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) അറബിക്, ഒന്നാം എന്‍.സി.എ വിജ്ഞാപനം: ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്/ അക്കൗണ്ടന്റ്, കാഷ്യര്‍ /ക്ലര്‍ക്ക് കം -അക്കൗണ്ടന്റ് / II ഗ്രേഡ് അസിസ്റ്റന്റ്.

എന്‍.സിഎ റിക്രൂട്ട്‌മെന്റ്- ജില്ലാതലം: എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (കന്നട മാധ്യമം), ഫീമെയില്‍ വാര്‍ഡന്‍. ആറാം എന്‍.സി.എ വിജ്ഞാപനം: പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍(അറബിക് ). പത്താം എന്‍. സി.എ വിജ്ഞാപനം:പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്). രണ്ടാം എന്‍.സി.എ വിജ്ഞാപനം: കുക്ക്. രണ്ടാം എന്‍.സി.എ വിജ്ഞാപനം: ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്‌സ് (വിമുക്തഭടന്മാര്‍ മാത്രം). രണ്ടാം എന്‍.സി.എ വിജ്ഞാപനം പാര്‍ട്ട്-രണ്ട് (സൊസൈറ്റി ക്വോട്ട )ഡ്രൈവര്‍. ഒന്നാം എന്‍.സി.എ വിജ്ഞാപനം പാര്‍ട്ട് -II പ്യൂണ്‍/ വാച്ച്മാന്‍.

അപേക്ഷ ഓണ്‍ലൈനിലൂടെ മാത്രം അയക്കേണ്ടതാണ്. പ്രായം 01.01.2023 അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2023 മെയ് 31 അർധരാത്രി 12 മണി വരെ. വിജ്ഞാപനം 29.04.2023 ലെ അസാധാരണ ഗസറ്റിലും കമ്മീഷന്റെ www.keralapsc.gov.in എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് ഉദ്യോഗാര്‍ത്ഥികള്‍ വിജ്ഞാപനം വായിച്ചു നോക്കേണ്ടതാണ്. വിജ്ഞാപനത്തിന് അനുസൃതമായല്ലാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരസിക്കപ്പെടുന്നതാണെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ സെക്രട്ടറി അറിയിച്ചു.

Advertisement