ഇന്‍സ്റ്റ ഗ്രാം ഫോളോവേഴ്സില്‍ പുതിയ റെക്കോര്‍ഡുമായി വിരാട് കോഹ്ലി

Advertisement

ഇന്‍സ്റ്റഗ്രാമില്‍ വിരാട് കോഹ്ലിയെ പിന്തുടരുന്നവരുടെ എണ്ണം 25 കോടിയായി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യന്‍ വ്യക്തിത്വമെന്ന അപൂര്‍വ നേട്ടമാണ് കോഹ്ലി സ്വന്തമാക്കിയത്.
നേരത്തെ ഇന്‍സ്റ്റയില്‍ 10 കോടി ഫോളോവേഴ്‌സ് ആയപ്പോഴും, 20 കോടി ഫോളോവേഴ്സ് ആയപ്പോഴും കോഹ്ലി നേട്ടം സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി രണ്ട് തവണയും കോഹ്ലി മാറി.
25 കോടിക്ക് മുകളില്‍ ഫോളോവേഴ്സുള്ള മൂന്നാമത്തെ കായിക താരമാണ് കോഹ്ലി. പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഒന്നാമത്. താരത്തിന് 58.5 കോടി ഫോളോവേഴ്സുണ്ട്. ഫോളോവേഴ്സിന്റെ എണ്ണം 50 കോടി കടന്ന ഏക വ്യക്തിയും ക്രിസ്റ്റിയാനോയാണ്.

Advertisement