‘കൊള്ള’യുമായി രജിഷ വിജയനും പ്രിയ വാര്യരും

രജിഷ വിജയന്‍, പ്രിയ വാര്യര്‍, വിനയ് ഫോര്‍ട്ട് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സൂരജ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം ‘കൊള്ള’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ പിറന്ന കഥക്ക് തിരക്കഥയെഴുതിയിരിക്കുന്നത് ഡോക്ടര്‍മാരായ ജാസിം ജലാലും നെല്‍സന്‍ ജോസഫും ചേര്‍ന്നാണ്.
രജീഷ് പ്രൊഡക്ഷന്റെ ബാനറില്‍ കെവി രജീഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രവി മാത്യു പ്രൊഡക്ഷന്‍സും ചിത്രവുമായി സഹകരിക്കുന്നു. അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജിയോ ബേബി, ഷെബിന്‍ ബെന്‍സണ്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ക്യാമറ രാജവേല്‍ മോഹനാണ്.

Advertisement