ദയാവധത്തിന്‍റെ കാണാപ്പുറങ്ങള്‍,സ്വഛന്ദമൃത്യു

Advertisement

നിഷ്ക്രിയ ദയാവധത്തിന് ഉപാധികളോടെ അനുമതി നൽകിയ സുപ്രീം കോടതി ഉത്തരവും മാർഗ നിർദ്ദേശങ്ങളും ഇന്ത്യയിൽ വലിയ രീതിയിൽ ചർച്ച ചെയ്ത ഒരു സംഭവമാണ്.
ദയാവധത്തിന്‍റെ അകവുംപുറവും വിലയിരുത്തുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം
നാട്ടുകാരും മറ്റുള്ളവരും എല്ലാം ഒരുപോലെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു വ്യക്തി ആണ് തിലകൻ മാഷ്.
നാട്ടിലെ പ്രധാന ഹൈ സ്കൂൾ അധ്യാപകൻ ആയിരുന്ന തിലകൻ മാഷിൻ്റെ കഥയാണ് സിനിമ പറയുന്നത്.
ഒരു പ്രത്യേക സാഹചര്യത്തിൽ മറ്റുള്ളവരെ ഞെട്ടിച്ചു കൊണ്ട് ദയാവധത്തിന് കോടതിയെ സമീപിക്കുന്ന തിലകൻ മാഷ്. തിലകൻ മാഷ് ദയാവധത്തിന് അപേക്ഷിക്കാനുള്ള കാരണങ്ങളും തുടർന്ന് മാഷിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളും ആണ് സിനിമയുടെ പ്രമേയം.


സ്വഛന്ദ മൃത്യു എന്ന ടൈറ്റിലിനോട് വളരെ നീതിപുലർത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.
കുടുംബബന്ധങ്ങളുടെ ആഴവും സ്നേഹവും പ്രശ്നങ്ങളും എല്ലാം സിനിമയിൽ പ്രേക്ഷകരോട് സംവദിക്കുന്നുണ്ട്.
പുതുതലമുറക്ക് മുന്നിൽ വലിയൊരു സന്ദേശം തന്നെ സിനിമ നൽകുന്നുണ്ട്.
കാന്താരം എന്ന സിനിമക്ക് ശേഷം ഷാൻ കേച്ചേരി സംവിധാനം നിർവഹിക്കുന്ന സിനിമക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സുധിൽ ലാൽ , നജ്മുദീൻ, ഷാൻ എന്നിവർ ചേർന്നാണ്.
ശ്യാം ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

എയിം അലെർട് പ്രൊഡക്ഷൻ ബാനറില്‍ നിർമാണം ഡോക്ടർ അഞ്ജലി.
ക്യാമറ. ശ്യാം. എഡിറ്റർ ഷിനോ ഷാബി. സംഗീതം
നവ്നീത്. ആര്‍ട് സാബു എം രാമൻ.
മേക്കപ്പ് അശ്വതി. കോസ്റ്റ്യൂം വിനു ലാവണ്യ. ഗാന രചന :ജോഫി തരകൻ.
പ്രൊഡക്ഷൻ കൺട്രോളർ ദീപു എസ് കുമാർ.
സ്റ്റിൽസ് ശ്യാം ജിത്തു. ഡിസൈൻ സൂരജ് സുരൻ. ലീഗൽ അഡ്വൈസർ. അഡ്വ.മൊഹ സിയാദ്.
ചീഫ് അസോസിയേറ്റ്സ് വിഷ്ണു കലഞ്ഞൂർ.
അസിസ്റ്റന്റ് ഡയറക്റ്റേഴ്സ്. അഖിൽ സുധിലാൽ. നിക്സണ്‍.റിനു. സൽമാൻ
പിആര്‍ഒ അജയ്തുണ്ടത്തില്‍ മീഡിയ കോർഡിനേറ്റർ ഷെജിന്‍ ആലപ്പുഴ.
അഭിനയിച്ചവർ. ശിവജി ഗുരുവായൂർ,ജയരാജ്‌ വാരിയർ,ഡോ സൈനുദീൻ പട്ടാഴി,ജയകുമാർ പയ്യൻസ്,മോളി (ചാളമേരി ),കോട്ടയം സോമരാജ്,പുതുമുഖങ്ങൾ ആയ ഹാബിസ് കുറേഷി,ആഷിഷ്,ശ്രീകല ശ്യാംകുമാർ,അർച്ചന,ധന്യ,അർഷാദ്

Advertisement