തങ്കം നാളെ പ്രദര്‍ശനത്തിന് എത്തുന്നു, ബുക്കിംഗ് ആരംഭിച്ചു

Advertisement

സഹീദ് അറഫാത്ത് സംവിധാനം ചെയ്ത മലയാളം ക്രൈം ഡ്രാമ തങ്കം നാളെ പ്രദര്‍ശനത്തിന് എത്തുന്നു, ബുക്കിംഗ് ആരംഭിച്ചു.
, ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രിനിഷ് പ്രഭാകരനാണ് ചിത്രത്തിന്റെ സഹസംവിധായകന്‍. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.
ദിലീഷ് പോത്തന്റെ ജോജിയില്‍ സഹസംവിധായകനായിരുന്ന സഹീദ് അറാഫത്താണ് തങ്കം സംവിധാനം ചെയ്യുന്നത്. 2017-ല്‍ പുറത്തിറങ്ങിയ തീരം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാനം ചെയ്തത്. ശ്യാം പുഷ്‌കരന്‍ തിരക്കഥയെഴുതിയ തങ്കം ഒരു ക്രൈം ഡ്രാമയായാണ് കണക്കാക്കപ്പെടുന്നത്. ഗൗതം ശങ്കര്‍ ഛായാഗ്രഹണവും ബിജിബാല്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. കിരണ്‍ ദാസ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.

Advertisement