സിനിമയിൽ നിന്ന് അപ്രത്യക്ഷമാകാൻ കാരണമിത് തുറന്ന് പറഞ്ഞ് മഹിമ

മലയാളികൾക്ക് സുപരിചിതയായ നടിയാണ് മഹിമ. നിരവധി സിനിമകളിലും പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട് മഹിമ. അഭിനയത്തിൽ നിന്ന് ഒരിടവേളയെടുത്ത ശേഷം തിരികെ വന്നിരിക്കുകയാണ് മഹിമ.

സിനിമാ മേഖലയിൽ നിന്ന് താൻ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച്‌ ഈയ്യടുത്ത് മഹിമ തുറന്ന് പറഞ്ഞിരുന്നു. കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുകയാണ് മഹിമ ഇപ്പോൾ.

അഭിമുഖത്തിൽ ഇൻഡസ്ട്രിയിൽ നിലനിൽക്കുന്ന കാസ്റ്റിങ് കൗച്ചിനെക്കുറിച്ചു തുറന്നു പറയുകയാണ് നടി. താൻ പല കാര്യങ്ങളും തുറന്നു പറയുന്ന കൂട്ടത്തിലാണ്. ചെറുപ്പം മുതലേ അതാണ് ശീലം. അത് ആക്‌സ്‌പെറ്റ് ചെയ്യാൻ പറ്റുന്ന വർക്കുകൾ മാത്രമേ ഞാൻ ചെയ്തിട്ടൊള്ളൂവെന്നും മഹിമ പറയുന്നുണ്ട്. തുടർന്ന് വായിക്കാം.

എന്തുകൊണ്ടാണ് സിനിമകളിൽ നിന്ന് മാറി നിന്നതെന്ന ചോദ്യത്തിന് മഹിമ നൽകുന്ന മറുപടി ഞാൻ ഒതുങ്ങിയതല്ല, എന്നെ ഒതുക്കിയതാണെന്നായിരുന്നു. എന്നാൽ എനിക്ക് അതിൽ അൽപ്പം പോലും മനസ്താപം ഇല്ലെന്നും മഹിമ പറയുന്നു. നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന ആഗ്രഹമുണ്ട്, എന്നാൽ അതിനായി തന്റെ വ്യക്തിത്വം പണയം വെക്കാൻ തയ്യാറല്ലെന്നാണ് മഹിമ പറയുന്നത്.

നേരിട്ട് കോൾ വരും. എനിക്ക് നേരിട്ട് സംസാരിക്കാനുണ്ട്, റൂമിലേക്ക് വരൂ എന്നൊക്കെ പറഞ്ഞു വിളിക്കും. എന്നാൽ താൻ ഇല്ലെന്ന് വ്യക്തമായി തന്നെ പറയുമെന്നും മഹിമ പറയുന്നത്. എന്നാൽ ഇത് മൂലം പിന്നീട് തനിക്ക് പറഞ്ഞ കഥാപാത്രം ആയിരിക്കില്ല തരുന്നതെന്നും മഹിമ ഓർക്കുന്നു. ലൊക്കേഷിനിലെത്തി, മേക്കപ്പിടുമ്പോഴായിരിക്കും അറിയുക. ഷോട്ട് റെഡിയായി, മറ്റ് ആർട്ടിസ്റ്റുകൾ കാത്തിരിക്കേണ്ടി വരുന്ന ആ സിറ്റുവേഷനിൽ കഥാപാത്രം ഏറ്റെടുക്കേണ്ടതായി വരുമെന്നും മഹിമ പറയുന്നു.

ഇത്തരത്തിൽ പൂർണ തൃപ്തിയില്ലാതെ ചെയ്ത കഥാപാത്രങ്ങളുടെ നീണ്ടൊരു ലിസ്റ്റ് തന്നെയുണ്ടെന്നും മഹിമ പറയുന്നു. ഇൻഡസ്ട്രിയിൽ നിൽക്കുന്ന പലർക്കും അറിയാം ഈ ഇൻഡസ്ട്രി എന്താണ് എന്നുള്ളത്. കോ ആർട്ടിസ്‌റുകളുടെ ഭാവം അവർ വിചാരിച്ചാൽ എനിക്ക് ചാൻസ് ഇല്ലാതാക്കാൻ ആകും എന്നാണെന്നും മഹിമ പറയുന്നു. തന്നോടത് പറഞ്ഞവരുമുണ്ടെന്നും മഹിമ പറയുന്നുണ്ട്.

ഒരു സമയത്ത് സിനിമയിൽ നായകനായി അഭിനയിക്കുകയും കോമഡി കഥാപാത്രങ്ങളിലൂടെ ആളുകളെ കളിയാക്കുകയും ചെയ്ത ഒരു നടൻ ഉണ്ട്. അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്തിട്ടുമുണ്ട്. പിന്നീട് ഒരിക്കൽ ഷോയുടെ ഭാഗമായി അയാളുമായി പ്രവർത്തിക്കേണ്ടി വന്നു. അദ്ദേഹം എന്റെ റൂമിലേക്ക് കയറി വന്നു. എന്റെ കൂടെ അമ്മ ഉണ്ടായിരുന്നു. അമ്മയെ ഡയറക്ടർ വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടാണ് അയാൾ എന്റെ റൂമിലേക്ക് കയറി വരുന്നത്. വളരെ മാന്യമായി ഞാൻ അയാളോട് സംസാരിച്ചു. അവസാനം റൂമിൽ നിന്നും ഇറക്കി വിടേണ്ടി വന്നുവെന്നാണ് മഹിമ പറയുന്നത്.

നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ ഉള്ള വ്യക്തിയല്ല ഞാൻ എന്നും പറഞ്ഞു. ഈ നടന്റെ ഈ പെരുമാറ്റം കാരണം ആ പരിപാടി തന്നെ വേണ്ടെന്നു വെക്കുകയായിരുന്നുവെന്നാണ് മഹിമ പറയുന്നത്. പിന്നീട് ഇത്തരക്കാർ കാരണം എന്റെ അവസരങ്ങൾ വരെ നഷ്ട്ടമായിട്ടുണ്ടെന്നും മഹിമ പറയുന്നു. പിന്നാലെ സിനിമാ മേഖലിയുണ്ടായ മാറ്റത്തെക്കുറിച്ചും മഹിമ സംസാരിക്കുന്നുണ്ട്.

ഇപ്പോൾ അഡ്ജസ്റ്റ്മെന്റ് എന്ന വാക്കിന് പുതിയ ഒരു വാക്ക് പ്രൊഡക്ഷൻ ഫ്രണ്ട്‌ലി അല്ല എന്നാണത്. ആദ്യം എനിക്ക് അത് മനസ്സിലായിരുന്നില്ല. പിന്നീടാണ് എന്താണ് സംഭവം എന്ന് മനസിലാകുന്നതെന്നും മഹിമ പറയുന്നത്. ഇപ്പോൾ നമ്മൾ ഇത് ചിരിച്ചുകൊണ്ട് പറയും പക്ഷേ സംഭവം അത്ര നിസ്സാരമല്ലെന്ന് വ്യക്തമാക്കുകയാണ് മഹിമ.

അനുഭവിക്കുന്നവർക്ക് മാത്രമാണ് അതിന്റെ തീവ്രത അറിയുന്നത്. പേര് ഞാൻ വെളിപ്പെടുത്താത്തത് കുടുംബത്തെ ആലോചിച്ചു മാത്രമാണ്. അവർക്ക് ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ കൊണ്ടാണ് ഞാൻ ആരുടെയും പേര് പറയാത്തത് എന്നും അഭിമുഖത്തിൽ പറയുന്നുണ്ട്.

Advertisement