മികച്ച അഭിപ്രായവുമായി കാപ്പ

കൊച്ചി: ഷാജി കൈലാസ് – പൃഥ്വിരാജ് കൂട്ടുകെട്ടിൽ റിലീസായ കാപ്പ സിനിമ പ്രേമികൾക്ക് തികച്ചും സംതൃപ്തി നൽകുന്നുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എങ്ങും മികച്ച അഭിപ്രായങ്ങളാണ് ഈ സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാധാരണയായി കാണപ്പെടുന്ന ഷാജി കൈലാസിന്റെ ടിപ്പിക്കൽ മാസ് സിനിമ മാത്രമല്ല കാപ്പ. പലഅഭിമുഖങ്ങളിൽ എല്ലാം പൃഥ്വിരാജ് സൂചിപ്പിച്ചതുപോലെ ഷാജി കൈലാസിന്റെ വ്യത്യസ്തമായ മേക്കിങ്ങ് ഇതിൽ കാണാം എന്നത്
പ്രേക്ഷകർ ഏറ്റുപറയുന്നു എന്നതും സത്യസന്ധമാണ്.
തിരുവനന്തപുരത്ത് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി കൃത്യമായിത്തന്നെ ഈ സിനിമ അതിന്റെ മികവ് പുലർത്തിയിട്ടുണ്ട്. കൊട്ടമധു എന്ന കഥാപാത്രം പൃഥ്വിരാജിന്റെ കരങ്ങളിൽ ഭദ്രമാണ് മാസും ക്ലാസും ചേർത്ത് പ്രഷർക്കിഷ്ടപ്പെടുന്ന വിധത്തിൽ തന്നെയാണ് സിനിമയുടെ മേക്കിങ്.
ഇത്രയും വർഷങ്ങളിൽ കണ്ടുവന്നിരുന്ന ഷാജി കൈലാസ് മേക്കിങ്ങ് അല്ല ചിത്രത്തിലുള്ളത്. ഷോട്ട് മേക്കിങ്ങിൽ പോലും വ്യത്യസ്തത പുലർത്താൻ നിർബന്ധപൂര്വമായ ശ്രമം ചിത്രത്തിൽ ഉടനീളം കാണാം. ആസിഫ് അലി തന്റെ അഭിനയ ജീവിതത്തിൽ മറ്റൊരു നാഴികക്കല്ലു കൂടിയായി ചേർക്കപ്പെടുന്ന ചിത്രമാണ് കാപ്പ. ഇമോഷണൽ രീതിയിലും ചിത്രം അതേ നിലയ്ക്ക് മുന്നോട്ട് പോകുന്നുണ്ട്.
സാധാരണയായി ഷാജി കൈലാസ് ചിത്രത്തിൽ ഇല്ലാത്തത് പലതും ചിത്രത്തിൽ ഉള്ളതുകൊണ്ട് തന്നെ ഒരു ഫ്രഷ്നസ് ചിത്രത്തിനുണ്ട്.ജഗദീഷിന്റെ കരിയറിലെമറ്റൊരു തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. ഒരു അഭിനേതാവ് എന്ന നിലയിൽ ദിലീഷ് പോത്തൻ തന്റെ പ്രകടനം മികച്ചതാക്കി.സ്ത്രീ
കഥാപാത്രങ്ങളിൽ അന്ന ബെന്നും അപർണ ബാലമുരളിയും മത്സരിച്ച് അഭിനയിച്ചു എന്ന് വേണം പറയാൻ. ആക്ഷൻ രംഗങ്ങളിൽ പൃഥ്വിരാജ് തകർത്തിട്ടുണ്ട്.
തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യുന്ന രീതിയിൽ താരങ്ങൾ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. തുടക്കം മുതൽ അവസാനം വരെ ഒരു രീതിക്കും ലാഗ് ചെയ്യുന്നില്ല എന്നതാണ് എടുത്തുപറയേണ്ടത്. സിനിമയുടെ ക്ലൈമാക്സ് പ്രേക്ഷകരെ പല ചിന്തകളിലേക്ക് നയിക്കുന്നു എന്നത് പറയാതെ വയ്യ. ഇതുകൊണ്ടുതന്നെ പ്രേക്ഷകർ കാപ്പയിൽ സംതൃപ്തരാണ്

Advertisement