വിവാഹമോചനം; മുറിവുണങ്ങാൻ എനിക്കൽപ്പം സമയം അനുവദിക്കൂവെന്ന അപേക്ഷയുമായി താരം

വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണ്. എന്നാൽ തുടർച്ചയായി വരുന്ന കള്ളപ്രചാരണങ്ങളിൽ ഞാൻ തകർന്നുപോകില്ല.

വ്യക്തിപരമായ ഒരു വിഷമഘട്ടത്തിൽ നിങ്ങൾ വൈകാരികമായി ഒപ്പം നിന്നത് എന്നെ ഏറെ സ്വാധീനിച്ചു. ആഴത്തിലുള്ള അനുതാപവും കരുതലും പ്രകടിപ്പിച്ചതിനും തെറ്റായ പ്രചാരണങ്ങൾക്കെതിരേ എന്നെ പ്രതിരോധിച്ചതിനും എല്ലാവർക്കും നന്ദി. അവർ പറയുന്നത് എനിക്ക് മറ്റ് ബന്ധങ്ങൾ ഉണ്ടായിരുന്നെന്ന്. എനിക്ക് കുട്ടികളെ ആവശ്യമില്ലായിരുന്നുവെന്നും ഞാനൊരു അവസരവാദിയാണെന്നും പറയുന്നു. ഞാൻ അബോർഷനുകൾ നടത്തിയെന്നും ഇപ്പോൾ ആരോപിക്കുന്നു. വിവാഹമോചനത്തിൻറെ മുറിവുണങ്ങാൻ എനിക്കൽപ്പം സമയം അനുവദിക്കുക. ഇത് എന്നെ തുടർച്ചയായി ആക്രമിക്കുകയാണ്. ഞാൻ നിങ്ങൾക്ക് വാക്ക് തരുന്നു, ഇതൊന്നും എന്നെ തകർക്കുകയില്ല. -സാമന്ത പറഞ്ഞു.

Advertisement