മറക്കുടയേന്തി അമല പോൾ;ദ്വിജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

അമല പോൾ, നീരജ് മാധവ്, ശ്രുതി ജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ദ്വിജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അമല പോൾ നമ്പൂതിരി സ്ത്രീയുടെ വേഷത്തിലാണെത്തുന്നത്. സ്ത്രീയുടെ അതിജീവനത്തിന്റെയും പുരുഷമേധാവിത്വത്തിനെതിരെയുള്ള അവരുടെ ഒറ്റയാൾ പോരാട്ടത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.

ഐജാസ് ഖാനാണ് സംവിധാനം. ദ് വൈറ്റ് എലിഫന്റ്, ബാങ്കി കി ക്രേസി ബാരാത്ത്, ദേശീയ അവാർഡ് നേടിയ ഹമീദ് എന്നീ സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തതാണ്. പ്രശസ്ത എഴുത്തുകാരി മീന ആർ. മേനോന്റേതാണ് ദ്വിജയുടെ തിരക്കഥ.

മൈത്രി മൂവി മേക്കേഴ്‌സിന്റെ വൈ.നവീനും വൈ. രവി ശങ്കറും, രാധികാ ലാവു നയിക്കുന്ന എല്ലനാർ ഫിലിംസും, നിർമാതാവ് വിവേക് രംഗചാരിയും സംയുക്തമായാണ് ദ്വിജ നിർമിക്കുന്നത്. ജയശ്രീ ലക്ഷ്മിനാരായണനും സേതുമാധവൻ നാപ്പനുമാണ് ദ്വിജയുടെ അസോസിയേറ്റ് പ്രൊഡ്യൂസഴ്സ്. ജോൺ വിൽമറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്, ദേശീയ അവാർഡ് ജേതാവായ എഡിറ്റർ ബീനാ പോൾ ചിത്രസംയോജനം. എം. ബാവ പ്രൊഡക്‌ഷൻ ഡിസൈനും, ആൻഡ്രൂ മാക്കി സംഗീതവും നിർവഹിക്കുന്നു.

ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരം, മേക്കപ്പ് കൈകാര്യം ചെയുന്നത് രതീഷ് അമ്പാടി. സിങ്ക് സൗണ്ട് ധരംവീർ ശർമയും, ഫൗസിയ ഖാൻ ക്രിയേറ്റീവ് പ്രൊഡ്യൂസറും, ക്രിസ് ജെറോം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. അനൂപ് ചാക്കോ സ്റ്റിൽ ഫോട്ടോഗ്രാഫറും, സേവനാർട്ട്സ് മോഹനൻ ലൈൻ പ്രൊഡ്യൂസറുമാണ്. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രൻ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നു.

Advertisement