പുനലൂർ കലയനാട് വളവിൽ സിമന്റ് ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു

Advertisement

പുനലൂർ. കൊല്ലം – തിരുമംഗലം ദേശീയപാതയിൽ കലയനാട് വളവിൽ സിമന്റ് ലോറി മറിഞ്ഞു. ഡ്രൈവർ മരിച്ചു.തമിഴ്നാട് സ്വദേശി ഗണേഷാണ് മരിച്ചത്.
ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടം.
തമിഴ്നാട് ഭാഗത്തുനിന്ന് സിമൻറുമായി വന്ന ലോറിയാണ് മറിഞ്ഞത് . വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുനലൂർ പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ നേരം പണിപ്പെട്ടാണ് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദേശീയപാതയിൽ രണ്ട് മണിക്കൂറുകളോളം ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.

Advertisement