മുണ്ട് മടക്കികുത്തി സ്‌റ്റൈലായി ഭാവനയും കൂട്ടുകാരും

Advertisement

മുണ്ട് മടക്കികുത്തി സ്‌റ്റൈലായിട്ടുള്ള നടി ഭാവനയും കൂട്ടികാരികളും ചേര്‍ന്നുള്ള കിടിലന്‍ റീല്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാവുകയാണ്. ശില്‍പ ബാല, മൃദുല മുരളി, ഷഫ്ന നിസാം എന്നിവരാണ് വിഡിയോയില്‍ ഭാവനയ്‌ക്കൊപ്പമുള്ളത്. മുണ്ടും ഷര്‍ട്ടും ധരിച്ച്, കൂളിങ് ഗ്ലാസുംവെച്ചാണ് നാല്‍വര്‍ സംഘത്തിന്റെ ഡാന്‍സ്.
സൈന്യം എന്ന മമ്മൂട്ടി ചിത്രത്തിലെ ‘ബാഗി ജീന്‍സും ഷോര്‍ട്സുമണിഞ്ഞ്’ എന്ന ഗാനത്തിനാണ് ഇവര്‍ ചുവടുവച്ചത്. ‘ബാഗി ജീന്‍സും ഷൂസും ലഭ്യമല്ലാത്തതില്‍ ക്ഷമിക്കുക’ എന്ന രസകരമായ ക്യാപ്ഷനോടെയാണ് ഇവര്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

Advertisement