ഭർത്താവും താനും ‘അളിയാ- അളിയാ’ കമ്പനി ,വിവാഹമോചന വാര്‍ത്തക്കു പിന്നിലെന്ത്, വീണനായര്‍ തുറന്നുപറയുന്നു

സീരിയലുകളിലും സിനിമയിലും സ്റ്റേജ് ഷോകളിലും ഒരുപോലെ തിളങ്ങിനിന്ന താരമായ വീണ നായരും ഭർത്താവ് സ്വാതി സുരേഷും വേർപിരിഞ്ഞെന്ന തരത്തിൽ നിരവധി വാർത്തകൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.സത്യമുണ്ടോ എന്നു ചോദിച്ചാല്‍ പരസ്പരം സമൂഹമാധ്യമങ്ങളില്‍ കാട്ടിയ പിണക്കങ്ങളാണ് വാര്‍ത്തകളായി വളര്‍ന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിവാഹ മോചന വാർത്തയിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് വീണ നായർ. ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിലാണ് വീണ അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയത്.
ഞങ്ങള്‍ വിവാഹമോചിതരായിട്ടില്ല. കലോത്സവ വേദികളിൽ വെച്ച് പരിചയപ്പെട്ടതാണ് ഇരുവരും. ഫേസ്ബുക്കിലൂടെയാണ് പിന്നീട് അടുത്തറിഞ്ഞതും പ്രണയിച്ചതും. ആദ്യകാഴ്ച്ചയിൽ തന്നെ പ്രണയം തുറന്നു പറഞ്ഞവരാണ് എന്നും വീണ പറയുന്നു. അങ്ങനെ വിവാഹത്തിലേക്കും എത്തി. 2014ലായിരുന്നു വീണയുടെ വിവാഹം.

എല്ലാ കുടുംബങ്ങളിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമേ ഉള്ളു എന്നും സോഷ്യൽ മീഡിയ ആണ് അത് വലുതാക്കിയതെന്നും ഒരുകോടി വേദിയിൽ വീണ പങ്കുവയ്ക്കുന്നു.

മാത്രമല്ല, ഭർത്താവും താനും ‘അളിയാ- അളിയാ’ കമ്പനി ആണെന്ന് വീണ പറയുന്നു. വിവാഹശേഷം അഭിനയം അവസാനിപ്പിക്കാം എന്ന് കരുതിയിരുന്നു. എന്നാൽ വെള്ളിമൂങ്ങയിലേക്ക് വിളിച്ചപ്പോൾ ചെയ്യാനായി പറഞ്ഞത് ഭർത്താവ് ആണെന്നും വീണ നായർ പ്രതികരിച്ചു.


വിവാദങ്ങളോട് വെറുപ്പില്ലെന്ന നിലപാടാണ് വീണയ്ക്ക് അതിനു കാരണവുമുണ്ട്. അപ്പുറത്ത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷ എല്ലാവര്‍ക്കും ഉണ്ട്. അതിലൊന്നും എനിക്കാരെയും കുറ്റം പറയാനില്ല. കാരണം എന്റെ നല്ല സമയത്തും എന്റെ മോശം സമയത്തും അവര്‍ പ്രതികരിക്കുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ ഇന്‍ഡസ്ട്രിയിലുണ്ടെന്ന് കൂടുതല്‍ ആളുകള്‍ അറിഞ്ഞില്ലേ, അത്രയും മതിയെന്നും വീണ പറഞ്ഞു.

Advertisement