ആരാധകരെ നടുക്കത്തിലാക്കി പുതിയ മേക്കോവറില്‍ ഖുശ്ബു, തടിക്കൊപ്പം പ്രായവും കുറച്ചോ

ഖുശ്ബു ആരാധകരെ ഞെട്ടിക്കാന്‍തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. സമൂഹമാധ്യമത്തില്‍അവര്‍പുറത്തുവിട്ട സ്വന്തം ചിത്രങ്ങള്‍ കണ്ട് എല്ലാവരും നടുക്കത്തിലാണ്. ഇത് പഴയ ഖുശ്ബു തന്നെയോ,തടിക്കൊപ്പം പ്രായവും കുറച്ചോ, എന്താണ് പ രിപാടി, ചോദ്യങ്ങള്‍ ഇങ്ങനെപോകുന്നു. വര്ക്കൗട്ടിലൂടെ 15കിലോ ഖുഷ്ബു കുറച്ചെന്നത് വിശ്വസിക്കാതെ വയ്യെന്ന തരമായി ജനം. ദൃഢനിശ്ചയമുള്ള

ഒരു സ്ത്രീയെ ഒരിക്കലും വിലകുറച്ചുകാണരുത് എന്ന കുറിപ്പോടെയാണ് പുതിയ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.എന്റെ ഏറ്റവും മികച്ച ആരോഗ്യഘട്ടത്തിലെത്തിയിരിക്കുന്നു. നിങ്ങളും നിങ്ങളുടെ ആരോഗ്യം നോക്കുക,ഓര്‍ക്കുക ആരോഗ്യമാണ് സമ്പത്ത്. എനിക്ക് അസുഖമാണോ എന്ന് ചോദിച്ചവരോട്. നിങ്ങളുടെ ഉത്കണ്ഠക്ക് നന്ദി, മുന്‍പൊരിക്കലും ഞാന്‍ ഇത്ര ഫിറ്റ് ആയി ഇരുന്നിട്ടില്ല. ഇവിടെയുള്ള പത്തുപേരെയെങ്കിലും തടികുറച്ച് ഫിറ്റാവാന്‍ ഞാന്‍ പ്രചോദനമായിട്ടുണ്ടടെങ്കില്‍ അതാണ് എന്റെ വിജയം.

കഠിനാധ്വാനവും ഡയറ്റുമാണ് തടികുറയാന്‍ കാരണമെന്നും താരം പറഞ്ഞിട്ടുണ്ട്.
ബാലതാരമായി സിനിമയിലെത്തിയ ഖുശ്ബു രജനീകാന്ത്,കമലഹാസന്‍,സത്യരാജ്,പ്രഭു,സുരേഷ്‌ഗോപി, മോഹന്‍ലാല്‍,മമ്മൂട്ടി, ജയറാം,ദിലീപ് എന്നിവരോടൊപ്പമെല്ലാം അഭിനയ രംഗത്തുണ്ട്.അഴകിന്‍റെ സ്വരൂപമായി തമിഴകത്ത് നിറഞ്ഞാടിയ ഖുശ്ബുവിനായി തമിഴ്നാട്ടില്‍ക്ഷേത്രം പോലുമുണ്ട്.
രാഷ്ട്രീയത്തില്‍ പലഅങ്കങ്ങളും ഖുശ്ബു പയറ്റി.ആദ്യം ഡിഎംകെയില്‍ പിന്നീട് കോണ്‍ഗ്രസില്‍ അതിനുശേഷം ബിജെപിയിലും ഖുശ്ബു എത്തിയിരുന്നു.

Advertisement