അഞ്ച് കൂറുകാർക്ക് ഐശ്വര്യത്തിന്റെ മാസം, ഈ മാസത്തെ ഫലം അറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം)
വ്യക്തിപരവും സാമ്പത്തികവുമായ മെച്ചത്തിനുള്ള പദ്ധതികൾക്ക് തടസമുണ്ടാകാം. ആരോഗ്യം തൃപ്തികരമാകും. വീട്ടിൽ ചില പുതുക്കിപ്പണികൾ വരാം. കുട്ടികളുമായി സമയം ചെലവിടുന്നത് സന്തോഷം നൽകും. വീട്ടിലെ അന്തരീക്ഷം സുഖകരമാകും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മക യിരം ആദ്യപകുതിഭാഗം)

വിജയം കൈവരിക്കുന്നതിനായി ഉന്മേഷത്തോടെ പ്രവർത്തിക്കും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. ബിസിനസ് കൂടുതൽ ലാഭകരമാകും. വീട്ടിലെ കാര്യങ്ങൾ ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കും. എടുത്തു ചാടി ഒന്നും പ്രവർത്തിക്കാതിരിക്കുക.

മിഥുനം (മകയിരം രണ്ടാം പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

മുടങ്ങിക്കിടന്ന കാര്യങ്ങൾ തുടർന്ന് കൊണ്ട് പോകാൻ കഴിയും. ഉദ്യോഗാർഥികൾക്ക് തൊഴിൽ നേടാൻ അനുയോജ്യമായ സമയമാണ്. വീട്ടിലെ മുതിർന്നവരുടെ ഉപദേശങ്ങൾ കണക്കിലെടുക്കുക. നിക്ഷേപങ്ങളിലേക്ക് കടക്കും മുമ്പ് നല്ലതുപോലെ പരിശോധിക്കുക. പ്രണയബന്ധങ്ങളിൽ പുരോഗതി ഉണ്ടാകും .

കർക്കടകം (പുണർതം അവ സാന കാൽഭാഗം, പൂയം, ആയില്യം)

സ്ഥാനക്കയറ്റം ലഭിക്കാനും സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. വിചാരിച്ച പലതും ചെയ്യാൻ സാധിക്കുന്നത് സന്തോഷം നൽകാം. വീട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കും. പ്രായം ചെന്നവർക്ക് വാതരോഗങ്ങൾ പിടിപെടും. സ്വന്തമായി ഭൂമി വാങ്ങാൻ സാധിക്കും. കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

പ്രധാനപ്പെട്ട പല തീരുമാനങ്ങളും എടുക്കേണ്ടി വരും. പുതിയ ജോലി ലഭിക്കും. കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. ബിസിനസ് ലാഭകരമാകും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. പുതിയ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. ഔദ്യോഗിക യാത്രകൾ ഗുണകരമാകും.

കന്നി (ഉത്രം അവസാന മുക്കാ ൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം)

തിരക്കുകൾക്കിടയിലും കുടും ബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി സമയം നീക്കി വയ്ക്കാൻ ശ്രമിക്കുക. ഉന്മേഷവും സമാധാനവുമുള്ള മാസമാണിത്. കാര്യങ്ങൾ സാവധാനം ചിന്തിച്ച് ചെയ്യുക. ഏത് പ്രതിസന്ധിഘട്ടത്തിലും ക്ഷമ കൈവിടാതിരിക്കുക. അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സാധിക്കും. പുതിയ ജോലിയിൽ പ്രവേശിക്കാൻ കഴിയും. സർക്കാർ ജീവനക്കാർക്ക് സ്ഥാന കയറ്റം ലഭിക്കാൻ ഇടയുണ്ട്. അംഗീകാരങ്ങളും ബഹുമതികളും ലഭിക്കും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. സ്വന്തമായി വീട് വാങ്ങാൻ അനുകൂലമായ സമയമാണ്.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

പൊതുവെ സമയം അനുകൂലമാണ്. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതാകും. വരുമാനം മെച്ചപ്പെടും. ഉദര രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. ഉന്നതരുടെ സഹായം ലഭിക്കും. ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. കമിതാക്കളുടെ വിവാഹം നിശ്ചയിക്കും. വീട് മോടി പിടിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

ഗുണകരമായ സമയമാണ്. മടി ഒഴിവാക്കി സമർപ്പണത്തോടെ ജോലി ചെയ്യുക. പുതിയ അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. വരുമാനം വർധിക്കാം. കുട്ടികളുടെ പ്രശ്നങ്ങൾ ചോദിച്ചറിയുക. സന്ധി വേദനയ്ക്ക് സാധ്യത. ധാരാളം യാത്രകൾ ആവശ്യമായി വരും. പുതിയ വാഹനം വാങ്ങും.

മകരം (ഉത്രാടം, തിരുവോണം,അവിട്ടം ആദ്യപകുതി)

ഭാവിയിൽ ഗുണകരമായി വരുന്ന ചില ബന്ധങ്ങൾ സ്ഥാപിക്കാൻ കഴിയും. മൽസര പരീക്ഷയിൽ ഉന്നതവിജയം നേടും. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് കിട്ടും. അപവാദം കേൾക്കാൻ ഇടയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക .പ്രാർഥനകൾ മുടങ്ങാതെ നടത്തുക.

കുംഭം (അവിട്ടം രണ്ടാം പകുതി ഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം)

കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും. സ്വന്തം പങ്കാളിയിലുള്ള വിശ്വാസം വർധിക്കും. ബിസിനസിൽ പുരോഗതി ഉണ്ടാകും. കുടംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. സന്ധി വേദന, തളർച്ച എന്നിവയ്ക്ക് സാധ്യത. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും.

മീനം (പൂരുരുട്ടാതി അവസാന കാൽ ഭാഗം,ഉത്രട്ടാതി, രേവതി)

പഴയ ഒരു സുഹൃത്തിനെ കണ്ടു മുട്ടുന്നത് ഗുണകരമാകും. കുട്ടികളിൽ നിന്നുള്ള ശുഭവാർത്തകൾ മനസിന് സന്തോഷം നൽകും. സഹപ്രവർത്തകരുടെ പ്രശംസ നേടും. പുതിയ ബിസിനസ് ആരംഭിക്കാൻ നല്ല സമയമാണ്. പിതാവിൽ നിന്നും ചില സഹായങ്ങൾ ലഭിക്കും. അവിവാഹിതരുടെ വിവാഹം തീരുമാനിക്കും.

Advertisement